'മിനി മീ ആന്‍ഡ് മീ'; വൈറ്റ് ഔട്ട്ഫിറ്റില്‍ തിളങ്ങി കജോളും മകളും; വൈറലായി ചിത്രങ്ങള്‍...
മകള്‍ നൈസ ദേവ്ഗണിനൊപ്പമുള്ള പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് കജോള്‍. വെള്ള നിറത്തിലുള്ള വസ്ത്രങ്ങളിലാണ് അമ്മയും മകളും പ്രത്യക്ഷപ്പെടുന്നത്.
അന്നും ഇന്നും ബോളിവുഡിന്റെ പ്രിയ നടിയാണ് കജോള്‍. 'കുച്ച് കുച്ച് ഹോതാ ഹേ', 'ബാസീഗര്‍', 'കഭി ഖുശി കഭി ഖം', തുടങ്ങി ഒരു കാലത്ത് പ്രേക്ഷകര്‍ നെഞ്ചേറ്റിയ ചിത്രങ്ങളിലെ നായികയായിരുന്ന കജോള്‍ സിനിമാപ്രേമികള്‍ക്ക് ഇന്നും പ്രിയപ്പെട്ട താരമാണ്. നടന് അജയ് ദേവ്ഗനുമായുള്ള വിവാഹത്തിന് ശേഷവും അഭിനയത്തില്‍ സജീവമായ കജോള്‍ തന്റെ കുടുംബവിശേഷങ്ങള്‍ മിക്കപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ മകള്‍ നൈസ ദേവ്ഗണിനൊപ്പമുള്ള പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് കജോള്‍. വെള്ള നിറത്തിലുള്ള വസ്ത്രങ്ങളിലാണ് അമ്മയും മകളും പ്രത്യക്ഷപ്പെടുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്. 'മിനി മീ ആന്‍ഡ് മീ' എന്ന ക്യാപ്ഷനോടെ ആണ് കജോള്‍ ചിത്രങ്ങള്‍ പങ്കുവച്ചത്.
മുംബൈയില്‍ നടന്ന നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടനച്ചടങ്ങിന് തിളങ്ങിയതാണ് അമ്മയും മകളും.നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമൻ്റുകളുമായി എത്തിയത്. അമ്മയും മകളും സുന്ദരികളായിട്ടുണ്ട് എന്നാണ് ആരാധകരുടെ കമന്റ്. അതേസമയം നിരവധി വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുള്ള താരപുത്രിമാരില്‍ ഒരാളാണ് കജോളിന്റെ മകള്‍ നൈസ ദേവ്ഗണ്. സുഹൃത്തുക്കളുമൊത്തുള്ള നൈസയുടെ ഒരു വീഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ വീഡിയോയ്ക്കെതിരെയാണ് രൂക്ഷമായ വിമർശനം ഉയർന്നത്. നൈസയുടെ വസ്ത്രധാരണത്തിനെതിരെയായിരുന്നു ആദ്യം വിമർശനം ഉയർന്നത്. പീന്നീട് നൈസ മദ്യപിച്ചിട്ടുണ്ടെന്ന രീതിയിലും വിമർശനം എത്തി.
അതേസമയം, നൈസയ്ക്ക് ലഭിക്കുന്ന സ്റ്റാര്‍ഡത്തെ കുറിച്ചും വിമര്‍ശനങ്ങളെ കുറിച്ചും അടുത്തിടെ കജോള്‍ ഒരു അഭിമുഖത്തിനിടെ തുറന്നു പറയുകയുണ്ടായി. ‘മകളെ കുറിച്ചു പറയുമ്പോൾ എനിക്ക് വളരെ അഭിമാനമുണ്ട്. എവിടെയായാലും അവളുടേതായ മാന്യത കാത്തുസൂക്ഷിക്കുന്ന ആളാണ്. ജീവിതം ആസ്വദിക്കുന്ന 19 വയസുകാരിയാണവൾ. എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവൾക്കുണ്ട്, ആ തീരുമാനത്തെ ഞാൻ പിന്തുണയ്ക്കും’– കജോള്‍ പറഞ്ഞു.
Also Read: 65 വര്‍ഷം പഴക്കമുള്ള സാരിയില്‍ ഓട്ടോയില്‍ ഡേറ്റ് നൈറ്റ്; ചിത്രങ്ങളുമായി പ്രിയങ്ക ചോപ്ര