'ചെന്നായ' ആകാൻ 20 ലക്ഷം ചിലവിട്ട് ഒരു മനുഷ്യൻ; ആഗ്രഹം സഫലീകരിച്ചു...

മനുഷ്യര്‍ക്ക് അവരുടെ രൂപം പോലും മാറ്റാൻ സാധിക്കുന്ന വിധത്തില്‍ ടെക്നോളജി ഇന്ന് ഉപയോഗപ്പെടുത്താൻ സാധിക്കും. ഇപ്പോഴിതാ ജപ്പാനില്‍ നിന്നുള്ള ഒരാള്‍ സ്വയം 'ചെന്നായ'യായി മാറാൻ വേണ്ടി ലക്ഷങ്ങള്‍ ചിലവിട്ടുവെന്ന വാര്‍ത്തയാണ് ഇത്തരത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത്.

japan man transformed himself into a wolf hyp

അനുനിമിഷം ഓരോ മേഖലയിലും വികസനത്തിന്‍റെ അനന്തസാധ്യതകള്‍ തുറന്നുവരുന്ന സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. ഈ വിപ്ലവകരമായ മാറ്റം മനുഷ്യജീവിതങ്ങളില്‍ പല തരത്തിലുള്ള മാറ്റങ്ങളും അട്ടിമറികളും തന്നെയാണ് സൃഷ്ടിക്കുന്നത്. 

പണ്ട്- ചിന്തകളില്‍ മാത്രമുണ്ടായിരുന്ന കാര്യങ്ങള്‍ ഇന്ന് അനായാസം പ്രായോഗികതലത്തില്‍ കാണാനും അനുഭവിക്കാനും ഉപയോഗപ്പെടുത്താനുമെല്ലാം നമുക്ക് സാധിക്കുന്നത് ടെക്നോളജി ആ രീതിയില്‍ വളര്‍ന്നത് മൂലമാണ്. 

മനുഷ്യര്‍ക്ക് അവരുടെ രൂപം പോലും മാറ്റാൻ സാധിക്കുന്ന വിധത്തില്‍ ടെക്നോളജി ഇന്ന് ഉപയോഗപ്പെടുത്താൻ സാധിക്കും. ഇപ്പോഴിതാ ജപ്പാനില്‍ നിന്നുള്ള ഒരാള്‍ സ്വയം 'ചെന്നായ'യായി മാറാൻ വേണ്ടി ലക്ഷങ്ങള്‍ ചിലവിട്ടുവെന്ന വാര്‍ത്തയാണ് ഇത്തരത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഇദ്ദേഹത്തെ കുറിച്ചുള്ള വാര്‍ത്ത മാസങ്ങള്‍ക്ക് മുമ്പ് തന്നെ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടതാണ്. ഇപ്പോള്‍ വീണ്ടും ഇദ്ദേഹം സോഷ്യല്‍ മീഡിയയിലും മറ്റും ചര്‍ച്ചകളില്‍ നിറയുകയാണ്. 

ചെന്നായയായി മാറുകയെന്ന് പറയുമ്പോള്‍, ശരിക്കും ചെന്നായ ആവുകയല്ല കെട്ടോ. സംഗതി, ചെന്നായയെ പോലെ തോന്നിക്കുന്ന അസ്സലൊരു കോസ്റ്റ്യൂം ഇദ്ദേഹം തയ്യാറാക്കിച്ചിരിക്കുകയാണ്. 

ടോറു ഉവേദ എന്ന മുപ്പത്തിരണ്ടുകാരനാണ് ചെന്നായ രൂപത്തിന് വേണ്ടി ലക്ഷങ്ങള്‍ ചിലവിട്ടിരിക്കുന്നത്. ബിഗ് ബജറ്റ് സിനിമകള്‍ക്കും ഷോകള്‍ക്കുമെല്ലാം കോസ്റ്റ്യൂംസ് തയ്യാറാക്കുന്ന 'സെപ്പെറ്റ് വര്‍ക്‍ഷോപ്പ്' എന്ന കമ്പനിയാണ് ഇദ്ദേഹത്തിന് ചെന്നായയുടെ രൂപം തയ്യാറാക്കി നല്‍കിയിരിക്കുന്നത്. നാല് ഡിസൈനേഴ്സ് ചേര്‍ന്ന് ഏതാണ്ട് രണ്ട് മാസത്തോളം വര്‍ക്ക് ചെയ്താണത്രേ ഈ കോസ്റ്റ്യൂം തയ്യാറാക്കിയത്. ആകെ 20 ലക്ഷം രൂപ ചിലവ്. 

ചെറുപ്പത്തിലേ തന്നെ ഇദ്ദേഹത്തിന്‍റെ രസകമായൊരു സങ്കല്‍പമായിരുന്നു- താൻ ചെന്നായ ആയിരുന്നെങ്കില്‍ എന്നത്.  ഇപ്പോള്‍ ഈ വേഷം കിട്ടിയപ്പോളും ഇത് ധരിച്ച് പുറത്തുപോകാനോ പാര്‍ട്ടികളിലോ മറ്റോ പോകാനല്ല ടോറു ഉവേദ ആഗ്രഹിക്കുന്നത്. താൻ വീട്ടില്‍ ഒറ്റയ്ക്കായിരിക്കുമ്പോള്‍ ഈ വേഷം അണിയും. അപ്പോള്‍ തനിക്ക് സ്വയം മനുഷ്യനല്ല എന്ന തോന്നലുണ്ടാകും. ഇതോടെ മനസില്‍ ഉള്ള പലവിധ ആസങ്കകളും ഉത്കണ്ഠകളും ഉത്തരവാദിത്തങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദവുമെല്ലാം ഇല്ലാതായിപ്പോകും എന്നാണിദ്ദേഹം പറയുന്നത്. 

'എല്ലാ ബന്ധങ്ങളില്‍ നിന്നും മോചിപ്പിക്കപ്പെട്ടത് പോലെ എനിക്ക് തോന്നും. ജോലിസംബന്ധമായതോ അല്ലാത്തതോ ആയ ഉത്തരവാദിത്തങ്ങളും അന്നേരം എന്നെ ബാധിക്കില്ല. എനിക്ക് എല്ലാം മറക്കാനാകും. വേഷമണിഞ്ഞ ശേഷം ‌ഞാൻ കണ്ണാടിയില്‍ നോക്കും. എന്നെത്തന്നെ കാണുമ്പോള്‍ എന്തോ ഒരു ശക്തി കൈവരും പോലെയാണ് ഈ കോസ്റ്റ്യൂം അണിയുമ്പോള്‍ എനിക്കനുഭവപ്പെടാറ്. ...'- ടോറു ഉവേദ പറയുന്നു. 

നേരത്തെ ഇതേ കമ്പനി, ജപ്പാനില്‍ നിന്ന് തന്നെയുള്ള മറ്റൊരാള്‍ക്ക് നായയുടെ കോസ്റ്റ്യൂം ഇതുപോലെ ചെയ്തുകൊടുത്തിരുന്നു. അതും വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. 

Also Read:- 'ഇതെന്താണ് കഥ ചെങ്ങായ്‍മാരെ?'; വീണ്ടും വൈറലായി 'മുണ്ടഴിക്കല്‍' വീഡിയോ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios