Asianet News MalayalamAsianet News Malayalam

ഫാഷന്‍ പാഷനാക്കിയ മിടുക്കന്‍; ഇന്‍റര്‍നാഷണല്‍ സെലിബ്രിറ്റി കിഡ് മോഡലായി 11കാരന്‍ ഇഷാന്‍

ജെഎംഐ ജൂനിയര്‍ മോഡല്‍ ഇന്‍റര്‍നാഷണല്‍ വേള്‍ഡ് ഫൈനല്‍ തായ്‌ലന്‍റ് വിന്നറാണ് ഇഷാന്‍ എം ആന്‍റോ. തിരുവനന്തപുരം ലക്കോള്‍ ചെമ്പക ഇടവക്കോട് സ്കൂളിലെ ആറാം ക്ലാസ് വ്യദ്യാര്‍ത്ഥിയാണ് ഇഷാന്‍ എം ആന്‍റോ. 

JMI junior international model ishaan
Author
First Published Oct 4, 2024, 11:42 AM IST | Last Updated Oct 4, 2024, 1:03 PM IST

മോഡലിം​ഗ് എന്ന് പറയാന്‍ പോലും അറിയാത്ത പ്രായത്തില്‍ റാംപ് വാക്ക് ചെയ്ത കുട്ടി താരമാണ് ഇഷാന്‍ എം ആന്‍റോ. തന്‍റെ രണ്ടര വയസില്‍ ഫാഷന്‍റെ ലോകത്ത് കാലുവച്ച ഇഷാന്‍ എന്ന 11കാരന്‍ ഇതിനോടകം 75ല്‍ പരം ഷോകളില്‍ പങ്കെടുക്കുകയും അതില്‍ തന്നെ 26ഓളം മത്സരങ്ങളില്‍ ടൈറ്റില്‍ വിന്നറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2024-ല്‍ ഏഴോളം ഷോകളില്‍ ഇഷാന്‍ മത്സരാര്‍ത്ഥിയായിരുന്നു. 

ഇപ്പോഴിതാ തായ്‌ലന്‍റ് ബാങ്കോക്കില്‍ വെച്ച് നടന്ന വേള്‍ഡ് ഫൈനല്‍ ഷോ ജൂനിയര്‍ മോഡല്‍ ഇന്‍റര്‍നാഷണലിന്‍റെ (JMI) ടൈറ്റില്‍ വിന്നറായിരിക്കുകയാണ് ഇഷാന്‍. ഇരുപതോളം രാജ്യങ്ങളില്‍ നിന്നുള്ള കുഞ്ഞ് മത്സരാര്‍ത്ഥികളെ പിന്നിലാക്കിയാണ് ഇഷാന്‍ ഈ വിജയം നേടിയത്. ടൈറ്റിലിന് പുറമേ ബെസ്റ്റ് സ്യൂട്ട് അവാര്‍ഡ്, ബെസ്റ്റ് ക്രിയേറ്റിവിറ്റി നാഷണല്‍ കോസ്റ്റ്യൂം അവാര്‍ഡ്, എക്സ്ട്രീം ടാലന്‍റ് പുരസ്കാരം തുടങ്ങിയവയും ഇഷാനെ തേടിയെത്തി. ജെഎംഐ വേള്‍ഡ് ഫൈനല്‍ ടൈറ്റില്‍ വിന്നര്‍, ഇന്‍റര്‍നാഷണല്‍ ഫാഷന്‍ ഐഡല്‍, യുഎഇ ടൈറ്റില്‍ വിന്നര്‍, ബെസ്റ്റ് ഇന്‍റര്‍നാഷൺ കിഡ് മോഡല്‍ ഓഫ് യുഎഇ തുടങ്ങി നിരവധി പുരസ്കാരങ്ങളും ഇഷാന്‍ സ്വന്തമാക്കിയിട്ടുണ്ട്. 

തിരുവനന്തപുരം ലക്കോള്‍ ചെമ്പക ഇടവക്കോട് സ്കൂളിലെ ആറാം ക്ലാസ് വ്യദ്യാര്‍ത്ഥിയാണ് ഇഷാന്‍ എം ആന്‍റോ. പഠനത്തിലും മിടുക്കനാണ് ഇഷാന്‍. അമ്മ മേഘയാണ് ഇഷാന്‍റെ എല്ലാ വിജയത്തിനും പിന്നില്‍. മകനെ ഫാഷന്‍ രംഗത്തേയ്ക്ക് കൊണ്ടുവരണമെന്നത് തന്‍റെ ആഗ്രഹമായിരുന്നു എന്നും മേഘ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. 

