Asianet News MalayalamAsianet News Malayalam

പാരീസ് ഫാഷന്‍ വീക്കില്‍ പാട്ടിന്‍റെ വരികളെഴുതിയ ഡ്രസില്‍ കാറ്റി പെറി; വൈറലായി വീഡിയോ

പാരീസ് ഫാഷന്‍ വീക്ക് റാംപിലെത്തിയ കാറ്റി പെറിയെ കണ്ട് ശരിക്കും ആരാധകര്‍ അമ്പരന്നു. പുറത്തിറങ്ങാനിരിക്കുന്ന തന്‍റെ  പാട്ടിന്‍റെ വരികള്‍ എഴുതിയ ഡ്രസ് ധരിച്ചാണ് കാറ്റി പെറി ആരാധകരെ കൈയില്‍ എടുത്തത്.  
 

Katy Perry Wears dress showcase the lyrics of her upcoming song
Author
First Published Jun 27, 2024, 12:43 PM IST

പാരീസ് ഫാഷന്‍ വീക്കിന്‍റെ റെഡ് കാര്‍പറ്റ് എപ്പോഴും വ്യത്യസ്തമായ ഫാഷന്‍ പരീക്ഷണങ്ങള്‍ക്കുള്ള വേദിയാകാറുണ്ട്. അത്തരത്തില്‍ വൈവിധ്യമാര്‍ന്ന ഫാഷന്‍ പരീക്ഷണവുമായി പ്രത്യക്ഷപ്പെടാറുള്ള പോപ് ഗായികമാരിലൊരാളാണ് കാറ്റി പെറി. ഇത്തവണത്തെ പാരീസ് ഫാഷന്‍ വീക്ക് റാംപിലെത്തിയ കാറ്റി പെറിയെ കണ്ട് ശരിക്കും ആരാധകര്‍ അമ്പരന്നു. പുറത്തിറങ്ങാനിരിക്കുന്ന തന്‍റെ  പാട്ടിന്‍റെ വരികള്‍ എഴുതിയ ഡ്രസ് ധരിച്ചാണ് കാറ്റി പെറി ആരാധകരെ കൈയില്‍ എടുത്തത്.  

ജൂലായ് പതിനൊന്നിന് റിലീസാകാനിരിക്കുന്ന 'വിമൻസ് വേൾഡ്' എന്ന പാട്ടിന്‍റെ വരികളാണ് കാറ്റി വസ്ത്രത്തില്‍ ഒരുക്കിയത്. ഇതിന്‍റെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കാറ്റി കാറിൽ നിന്ന് ഇറങ്ങുമ്പോള്‍ ചുവന്ന വെല്‍വെറ്റിന്‍റെ ഒരു മിനി ഡ്രസ് എന്നേ ആദ്യം തോന്നുകയുള്ളൂ. എന്നാല്‍ നടന്നപ്പോഴാണ് പിന്നാലെ 500 ഫൂട്ട് നീളമുള്ള തുണിയില്‍ കാറ്റി തന്റെ പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത് കാണുന്നത്. ലക്ഷ്വറി ഫാഷന്‍ ബ്രാന്‍ഡായ ബലെന്‍സിയാഗയാണ് വസ്ത്രത്തിനു പിന്നില്‍. 

വണ്‍ ഷോള്‍ഡര്‍ നെക്ലൈനുലുള്ള വെല്‍വെറ്റ് മിനി ഡ്രസിന് ഫുള്‍ സ്ലീവാണ് മറുകൈയിൽ നൽകിയിരിക്കുന്നത്.  ബ്ലാക് സ്റ്റോകിന്‍സിനോടൊപ്പമാണ് താരം ഇത് സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. ലൂസ് ഹെയര്‍ ലുക്കും, ഹൂപ്പ് ഇയറിങ്സും താരത്തിന്‍റെ ലുക്ക് കംപ്ലീറ്റാക്കി. 


 

 

Also read: ഇത് അതിശയിപ്പിക്കുന്ന മേക്കോവര്‍; വീട്ടുജോലിക്കാരിയെ മോഡലാക്കി മാറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ്; വീഡിയോ

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios