മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കുന്നുണ്ടോ? മുപ്പത് കഴിഞ്ഞവര്‍ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍...

പ്രായമാകുന്നതനുസരിച്ച്​ ചർമ്മത്തില്‍ ചുളിവുകളും വരകളും വളയങ്ങളും വീഴാം. മുപ്പത് കഴിഞ്ഞാല്‍ ഇത്തരം മാറ്റങ്ങള്‍ ചര്‍മ്മത്തില്‍ ഉണ്ടാകാം. 
 

Lifestyle Changes That Will Help You reduce ageing azn

ശരീരത്തിന്‍റെ ആരോഗ്യം പോലെ തന്നെ ചര്‍മ്മത്തിന്‍റെ കാര്യത്തിലും ഏറെ ശ്രദ്ധ വേണം. കാരണം നമ്മുടെ ശരീരത്തിൽ പ്രായത്തിന്‍റെ ആദ്യസൂചനകൾ നൽകുന്ന അവയവങ്ങളിലൊന്ന്​ ചർമ്മമാണ്​. പ്രായമാകുന്നതനുസരിച്ച്​ ചർമ്മത്തില്‍ ചുളിവുകളും വരകളും വളയങ്ങളും വീഴാം. മുപ്പത് കഴിഞ്ഞാല്‍ ഇത്തരം മാറ്റങ്ങള്‍ ചര്‍മ്മത്തില്‍ ഉണ്ടാകാം. 

ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ഭക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. അതിനാല്‍ പഴങ്ങള്‍, പച്ചക്കറികള്‍,  ഇലക്കറികള്‍, നട്സ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.  

രണ്ട്...

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും. പഞ്ചസാരയുടെ അമിത ഉപയോഗം കുറയ്ക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

മൂന്ന്...

വെള്ളം ധാരാളം കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.  ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം. ഇത് ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും ചർമ്മം ഹൈഡ്രേറ്റഡ് ആകാനും സഹായിക്കും. ഇതുവഴി ചര്‍മ്മത്തെ ആരോഗ്യമുള്ളതായി നിലനിര്‍ത്താന്‍ സാധിക്കും. 

നാല്...

ഉറക്കവും ചർമ്മ സംരക്ഷണത്തില്‍ പ്രധാനമാണ്. തുടർച്ചയായ ഉറക്കക്കുറവ്​ ശരീരത്തിൽ ഇരുണ്ട അടയാളങ്ങൾക്കും പ്രായക്കൂടുതൽ തോന്നാനും വഴിവയ്ക്കും. അതിനാല്‍ ദിവസവും 7 മുതല്‍ 8 മണിക്കൂർ നിർബന്ധമായും ഉറങ്ങാന്‍ ശ്രദ്ധിക്കുക. 

അഞ്ച്...

സൂര്യപ്രകാശത്തില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുന്നതും പ്രധാനമാണ്. അതിനാല്‍ പുറത്തു പോകുമ്പോള്‍ സൺസ്ക്രീൻ ലോഷൻ ഉപയോഗിക്കാം. 

ആറ്...

വ്യായാമം ചെയ്യുന്നത് ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. അതിനാല്‍ ദിവസവും വര്‍ക്കൗട്ട്  ചെയ്യാന്‍ ശ്രമിക്കുക.

ഏഴ്...

പുകവലിയും അമിത മദ്യപാനവും ഒഴിവാക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. 

Also Read: ഹൃദയത്തെ ദീര്‍ഘനാള്‍ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍...

youtubevideo

 

Latest Videos
Follow Us:
Download App:
  • android
  • ios