ഉത്കണ്ഠ നിയന്ത്രിക്കാൻ കഴിയാതെ വരുമ്പോൾ സംഭവിക്കുന്നത് ; അറിയാം ലക്ഷണങ്ങളും ചികിത്സയും

മാനസിക പ്രശ്ങ്ങൾ ആർക്കെല്ലാമാണ് ഉണ്ടാകാൻ സാധ്യത എന്ന കാര്യത്തിൽ പൊതുവെ ധാരാളം തെറ്റിദ്ധാരണകൾ സമൂഹത്തിൽ ഉണ്ട്. ഇത് കുട്ടികളോ മുതിർന്നവരോ കൗമാരക്കാരോ എന്ന് വ്യത്യാസമില്ലാതെ ഏതു പ്രായക്കാരിലും അനുഭവപ്പെടാൻ ഇടയുണ്ട്. 
 

know the symptoms and treatment anxiety and depression rse

ഉന്നത വിദ്യാഭ്യാസത്തിനുശേഷം ബാംഗ്ലൂരിൽ മികച്ച ഒരു കമ്പനിയിൽ ജോലി ലഭിച്ച പെൺകുട്ടി. പഠനത്തിൽ എപ്പോഴും ഒന്നാമതായിരുന്നു അവൾ. പക്ഷേ ജോലിയിൽ പ്രവേശിച്ചതിനുശേഷം ഒപ്പം അവളുടെ സഹപ്രവർത്തകരുമായി അവൾ സ്വയം താരതമ്യം ചെയ്യാൻ തുടങ്ങി. എന്തു ചെയ്യുമ്പോഴും താൻ മറ്റുള്ളവരെക്കാൾ പിന്നോക്കമാണ് എന്ന ചിന്ത അവളുടെ മനസ്സിലേക്കു വരാൻ തുടങ്ങി. 

ചെറുപ്പം മുതലേ എല്ലാകാര്യത്തിലും പെർഫെക്ഷൻ എന്ന നിർബന്ധം ഉണ്ടായിരുന്ന അവൾക്ക് ഈ ചിന്തകൾ വലിയ മാനസിക വ്യഥ ഉണ്ടാക്കി. അവൾ നിരന്തകാരം സ്വയം കുറ്റപ്പെടുത്താൻ തുടങ്ങി. അങ്ങനെ അവൾ വലിയ വിഷാദത്തിലേക്കു വീണു തുടങ്ങി. 

ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ ആയി, സുഹൃത്തുക്കളോട് സംസാരിക്കാതെ ഒഴിവാക്കാൻ തുടങ്ങി. ഉറക്കവും വിശപ്പും ഇല്ലാതെയായി. ഈ ലോകത്തെല്ലാവർക്കും തന്നെ താൻ ഒരു ശല്യമാണ് എന്ന് വരെ അവൾ ചിന്തിച്ചു. ചില ദിവസങ്ങളിൽ സങ്കടം സഹിക്കാതെ ആകുമ്പോൾ ശരീരത്തിൽ പല ഭാഗങ്ങളിലായി ബ്ലേഡ് ഉപയോഗിച്ച് വരയാൻ തുടങ്ങി. 

പല ദിവസങ്ങൾ ജോലിക്കു പോകാതെയായപ്പോൾ അവളുടെ മാനേജർ അവളെ വിളിച്ചന്വേഷിച്ചപ്പോഴാണ് കുറച്ചെങ്കിലും അവളുടെ സങ്കടം അവൾ തുറന്നു പറഞ്ഞത്. അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം പിന്നീട് അവൾ സൈക്കോളജിസ്‌റ്റിനെ സമീപിക്കുകയായിരുന്നു.

ഞാൻ ഒരു പരാജയമാണ്, എന്നെ ഒന്നിനും കൊള്ളില്ല, ഞാൻ ജീവിച്ചിരുന്നിട്ട് തന്നെ ഒരു പ്രയോജനവും ഇല്ല. ഒരാൾ വിഷാദത്തിലാകുമ്പോൾ ആത്മഹത്യയെക്കുറിച്ചു ചിന്തിക്കുമ്പോൾ ഇത്തരം വാക്കുകൾ സുഹൃത്തുക്കളോടോ പ്രിയപ്പെട്ടവരോടോ ഒക്കെ പറയാൻ സാധ്യതയുണ്ട്. മനസ്സ് വല്ലാതെ വിഷാദത്തിൽ ആഴ്ന്നുപോകുമ്പോൾ മുൻപ് ചെയ്തിരുന്ന ഒരു പ്രവർത്തികളിയും താല്പര്യം ഇല്ലാതെയാകുക, സ്വയം ശപിക്കുക, നിരാശതോന്നുക, ഇനി ജീവിതത്തിൽ മുന്നോട്ടൊന്നും കാണാത്ത ഒരവസ്ഥ. ഇങ്ങനെയുള്ള അവസ്ഥയിലൂടെ നമ്മുടെ പ്രിയപ്പെട്ടവർ കടന്നുപോകുന്നു എങ്കിൽ അതിനെ നിസ്സാരമായി കാണരുത്.

മാനസിക പ്രശ്ങ്ങൾ ആർക്കെല്ലാമാണ് ഉണ്ടാകാൻ സാധ്യത എന്ന കാര്യത്തിൽ പൊതുവെ ധാരാളം തെറ്റിദ്ധാരണകൾ സമൂഹത്തിൽ ഉണ്ട്. ഇത് കുട്ടികളോ മുതിർന്നവരോ കൗമാരക്കാരോ എന്ന് വ്യത്യാസമില്ലാതെ ഏതു പ്രായക്കാരിലും അനുഭവപ്പെടാൻ ഇടയുണ്ട്. 

എനിക്ക് ടെൻഷനാണ്, സങ്കടമാണ് എന്നൊക്കെ തുറന്നുപറയാൻ അത്ര എളുപ്പം നമുക്കു കഴിയില്ല. അങ്ങനെ തുറന്നുപറയുന്ന ഒരാൾ നേരിടാൻ സാധ്യതയുള്ള അവജ്ഞയും ഒറ്റപ്പെടുത്തലുകളും തന്നെയാണ് അതിന്റെ കാരണം. അതുകൊണ്ടുതന്നെ മനസ്സിനുള്ളിലുള്ളത് ആരെയും അറിയിക്കാതെ പ്രസന്ന മുഖത്തോടെ നാം എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കും. 

ഇതെല്ലാം ആരും തിരിച്ചറിയാതെയും ചികിൽസിക്കാതെയും ഇരിക്കുന്നു എന്ന കാരണത്താൽ നിരാശാബോധത്തിലേക്കും ആത്മഹത്യയിലേക്കും വഴുതിപ്പോകുന്ന ആളുകളുടെ എണ്ണം നമ്മുടെ ഇടയിൽ ഇന്ന് വർദ്ധിച്ചു വരുകയാണ്.

വിഷാദം പോലെത്തന്നെ വളരെ അധികം ആളുകൾ അനുഭവിക്കുന്ന മറ്റൊരു മാനസിക പ്രശ്നമാണ് ഉത്കണ്ഠ (Anxiety) എന്നു പറയുന്നത്. ഭാവിയിൽ എന്താണ് ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് എന്ന ഭയമാകും അവരിൽ ഉണ്ടാവുക. എന്റെ പ്രിയപ്പെട്ടവർ എനിക്ക് നഷ്ടമാകുമോ, എനിക്കോ എന്റെ പ്രിയപ്പെട്ടവർക്കോ രോഗങ്ങൾ വരുമോ, ഞാൻ ഒറ്റപ്പെടുമോ, മറ്റുള്ളവർ എന്നെ കളിയാക്കുമോ, പരീക്ഷയിൽ  ഞാൻ തോൽക്കുമോ, ജോലി നഷ്ടപ്പെടുമോ എന്നെല്ലാമുള്ള നിരവധി കാരണങ്ങളാൽ ആധി അനുഭവിക്കുന്നവർ ഉണ്ട്. 

'വീട്ടിലെ പ്രശ്നങ്ങൾ, പ്രണയ ബന്ധത്തിലെ തകർച്ച, ആത്മവിശ്വാസക്കുറവ്' ; കൗമാരക്കാരിൽ കൂടിവരുന്ന ആത്മഹത്യാ പ്രവണത

വിഷാദവും ഉത്കണ്ഠയും എങ്ങനെ പരിഹരിക്കാം...

കോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി (CBT) എന്ന മനഃശാത്ര ചികിത്സയാണ് ഇതിനുള്ള പരിഹാരം. നമ്മുടെ സങ്കടങ്ങൾക്കും ഭയങ്ങൾക്കും ചില സമയങ്ങളിൽ കാരണം നമ്മുടെ ചിന്താരീതികൾ ആയിരിക്കാം. നമ്മുടെ സാഹചര്യങ്ങളും നമ്മെ വളരെ അധികം ബാധിച്ചേക്കാം. എന്തെല്ലാം ചിന്തകളാണ് മാറ്റം വരുത്തേണ്ടത് എന്ന് CBT യിലൂടെ മനസ്സിലാക്കി എടുക്കാൻ കഴിയും. ഉദാഹരണത്തിന് നമ്മുടെ പ്രിയപ്പെട്ട ഒരാൾ എനിക്ക് നഷ്ടമായി എങ്കിൽ ഇനി എന്റെ പ്രിയപ്പെട്ടവർ ഓരോരുത്തരായി എനിക്ക് നഷ്ടപ്പെടാൻ പോകുകയാണ് എന്ന ചിന്തയാണ് എന്റെ ഉത്കണ്ഠയ്ക്കു കാരണം എങ്കിൽ എല്ലാ സാഹചര്യങ്ങളെയും ഒരേപോലെ (overgeneralize) എന്നു ചിന്തിക്കാൻ കഴിയില്ല എന്നും ഉത്കണ്ഠമൂലം എനിക്കതു ആ സമയം തോന്നിപോകുന്നതാണ് എന്നും തിരിച്ചറിയാൻ CBTയിലൂടെ സാധിക്കും. തുടർന്ന് ഉത്കണ്ഠയും വിഷാദവും മാറ്റിയെടുത്ത് സാധാരണ ജീവിതം നയിക്കുന്നത് എങ്ങനെ എന്ന് മനഃശാത്ര വിദഗ്ധരുടെ സഹായത്തോടെ പഠിച്ചെടുക്കാനും കഴുയും.

എഴുതിയത്: 
പ്രിയ വർഗീസ് 
ചീഫ് ക്ലിനിക്കൽ സൈകോളജിസ്‌റ്റ് 
Breathe Mind Care  
TMM- Ramanchira Road
തിരുവല്ല 
For Appointments Call: 8281933323  
Online/ Offline consultation available 
www.breathemindcare.com

 

 

 


 

Latest Videos
Follow Us:
Download App:
  • android
  • ios