രണ്ടര വയസില്‍ തുടക്കം 

രണ്ടര വയസിലാണ് ഫാഷന്‍- മോഡലിം​ഗ്  രംഗത്തേയ്ക്കുള്ള ഇഷാന്‍റെ തുടക്കം. അമ്മ മേഘയ്ക്ക് ഈ മേഖലയോടുള്ള താല്‍പര്യം തന്നെയാണ് ഇഷാനെ ഇതിലേയ്ക്ക് എത്തിച്ചത്. മകന് വേണ്ട വസ്ത്രങ്ങളുമൊക്കെ തിരഞ്ഞെടുത്ത്, അവന് വേണ്ട എല്ലാ പിന്തുണയും നല്‍കുന്നത് അമ്മ മേഘ തന്നെയാണ്. 

എട്ടാം വയസില്‍ ആദ്യ പുരസ്കാരം 

കേരളത്തിലെ ആദ്യ മോഡലിം​ഗ് കമ്പനിയായ അന്‍ഷാദ് ആഷ് അസീസിന്‍റെ എമിറേറ്റ്സ് ഫാഷന്‍ വീക് സെക്കന്‍ഡ് റണ്ണറപ്പായി എട്ടാം വയസില്‍ ആദ്യത്തെ മോഡലിം​ഗ് പുരസ്കാരത്തിന് ഇഷാന്‍ തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് എട്ട് മാസത്തിനുള്ളില്‍ പതിനാറോളം മത്സരങ്ങളുടെ ടൈറ്റിലുകളാണ് ഈ കുരുന്ന് പ്രതിഭയെ തേടിയെത്തിയത്. 

ജെഎംഐ വേള്‍ഡ് ഫൈനല്‍ ടൈറ്റില്‍ വിന്നര്‍

തായ്‌ലന്‍റ് ബാങ്കോക്കില്‍ വെച്ച് നടന്ന വേള്‍ഡ് ഫൈനല്‍ ഷോ ജൂനിയര്‍ മോഡല്‍ ഇന്‍റര്‍നാഷണലിന്‍റെ (JMI) ടൈറ്റില്‍ വിന്നറായതില്‍ ഏറെ സന്തോഷത്തിലാണ് ഇഷാന്‍. 21 രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികളുടൊപ്പം മത്സരിച്ച് പ്രീറ്റീന്‍ വിഭാഗത്തിലാണ് ഇഷാന്‍ വിന്നറായത്. മൂന്ന് ദിവസം നീണ്ടുനിന്ന മത്സരത്തിന്‍റെ ടൈറ്റിലിന് പുറമേ ബെസ്റ്റ് സ്യൂട്ട് അവാര്‍ഡ്, ബെസ്റ്റ് ക്രിയേറ്റിവിറ്റി നാഷണല്‍ കോസ്റ്റ്യൂം അവാര്‍ഡ്, എക്സ്ട്രീം ടാലന്‍റ് പുരസ്കാരം തുടങ്ങിയവയും ഇഷാന് ലഭിച്ചു. ടാലന്‍റ്  റൗഡില്‍ ചെയ്ത കിടിലന്‍ ഡാന്‍സിന് ഇഷാന് ഒന്നാം സമ്മാനം ലഭിക്കുകയായിരുന്നു. 

മമ്മൂട്ടിയാണ് റോള്‍ മോഡല്‍ 

മമ്മൂക്കയാണ് ഇഷാന്‍റെ റോള്‍ മോഡല്‍. വലുതാകുമ്പോള്‍ സിനിമാ നടന്‍ ആകണമെന്നാണ് ഇഷാന്‍റെ ആഗ്രഹം. ഫാഷന്‍ മോഡലിംഗ് രംഗത്തിലെ ഓരോ പുതിയ വിവരങ്ങളും മനസിലാക്കി സ്വയം അപ്ഡേറ്റ് ചെയ്യാന്‍ ഇഷാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. അടുത്തതായി താന്‍ അഭിനയിച്ച മ്യൂസിക്കല്‍ ആല്‍ബം പുറത്തിറങ്ങാന്‍ പോകുന്നതിന്‍റെ സന്തോഷത്തിലാണ് ഇഷാന്‍. 

JMI junior international model ishaan

 

Also read: പാചകക്കാരന് ശമ്പളം ലക്ഷങ്ങള്‍, മുകേഷ് അംബാനിയുടെ ഭക്ഷണക്രമം ഇങ്ങനെ...

Latest Videos
Follow Us:
Download App:
  • android
  • ios