ഓറഞ്ച് ലെഹങ്കയില്‍ നവവധുവിനെപ്പോലെ മനോഹരിയായി കൃതി സനോൺ; ചിത്രങ്ങള്‍
ഓറഞ്ച് നിറത്തിലുള്ള ലെഹങ്കയിൽ നവവധുവിനെപ്പോലെ മനോഹരിയായിരിക്കുകയാണ് കൃതി. സീമാ ഗുജ്റാല്‍ ഡിസൈന്‍ ചെയ്തതാണ് ഈ ലെഹങ്ക.
മോഡലിങ് വഴി ബോളിവുഡിലെത്തിയ താരമാണ് കൃതി സനോന്‍ (Kriti Sanon). നിരവധി ആരാധകരുള്ള കൃതി സോഷ്യല്‍ മീഡിയയിലും (social media) വളരെ അധികം സജ്ജീവമാണ്. തന്‍റെ ഓരോ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ കൃതിയുടെ ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഓറഞ്ച് നിറത്തിലുള്ള ലെഹങ്കയിൽ നവവധുവിനെപ്പോലെ മനോഹരിയായിരിക്കുകയാണ് കൃതി. സീമാ ഗുജ്റാല്‍ ആണ് ഈ ലെഹങ്ക ഡിസൈന്‍ ചെയ്തത്. ഗോള്‍ഡണ്‍ എംബ്രോയ്ഡറിയാണ് ലെഹങ്കയെ മനോഹരമാക്കുന്നത്.
98,000 രൂപയാണ് ഈ ലെഹങ്കയുടെ വില. ഹെവി ആഭരണങ്ങളാണ് ഇതിനോടൊപ്പം കൃതി അണിഞ്ഞത്. മിനിമല്‍ മേക്കപ്പാണ് താരം തെരഞ്ഞെടുത്തത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്. വിവാഹം കഴിക്കാന്‍ പോകുന്നവര്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഒരു ബെസ്റ്റ് ഓപ്ഷനാണിത് എന്നാണ് ചിത്രങ്ങള്‍ക്കടിയിലെ കമന്‍റുകള്‍.
Also Read: മഴവിൽ അഴകില്‍ ശ്രദ്ധ കപൂർ; ചിത്രങ്ങള്‍ വൈറല്‍