വിവാഹത്തിന് ഷോര്‍ട്സ് അണിഞ്ഞു; ആമിര്‍ ഖാന്‍റെ മരുമകന് കമന്‍റുകള്‍...
ഇറ- നൂപുര്‍ വിവാഹത്തിന്‍റെ ആദ്യ വീഡിയോകളിലാണ് നൂപുര്‍ ഷോര്‍ട്സ് അണിഞ്ഞെത്തിയിരിക്കുന്നത്. ഇതിന് ശേഷം വിവാഹവസ്ത്രം അണിഞ്ഞ ഫോട്ടോകളും വീഡിയോകളും വന്നിട്ടുണ്ട്.
സെലിബ്രിറ്റി വിവാഹങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടാറുണ്ട്. പ്രത്യേകിച്ച് സിനിമാതാരങ്ങളുടെയോ താരകുടുംബങ്ങളുടെയോ എല്ലാം. വിവാഹാഘോഷങ്ങളുടെ പകിട്ട്- അത് വസ്ത്രമോ, സംഗീത- നൃത്ത പരിപാടികളോ, താരങ്ങളുടെ സാന്നിധ്യമോ, ആചാരങ്ങളോ, ഭക്ഷണമോ എന്തുമാകട്ടെ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്.
ഇപ്പോഴിതാ ഇത്തരത്തില്‍ ബോളിവുഡ് താരം ആമിര്‍ ഖാന്‍റെ മകള്‍ ഇറ ഖാന്‍റെ വിവാഹമാണ് സോഷ്യല്‍ മീഡിയയില്‍ ഏറെ പേര്‍ ആഘോഷമാക്കുന്നത്. ഫിറ്റ്നസ് കോച്ചായ നൂപുര്‍ ശിഖരെ ആണ് ഇറയുടെ വരൻ. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നേരത്തെ നടന്നിട്ടുള്ളതാണ്.
മുംബൈയില്‍ വച്ചുനടന്ന ചടങ്ങുകള്‍ക്കിടെ നൂപുര്‍ ധരിച്ച വസ്ത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം പേര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കിയിരിക്കുന്നത്. ഷോര്‍ട്സും വെസ്റ്റുമാണ് (കയ്യില്ലാത്ത ബനിയൻ) നൂപുര്‍ അണിഞ്ഞിരിക്കുന്നത്. ഫിറ്റ്നസ് കോച്ചായതിനാലാണോ ഇങ്ങനെ വിവാഹത്തിന് വസ്ത്രം ധരിച്ചിരിക്കുന്നതെന്നും ജിമ്മില്‍ നിന്ന് നേരെ വരികയാണോ എന്നുമെല്ലാം കമന്‍റിലൂടെ ചോദിക്കുകയാണ് ഏറെ പേര്‍.
ഇറ ഖാൻ ആണെങ്കില്‍ വിവാഹത്തിന് അനുയോജ്യമായ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. വരനെ കണ്ടാല്‍ അത് വരൻ ആണെന്ന് തിരിച്ചറിയുന്നുപോലും ഇല്ലെന്നും സംഗതി വ്യത്യസ്തമായിട്ടുണ്ടെന്നും കമന്‍റുകളില്‍ കുറിച്ചിരിക്കുന്നു പലരും.
ചിലരാകട്ടെ നൂപുറിന്‍റെ തീരുമാനത്തിന് പിന്തുണ അറിയിക്കുകയാണ്. വിവാഹത്തിന് ഇങ്ങനെയുള്ള സാധാരണ വസ്ത്രം ധരിക്കുന്നത് വ്യാപകമാകണം, കോട്ടും സ്യൂട്ടുമെല്ലാം അണിഞ്ഞ് ശ്വാസം പിടിച്ചുനില്‍ക്കുന്നത് ഏറെ പ്രയാസകരമാണെന്നും അഭിപ്രായപ്പെടുന്നവരും ഏറെ.
ഇറ- നൂപുര്‍ വിവാഹത്തിന്‍റെ ആദ്യ വീഡിയോകളിലാണ് നൂപുര്‍ ഷോര്‍ട്സ് അണിഞ്ഞെത്തിയിരിക്കുന്നത്. ഇതിന് ശേഷം വിവാഹവസ്ത്രം അണിഞ്ഞ ഫോട്ടോകളും വീഡിയോകളും വന്നിട്ടുണ്ട്.
മൂന്ന് വര്‍ഷമായി ഇരുവരും പ്രണയത്തിലാണ്. പങ്കാളിയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ അടക്കം ഇറ ഖാൻ ഏറെ അഭിമാനപൂര്‍വം സംസാരിച്ചിട്ടുള്ളതാണ്. വിഷാദരോഗത്തില്‍ മുങ്ങി ഏറെ പ്രയാസകരമായ സാഹചര്യങ്ങളിലൂടെ കടന്നുവന്നിട്ടുള്ളയാളാണ് ഇറ ഖാൻ. ഇതുമായി ബന്ധപ്പെട്ട തന്‍റെ അനുഭവങ്ങളും ഇറ പലപ്പോഴും പരസ്യമായി പങ്കിട്ടിട്ടുള്ളതാണ്. ഇതിന്‍റെ പിന്തുടര്‍ച്ചയെന്നോണമാണ് മാനസികാരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്കായുള്ളൊരു സ്ഥാപനവും ഇറയുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്ന വീഡിയോ കണ്ടുനോക്കൂ...
Also Read:- സൂപ്പിനും ഇറച്ചിക്കുമായി നൂറുകണക്കിന് പൂച്ചകളെ കൊന്ന റെസ്റ്റോറന്‍റ് അടച്ചു...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-