'അപ്രതീക്ഷിതമായി ഒരു ദിവസം അവൾ തന്റെ കൂട്ടുകാരുമായി വഴക്കായി, അവൾ അവരോട് ദേഷ്യം കാണിക്കാൻ തുടങ്ങി'

ലക്ഷണങ്ങൾ കണ്ടാൽ കൃത്യമായ രോഗനിർണ്ണയം അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഡോക്ടറെ സമീപിച്ചു കൃത്യമായ രോഗനിർണ്ണയം നടത്തുക. അപസ്മാരമാണ് എന്ന് കണ്ടെത്തിയാൽ കൃത്യമായി മരുന്നുകൾ കഴിക്കുക. ഡോക്ടറുടെ നിർദേശം ഇല്ലാതെ മരുന്നുകൾ നിർത്താൻ പാടില്ല.

know the signs of a pseudoseizure rse

മാനസിക ബുദ്ധിമുട്ടുകൾ മൂലം അപസ്മാരത്തിന് സമാനമായ ലക്ഷണങ്ങൾ ചിലപ്പോൾ ചിലരിൽ ഉണ്ടായേക്കാം. അതിനെ Dissociative seizure/ Pseudo seizure/ Non-epileptic seizure എന്നു പറയുന്നു. അതിനെ കുറിച്ചാണ് താഴെ പറയുന്ന ലേഖനം. എല്ലാ അപസ്മാരവും മാനസിക സമ്മർദ്ദം കൊണ്ടാണ് ഉണ്ടാകുന്നത് എന്ന് പറയാനാവില്ല. 

ലക്ഷണങ്ങൾ കണ്ടാൽ കൃത്യമായ രോഗനിർണ്ണയം അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഡോക്ടറെ സമീപിച്ചു കൃത്യമായ രോഗനിർണ്ണയം നടത്തുക. അപസ്മാരമാണ് എന്ന് കണ്ടെത്തിയാൽ കൃത്യമായി മരുന്നുകൾ കഴിക്കുക. ഡോക്ടറുടെ നിർദേശം ഇല്ലാതെ മരുന്നുകൾ നിർത്താൻ പാടില്ല.

20 വയസുള്ള ഡിഗ്രി വിദ്യാർത്ഥിനി. ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്നു. ഒരു ദിവസം പെട്ടെന്ന് അടുത്ത മുറിയിൽ താമസിക്കുന്ന സുഹൃത്തിനെ ഫോണിൽ വിളിച്ചു വേഗം അവളുടെ മുറിയിലേക്ക് വരണം അവൾക്കു തീരെ വയ്യ എന്ന് പറഞ്ഞു. അവളുടെ ശബ്ദത്തിൽ നിന്നും എന്തോ കുഴപ്പമുണ്ട് എന്ന് തോന്നിയ സുഹൃത്ത് വേഗം മറ്റു കുട്ടികളെയും കൂട്ടി അവളുടെ മുറിയിലെത്തി. അവർ എത്തുമ്പോൾ കാണുന്നത് അവളുടെ ശരീരം വിറയ്ക്കുന്നതാണ്. 

കണ്ണുകൾ അടഞ്ഞിരിക്കുന്നു. പക്ഷേ വിളിക്കുമ്പോൾ അവൾ വിളി കേൾക്കുന്നുണ്ട്. എല്ലാവരും ചേർന്ന് ഹോസ്റ്റൽ വാർഡനെ വിവരമറിയിച്ചു. അവളെ വേഗം ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തി ഡോക്ടർ പരിശോധിച്ചതിൽ അവൾക്ക് യാതൊരു പ്രശ്നങ്ങളും ഉള്ളതായി കണ്ടെത്താനാവുന്നില്ല. അപസ്മാര ലക്ഷണങ്ങൾ ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞില്ല. 

Read  more  ആത്മവിശ്വാസം ഉയർത്താം, ജീവിത വിജയം നേടാം ; ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

പിന്നീട് അവളെ സൈക്കോളജിസ്റ്റിന്റെ അടുത്തേക്ക് റെഫർ ചെയ്തു. കുട്ടിക്ക് എന്തൊക്കെയോ സങ്കടങ്ങൾ ഉണ്ടെന്നു മനസ്സിലാക്കിയ സൈക്കോളജിസ്ററ് മാതാപിതാക്കളോട് വരാൻ ആവശ്യപ്പെട്ടു. അവളുടെ മാതാപിതാക്കൾ തമ്മിൽ നിരന്തരം വഴക്കുണ്ടാകുമായിരുന്നു. അവരുടെ വഴക്കിനിടയിൽ അവൾക്കുവേണ്ടി സമയം ചിലവഴിക്കാനോ അവളെ സ്നേഹിക്കാനോ അവർക്കു കഴിഞ്ഞില്ല. എപ്പോഴും ഒറ്റപ്പെടലും മരിച്ചാലോ എന്നുപോലും പലപ്പോഴും അവൾ ചിന്തിച്ചിട്ടുണ്ട്.

വീട്ടിൽ നിന്നും ഹോസ്റ്റലിൽ എത്തുമ്പോൾ ഇതൊന്നും ചിന്തിക്കാതിരിക്കാൻ അവൾ ശ്രമിക്കും. കൂട്ടുകാർക്കൊപ്പം തമാശകൾ പറഞ്ഞും ചിരിച്ചും അവൾ കൂട്ടുകാരിൽനിന്നും അവളുടെ സങ്കടങ്ങൾ മറച്ചുവെച്ചു. പക്ഷേ അപ്രതീക്ഷിതമായി ഒരു ദിവസം അവൾ തന്റെ കൂട്ടുകാരുമായി വഴക്കായി. അവൾ അവരോടു ദേഷ്യം കാണിക്കാൻ തുടങ്ങി.  

ചെറിയ കാര്യങ്ങളിൽ തുടങ്ങിയ വഴക്ക് അങ്ങനെ വലുതായി പിന്നെ അവളുടെ കൂട്ടുകാർ അവളോടു മിണ്ടാതെയായി. വീട്ടിൽ അനുഭവപ്പെട്ട ഒറ്റപ്പെടലും സങ്കടവും അവൾക്ക് ഹോസ്റ്റലിലും അനുഭവപ്പെട്ടു തുടങ്ങി. തുടർന്നാണ് അപസ്മാരമാണോ എന്ന് എല്ലാവരും ഭയന്നുപോയ അവസ്ഥ അവളിൽ ഉണ്ടായത്. 

യഥാർത്ഥ അപസ്മാരവും മാനസിക പ്രശ്നങ്ങൾ കൊണ്ടുണ്ടാകുന്ന ലക്ഷണങ്ങളും എങ്ങനെ വേർതിരിച്ചറിയാം?

മാനസിക പ്രശ്നങ്ങൾ കാരണമുണ്ടാകുന്ന അപസ്മാരത്തെ Dissociative seizure/ Pseudo seizure/ Non -epileptic seizure എന്നാണ് പറയുന്നത്. ഇതുണ്ടാകാനുള്ള കാരണം പൂർണ്ണമായും മാനസികമായിരിക്കും. ശാരീരിക പ്രശ്നങ്ങളോ തലച്ചോറിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളോ ഒന്നും തന്നെ Dissociative seizure/ Pseudo seizure/ Non -epileptic seizure റിൽ ഉണ്ടാകില്ല. 

യഥാർത്ഥ അപസ്മാര രോഗവുമായി താരതമ്യം ചെയ്യുമ്പോൾ അപസ്മാരത്തിനിടയിൽ വീണു വലിയ പരുക്കുകൾ പറ്റുക, ബോധം മറയുക, നാക്കു കടിക്കുക എന്നിവ മാനസിക സമ്മർദ്ദം കൊണ്ടുണ്ടാകുന്ന Dissociative seizure/ Pseudo seizure/ Non -epileptic seizure റിൽ ഉണ്ടാവുകയില്ല. ഇതുമാത്രമല്ല ആ സമയം എന്തു നടന്നു നടന്നതിനെപ്പറ്റി ഓർമ്മ അവർക്കുണ്ടാകും. എന്നാൽ യഥാർത്ഥ അപസ്മാരത്തിൽ ആ സമയം നടന്നതിനെപ്പറ്റി വർക്ക് അറിയാൻ കഴിയില്ല.

കാരണങ്ങൾ വിവാഹ ബന്ധം വേർപെടുന്നതിന്റെ മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർ, വലിയ അതിക്രമങ്ങൾക്ക് ഇരയായവർ, സ്വയം വിലയില്ലായ്മ അനുഭവിക്കുന്ന ആളുകൾ, മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ താൻ കുറവുള്ള ആളാണ് എന്ന് ചിന്തിക്കുന്നവർ, പല കാരണങ്ങളാൽ വൈകാരികമായി തകർന്നിരിക്കുന്ന ആളുകൾ എന്നിവർക്കാണ് ഈ അവസ്ഥ ഉണ്ടാകാൻ സാധ്യത കൂടുതൽ.

മനഃശാസ്ത്ര ചികിത്സ... 

Cognitive Behaviour Therapy (CBT) എന്ന മനഃശാസ്ത്ര ചികിത്സയിലൂടെ മനസ്സിന്റെ സമ്മർദ്ദം കുറച്ചു കൊണ്ടുവരിക എന്നതാണ് ഇതിന്റെ ചികിത്സാ രീതി. ചിന്തകളിലെ പ്രശ്നങ്ങൾ മനസ്സിലാക്കി യാഥാർത്യ ബോധത്തോടെ പ്രശ്നങ്ങളെ നേരിടാൻ സഹായിക്കുക എന്നതാണ് Dissociative seizure മാറ്റാനുള്ള പരിഹാര മാർഗ്ഗം. 

എഴുതിയത്: 

പ്രിയ വർഗീസ് 
ചീഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് 
ബ്രീത്ത് മൈൻഡ് കെയർ 
TMM  Hospital- Ramanchira Road 
തിരുവല്ല 
For Appointments Call: 8281933323  
Online/ Telephonic consultation available 

'ഹോമോസെക്ഷ്വാലിറ്റി' കളിയാക്കലിനും അപ്പുറം അറിയണം അവരുടെ മാനസിക മാനസിക സംഘർഷം

 

Latest Videos
Follow Us:
Download App:
  • android
  • ios