'ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍' പൗഡര്‍ വീണ്ടും ഉത്പാദനവും വില്‍പനയും തുടങ്ങുന്നു

2018ല്‍ കമ്പനിയുടെ ബേബി പൗഡര്‍ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ഇതിന്‍റെ പിഎച്ച് അനുവദനീയമായ അളവില്‍ നിന്ന് കൂടുതല്‍ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് ഉത്പാദനവും വില്‍പനയും നിര്‍ത്തിവച്ചത്. പ്രധാനമായും കുട്ടികള്‍ക്ക് വേണ്ടി പുറത്തിറക്കുന്ന ഉത്പന്നമായതിനാല്‍ തന്നെ സംഭവം വലിയ വിവാദമാവുകയും ചെയ്തു. 

johnson and johnson company can make and sell baby powder the court verdict allows it

വിവാദത്തില്‍ പെട്ട് അടച്ചുപൂട്ടിയ ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ കമ്പനിയുടെ ബേബി പൗഡര്‍ വീണ്ടും ഉത്പാദനവും വില്‍പനയും ആരംഭിക്കും. ഇതിന് സഹായകമാകുന്ന കോടതി വിധി ഇന്നെലെയാണ് പുറത്തുവന്നത്. 

2018ലാണ് ലബോറട്ടറി പരിശോധനാഫലം പ്രതികൂലമായതിന് പിന്നാലെ ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ ബേബി പൗഡര്‍ ഉത്പാദനവും വില്‍പനയും നിര്‍ത്തിവച്ചത്. മഹാരാഷ്ട്ര സര്‍ക്കാരായിരുന്നു കമ്പനിയുടെ പൗഡര്‍ ഉത്പാദനം നിര്‍ത്തിവയ്പിച്ചത്.

എന്നാലിപ്പോള്‍ ബോംബെ ഹൈക്കോടതി ഇടപെട്ട് കമ്പനിക്ക് പൗഡര്‍ നിര്‍മ്മാണത്തിനും വില്‍പനയ്ക്കുമുള്ള അനുവാദം നല്‍കിയിരിക്കുകയാണ്. ഒരിക്കല്‍ ലാബ് ഫലം പ്രതികൂലമായി എന്നതിനെ ചൊല്ലി കാലാകാലത്തേക്ക് ഒരു കമ്പനിയുടെ ലൈസൻസ് റദ്ദാക്കുന്ന നടപടി ശരിയല്ലെന്നും ഇത് ഉത്പാദനമേഖലെയയും വ്യവസായത്തെയും സമ്പദ്ഘടനയെയുമെല്ലാം മോശമായി ബാധിക്കുമെന്നും കോടതി വ്യക്തമാക്കി. 

2018ല്‍ കമ്പനിയുടെ ബേബി പൗഡര്‍ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ഇതിന്‍റെ പിഎച്ച് അനുവദനീയമായ അളവില്‍ നിന്ന് കൂടുതല്‍ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് ഉത്പാദനവും വില്‍പനയും നിര്‍ത്തിവച്ചത്. പ്രധാനമായും കുട്ടികള്‍ക്ക് വേണ്ടി പുറത്തിറക്കുന്ന ഉത്പന്നമായതിനാല്‍ തന്നെ സംഭവം വലിയ വിവാദമാവുകയും ചെയ്തു. 

തുടര്‍ന്ന് നാല് വര്‍ഷത്തോളമായി ബേബി  പൗഡര്‍ ഉത്പാദനം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ മൂന്ന് വിധികളാണ് കമ്പനിക്ക് പ്രതികൂലമായി വന്നിരുന്നത്. ഇതിനെതിരെയാണ് കമ്പനി കേസ് നടത്തിയിരുന്നത്. ഈ കേസിലാണ് ഇപ്പോള്‍ ഇവര്‍ അനുകൂലവിധി നേടിയെടുത്തിരിക്കുന്നത്. 

ഇനി ഇവരുടെ ബേബി പൗഡര്‍ വീണ്ടും ലബോറട്ടറി പരിശോധനയ്ക്ക് അയക്കും. ഇക്കാര്യവും കോടതി തന്നെയാണ് നിര്‍ദേശിച്ചത്. ഇതിന്‍റെ ഫലം കൂടി വന്ന ശേഷമായിരിക്കും കമ്പനിക്ക് ഉത്പാദനം തുടങ്ങുന്നതിനുള്ള അനുമതി ഔദ്യോഗികമായി നല്‍കുക. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഉത്പന്നം പുറത്തിറക്കുന്നത് എന്നത് സ്ഥിരീകരിക്കാനായാല്‍ മറ്റ് പ്രതിബന്ധങ്ങളൊന്നും ഇനി ഇക്കാര്യത്തില്‍ ജോണ്‍സണ്‍ ആന്‍റ്  ജോണ്‍സണ്‍ നേരിട്ടേക്കില്ല. 

Also Read:- ഹെയര്‍ ഡൈ അടക്കമുള്ള ഉത്പന്നങ്ങളിലെ കെമിക്കലുകള്‍ സ്തനാര്‍ബുദത്തിന് കാരണമാകുന്നതായി പഠനം

Latest Videos
Follow Us:
Download App:
  • android
  • ios