മെറൂണ്‍ വെല്‍വറ്റ് ഗൗണില്‍ തിളങ്ങി ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍

സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനാകുന്ന 'പരം സുന്ദരി'യാണ് ജാന്‍വിയുടെ അടുത്ത ചിത്രം. തുഷാര്‍ ജലോട്ട സംവിധാനം ചെയ്ത പരം സുന്ദരി 2025 ജൂലൈ 25 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. 

Janhvi Kapoor in a Maroon Velvet Gown

നിരവധി യുവആരാധകരുള്ള ബോളിവുഡ് നടിയാണ് ജാന്‍വി കപൂര്‍. ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും ജാന്‍വി മുന്നിലാണ്. താരത്തിന്‍റെ പോസ്റ്റുകളൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ ജാന്‍വിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.  

മെറൂണ്‍ വെല്‍വറ്റ് ഗൗണിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ബോഡികോണ്‍ ലോങ് ഗൗണില്‍ സ്ലീവ്ലെസാണ് വരുന്നത്. ഇതിനൊപ്പം ഡയമണ്ട് നെക്ക്ലെസാണ് താരം പെയര്‍ ചെയ്തിരിക്കുന്നത്. ചിത്രങ്ങള്‍ ജാന്‍വി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഇത് വർഷത്തിലെ ഏറ്റവും മനോഹരമായ സമയമെന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് താരം കുറിച്ചത്. 

 

അതേസമയം സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനാകുന്ന 'പരം സുന്ദരി'യാണ് ജാന്‍വിയുടെ അടുത്ത ചിത്രം. തുഷാര്‍ ജലോട്ട സംവിധാനം ചെയ്ത പരം സുന്ദരി 2025 ജൂലൈ 25 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ജാന്‍വി നായികയാകുന്ന റൊമാന്റിക് ചിത്രത്തിനായി ദില്ലിയില്‍ കേരള പശ്ചാത്തലമൊരുക്കുമെന്നാണ് റിപ്പോര്‍ട്ട്. മലയാളി പെണ്‍കുട്ടിയായാണ് ജാന്‍വി ചിത്രത്തില്‍ വേഷമിടുക. സിദ്ധാര്‍ഥ് മല്‍ഹോത്ര ദില്ലിക്കാരനാകുമ്പോള്‍ നായികാ കഥാപാത്രം കേരളത്തിലെ കലാകാരിയാണ്.

Also read: ചിയ വിത്ത് മുളപ്പിച്ച വസ്ത്രത്തിൽ ഉർഫി; വൈറലായി വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios