Kerala Piravi 2022: കേരളത്തിന്‍റെ ജന്മദിനാഘോഷത്തില്‍ നേരാം പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍...

1947-ൽ തുടങ്ങിയ ഭാഷാ സംസ്ഥാന രൂപീകരണമെന്ന ആശയം ശക്തമായപ്പോഴാണ് 5 ജില്ലകളെ കോർത്തിണക്കി ഐക്യ കേരളത്തിന്‍റെ പിറവി. ആദ്യ തെരെഞ്ഞെടുപ്പും കേരളത്തെ ലോകത്തിന് മുന്നിൽ വ്യത്യസ്തരാക്കി.

Kerala Piravi 2022 wishes and messages to greet friends and family

ഇന്ന് കേരള പിറവി. ഐക്യകേരളം രൂപീകൃതമായിട്ട് ഇന്ന് 66 വര്‍ഷമായി. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിക്കുന്നതിന്റെ ഭാഗമായി 1956 നവംബര്‍ ഒന്നിനാണ് തിരുകൊച്ചിയും മലബാറും ചേര്‍ന്ന് കേരളം രൂപം കൊണ്ടത്. 1947ൽ തുടങ്ങിയ ഭാഷാ സംസ്ഥാന രൂപീകരണമെന്ന ആശയം ശക്തമായപ്പോഴാണ് 5 ജില്ലകളെ കോർത്തിണക്കി ഐക്യ കേരളത്തിന്‍റെ പിറവി.

ആദ്യ തെരെഞ്ഞെടുപ്പും കേരളത്തെ ലോകത്തിന് മുന്നിൽ വ്യത്യസ്തരാക്കി. ബാലറ്റിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ എന്ന റെക്കോർഡ് ഇഎംഎസിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്. പിന്നീട് സംഭവ ബഹുലമായ അര നൂറ്റാണ്ടിന്റെ രാഷ്ട്രീയ ചരിത്രത്തിലൂടെയാണ് കേരളം കടന്നുപോയത്. സാംസ്കാരിക രംഗത്തും വിദ്യാഭ്യാസ ആരോഗ്യ മേഖലയിലെല്ലാം രാജ്യത്തെ മുന്നോട്ട് നയിക്കാനും മാതൃകയാകാനും എന്നും മലയാളികൾ മത്സരിച്ചു. കായിക രംഗത്തും സിനിമയിലും സംഗീതത്തിലുമെല്ലാം എണ്ണം പറഞ്ഞ പ്രതിഭകൾ. ഇന്ന് അറുപത്തിയാറാം  ജന്മ ദിനം സംസ്ഥാനം ആഘോഷിക്കുമ്പോള്‍ കൊവിഡില്‍ നിന്നും ഉയര്‍ന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുകയാണ് നാം. 

ഈ കേരളപ്പിറവിയില്‍ സ്‌നേഹത്തിന്‍റെയും സന്തോഷത്തിന്‍റെയും ആശംസകൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും നേരാം. വാട്സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും പ്രിയപ്പെട്ടവര്‍ക്ക് നേരാൻ ചില ആശംസാ സന്ദേശങ്ങള്‍ ഇതാ:

  • മനസില്‍ സുഖമുള്ള നിമിഷങ്ങളും, നിറമുള്ള സ്വപ്നങ്ങളും, നാനാലര്‍ണ്ണ ഓര്‍മകളും സമ്മാനിക്കാന്‍ വീണ്ടുമൊരു കേരള പിറവി കൂടി. ഹൃദയം നിറഞ്ഞ കേരള പിറവി ആശംസകള്‍. 
  • ദൈവത്തിന്‍റെ സ്വന്തം നാടിന് 65-ാം പിറന്നാള്‍. എല്ലാവര്‍ക്കും കേരളപ്പിറവി ആശംസകള്‍.
  • നമ്മുക്ക് മറക്കാതിരിക്കാം... മലയാള ഭാഷയെ, മലയാളത്തിന്‍റെ നന്മയെ, സ്നേഹത്തെ... കേരളപ്പിറവി ആശംസകള്‍.
  • ഈ കേരളപ്പിറവി ദിനത്തില്‍ മലയാളത്തെ ചേര്‍ത്ത് പിടിക്കാം.
  • ഓരോ മലയാളിയിലും സ്‌നേഹത്തിന്റെ നാമ്പുകള്‍ വിടരട്ടെ. കേരളപ്പിറവി ആശംസകൾ...
  • ദൈവത്തിന്‍റെ സ്വന്തം നാടിന് പിറന്നാള്‍ ആശംസകള്‍... 
  •  ലോകത്തിന്‍റെ എല്ലാ കോണിലുമുള്ള മലയാളികള്‍ക്കും കേരളപ്പിറവി ആശംസകള്‍...
  •  സഹ്യസാനു ശ്രുതി ചേര്‍ത്തുവെച്ച മണിവീണയാണന്‍റെ കേരളം, നീലസാഗരമതിന്‍റെ തന്ത്രിയിലുണര്‍ത്തിടുന്ന സ്വരസാന്ത്വനം, കേരളപ്പിറവി ആശംസകള്‍...
  • മലയാള തനിമ വിളിച്ചോതുന്ന കേരളപ്പിറവിയ്ക്ക് ഏവര്‍ക്കും ആശംസകള്‍...
  • എന്‍റെ മലയാളവും എന്‍റെ മലയാളമണ്ണും എന്നും എനിക്ക് പ്രിയപ്പെട്ടതാണ്. കേരളപ്പിറവി ആശംസകള്‍...

 

Also Read: ഐക്യകേരളത്തിന് ഇന്ന് അറുപത്തിയാറാം പിറന്നാൾ; പ്രതീക്ഷകളോടെ കേരളപ്പിറവിയെ വരവേറ്റ് കേരള ജനത

Latest Videos
Follow Us:
Download App:
  • android
  • ios