'അന്ന് അരികിലൂടെ ആര് കടന്നുപോയാലും ആസിഡ് ഒഴിക്കുമോയെന്ന് ഭയന്ന് മുഖം മറയ്ക്കുമായിരുന്നു'; കങ്കണ റണൗട്ട്

സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം, തന്‍റെ ഓരോ വിശേഷങ്ങളും പല വിഷയങ്ങളിലുമുള്ള തന്‍റെ അഭിപ്രായങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ദില്ലിയിലെ ദ്വാരകയിൽ ഒരു പതിനേഴുകാരി ആസിഡ് ആക്രമണത്തിന് ഇരയായ വിഷയവുമായി ബന്ധപ്പെട്ട് കങ്കണ പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

Kangana Ranaut recalls acid attack on sister Rangoli Chandel

എപ്പോഴും വിവാദകോളങ്ങളില്‍ ഇടംപിടിക്കുന്ന ബോളിവുഡ് നടിയാണ് കങ്കണ റണൗട്ട്. എന്നാല്‍ തന്‍റേതായ അഭിനയമികവ് കൊണ്ടും ശൈലി കൊണ്ടും നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള അവസരങ്ങള്‍ ലഭിച്ച നടി കൂടിയാണ് കങ്കണ. 

സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം, തന്‍റെ ഓരോ വിശേഷങ്ങളും പല വിഷയങ്ങളിലുമുള്ള തന്‍റെ അഭിപ്രായങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ദില്ലിയിലെ ദ്വാരകയിൽ ഒരു പതിനേഴുകാരി ആസിഡ് ആക്രമണത്തിന് ഇരയായ വിഷയവുമായി ബന്ധപ്പെട്ട് കങ്കണ പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഈ സംഭവം അറിഞ്ഞപ്പോള്‍ തന്‍റെ സഹോദരി സമാനമായ അനുഭവത്തിലൂടെ കടന്നുപോയ കാലമാണ് ഓർമ വരുന്നത് എന്നു പറയുകയാണ് കങ്കണ റണൗട്ട്. 

തന്റെ കൗമാരപ്രായത്തിലാണ് സഹോദരി രം​ഗോലി ആസിഡ് ആക്രമണത്തിന് ഇരയാകുന്നതെന്ന് പറഞ്ഞാണ് കങ്കണ കുറിക്കുന്നത്.  52- ഓളം സർജറികളാണ് രം​ഗോലിക്ക് ചെ്തത്. അന്ന് സഹോദരി അനുഭവിച്ച മാനസിക - ശാരീരിക ആഘാതം സങ്കൽപിക്കാവുന്നതിലും എത്രയോ അധികമാണെന്നും കങ്കണ പറയുന്നു. തങ്ങളുടെ കുടുംബം തകർന്നുപോയി. ആ കാലത്ത് തനിക്കും തെറാപ്പിയിലൂടെ കടന്നുപോകേണ്ടി വന്നുവെന്നും കങ്കണ പറയുന്നു.

തനിക്കരികിലൂടെ ആരെങ്കിലും കടന്നുപോകുമ്പോൾ ആസിഡ് ഒഴിക്കുമോ എന്ന് ഭയന്ന് മുഖം മറയ്ക്കുമായിരുന്നു. ബൈക്കിലോ കാറിലോ അപരിചിതർ ആരെങ്കിലും തന്നെ കടന്നുപോകുമ്പോൾ ഇങ്ങനെ ചെയ്യുന്നത് ശീലമായിരുന്നുവെന്നും കങ്കണ പറയുന്നു. ഇത്തരം അതിക്രമങ്ങൾ അവസാനിക്കുന്നില്ല. ഇതിനെതിരായി സർക്കാർ ശക്തമായ നടപടി എടുക്കണമെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്റ്റോറിയിലൂടെ കങ്കണ പറയുന്നു.

Kangana Ranaut recalls acid attack on sister Rangoli Chandel

 

അതേസമയം, രംഗോലി ഇപ്പോള്‍ വിവാഹിതയും അഞ്ച് വയസ്സുള്ള മകന്‍ പൃഥ്വിരാജിന്‍റെ അമ്മയുമാണ്. രംഗോലിക്ക് 21 വയസ്സുള്ളപ്പോഴായിരുന്നു ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്. 

Also Read: സെർവിക്കൽ ക്യാന്‍സര്‍; ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പ്രതിരോധ വാക്‌സിൻ ഏപ്രിലിൽ വിപണിയിലെത്തും

Latest Videos
Follow Us:
Download App:
  • android
  • ios