'ഈ കരങ്ങള്‍ സുരക്ഷിതം'; കുഞ്ഞിനെ താലോലിച്ച് വനിത പൊലീസ്, ഹൃദ്യം വീഡിയോ

ഒരു മാസം പ്രായമുള്ള കുഞ്ഞിനെ തലോലിക്കുന്ന പൊലീസ് ഉദ്യോ​ഗസ്ഥയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. 

kerala police caring one month baby viral video -rse-

കേരളത്തിൽ ഏറെ ഫോളോവർമാരുള്ള സോഷ്യൽ മീഡിയാ അക്കൗണ്ടാണ് കേരളാ പൊലീസിന്റേത്. ഫേസ്ബുക്കിലും ഇൻസ്റ്റാ​ഗ്രാമിലുമെല്ലാം സജീവമായ കേരളാ പൊലീസിന്റെ പേജിൽ വരുന്ന ഓരോ പോസ്റ്റും ശ്രദ്ധിക്കപ്പെടാറുണ്ട്. അറിയിപ്പുകൾക്ക് പുറമേ ചില രസകരമായ വീഡിയോകളും ഇവർ പോസ്റ്റ് ചെയ്യാറുണ്ട്. ഒരു മാസം പ്രായമുള്ള കുഞ്ഞിനെ തലോലിക്കുന്ന പൊലീസ് ഉദ്യോ​ഗസ്ഥയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. 

' രാവിലെ കോഴിക്കോട് ബസ്റ്റാൻഡിൽ ഒരു മാസം പ്രായം തോന്നിക്കുന്ന, അവശനിലയിലുള്ള  കുട്ടിയുമായി ഒരു അന്യസംസ്ഥാന യുവാവ്  ബസ്സിൽ വന്നിറങ്ങിയത്  ശ്രദ്ധയിൽപ്പെട്ട ഓട്ടോ ഡ്രൈവർമാർ വിവരം വനിതാ ഹെൽപ്പ് ലൈനിൽ അറിയിച്ചു.  ഉടൻ തന്നെ ഹെൽപ്പ് ലൈൻ ഡ്യൂട്ടിയിലുള്ള സിവിൽ പോലീസ് ഓഫീസർമാരായ സോണി,  ശ്രുതി എന്നിവർ  സ്ഥലത്തെത്തി കാര്യം തിരക്കിയതിൽ  ബംഗാൾ സ്വദേശിയായ യുവാവ് തന്റെ  ഭാര്യ കുട്ടിയെ ഉപേക്ഷിച്ച് മറ്റൊരാളുടെ കൂടെ പോയതിനാൽ  കുട്ടിയെയും കൊണ്ട് ഉള്ളിയേരിയിൽ താമസിക്കുന്ന  സഹോദരിയുടെ അടുത്തേക്ക് വന്നതാണെന്ന് മനസ്സിലായി. കുഞ്ഞ്  ദീർഘദൂര യാത്ര കാരണം  ക്ഷീണിതയാണെന്നു കണ്ടതിനാൽ ഉടൻ കോട്ടപ്പറമ്പ് ഹോസ്പിറ്റലിലേക്ക് മാറ്റി.  യുവാവിന്റെ  ബന്ധുക്കൾ  എത്തുന്നത് വരെ കുട്ടിയെ പരിചരിച്ച ഉദ്യോഗസ്ഥർ  ബന്ധുക്കൾ എത്തിയശേഷം കുട്ടിയെ ഡിസ്ചാർജ് ചെയ്ത് അവർക്ക് കൈമാറി...' -  എന്ന് കുറിച്ച് കൊണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

നിരവധി പേരാണ് പൊലീസ് ഉദ്യോ​ഗസ്ഥയെ പ്രശംസിച്ച് വീഡിയോയ്ക്ക് താഴേ കമന്റുകൾ ചെയ്തിരിക്കുന്നത്. 'ഒന്നും പറയാനില്ല..'- എന്ന് ഒരാൾ കമന്റ് ചെയ്തു. 

'ഉദ്യോഗം ഏതുമായിക്കൊള്ളട്ടെ യൂണിഫോമിലാകട്ടെ അല്ലാതെയാകട്ടെ അമ്മ മനസ്സ് പ്രതിഫലിക്കും..ആ മടിത്തട്ടിൽ ആ കുഞ്ഞു സുരക്ഷിതയായി.. അഭിനന്ദനങ്ങൾ... ' - എന്നാണ് സീന നായർ കമന്റ് ചെയ്തിരിക്കുന്നത്. 

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഡെലിവെറി ഏജന്‍റ് തന്നെ കഴിച്ചു; ശേഷം കസ്റ്റമര്‍ക്ക് ഒരു മെസേജും
 

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:- 

 

Latest Videos
Follow Us:
Download App:
  • android
  • ios