Ira Khan : ബോയ്ഫ്രണ്ടിന്റെ അമ്മയുടെ സമ്മാനം; സന്തോഷം പങ്കിട്ട് ആമിര്‍ ഖാന്റെ മകള്‍ ഇറ
ഫിറ്റ്‌നസ് പരിശീലകനായ നൂപുര്‍ ശിഖരേ ആണ് ഇറയുടെ ആണ്‍ സുഹൃത്ത്. ഇപ്പോഴിതാ നൂപുറിന്റെ അമ്മ പ്രീതം ശിഖരേ നല്‍കിയ സമ്മാനം ആരാധകരെ കാണിക്കുകയാണ് ഇറ
സോഷ്യല്‍ മീഡിയയില്‍ ( Social Media ) ഏറെ സജീവമായ താരപുത്രിയാണ് ഇറ ഖാന്‍ ( Ira Khan ) . ബോളിവുഡിന്റെ പ്രിയ താരം ആമിര്‍ ഖാന്റെയും ( Aamir Khan ) റീന ദത്തയുടെയും മകളാണ് ഇറ. താരപുത്രിയായതിനാല്‍ തന്നെ അതിന്റേതായ ശ്രദ്ധ എപ്പോഴും ഇറയ്ക്ക് ലഭിച്ചിരുന്നു.
എന്നാല്‍ 2019ല്‍ തന്റെ ആദ്യ സംവിധാന സംരംഭത്തിലേക്ക് ഇറ കടന്നു. ഇതോടെ തന്റേതായ ഇടം സിനിമാമേഖലയില്‍ ഉറപ്പിക്കാന്‍ ഇറ ശ്രമം തുടങ്ങിയെന്ന സൂചനയുമായി. സഹോദരന്‍ ജുനൈദും ഇറയെ പോലെ തന്നെ സിനിമയില്‍ പ്രവര്‍ത്തിക്കാനാണ് താല്‍പര്യപ്പെടുന്നത്.
ഇതിനിടെ പലപ്പോഴായി ഇറ നടത്തിയ തുറന്നുപറച്ചിലുകള്‍ വിവാദങ്ങളും ചര്‍ച്ചകളും ഉയര്‍ത്തുകയും ചെയ്തിരുന്നു. കൗമാരകാലത്ത് തന്നെ ലൈംഗികപീഡനത്തിന് ഇരയായിരുന്നുവെന്നതും വിഷാദരോഗത്തിന് അടിപ്പെട്ട് ജിവിച്ചിരുന്നുവെന്നുമെല്ലാം ഇറ തന്റേടത്തോടെയാണ് തുറന്നുപറഞ്ഞിട്ടുള്ളത്.
തങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍ മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ ഏറെ പാടുപെടുന്ന സെലിബ്രിറ്റികള്‍ക്കിടയില്‍ വ്യത്യസ്ത കൂടിയാണ് ഇറ. തന്റെ ആണ്‍സുഹൃത്തിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം ഇറ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. പലപ്പോഴും ആമിറും ഇവര്‍ക്കൊപ്പം നല്ല നിമിഷങ്ങള്‍ ചെലവിടാനെത്തും. ഇതും ചിത്രങ്ങളില്‍ നമുക്ക് കാണാന്‍ സാധിക്കും.
ഫിറ്റ്‌നസ് പരിശീലകനായ നൂപുര്‍ ശിഖരേ ആണ് ഇറയുടെ ആണ്‍ സുഹൃത്ത്. ഇപ്പോഴിതാ നൂപുറിന്റെ അമ്മ പ്രീതം ശിഖരേ നല്‍കിയ സമ്മാനം ആരാധകരെ കാണിക്കുകയാണ് ഇറ. ഒരു കോട്ടണ്‍ ഖാദി സാരിയാണ് ഇറയ്ക്ക് സമ്മാനമായി ലഭിച്ചിരിക്കുന്നത്. ക്രീം നിറത്തിലുള്ള കോട്ടണില്‍ സില്‍വര്‍ ബോര്‍ഡറുള്ള 'സിമ്പിള്‍' ഖാദി സാരിയാണിത്.
ഇതിനൊപ്പം മറൂണ്‍ നിറത്തിലുള്ള സ്ലീവ്‌ലെസ് ബ്ലൗസാണ് ഇറ ധരിച്ചിരിക്കുന്നത്. സാരിയണിഞ്ഞ് നൂപുറിനും അമ്മയ്ക്കുമൊപ്പം പോസ് ചെയ്ത വിവിധ ചിത്രങ്ങള്‍ ഇറ ഇന്‍സ്റ്റഗ്രാം പേജിലാണ് പങ്കുവച്ചിരിക്കുന്നത്. സാരിയെ കുറിച്ച് എഴുതിയിരിക്കുന്നതിനൊപ്പം ഹാന്‍ഡ് ബാഗുകളെ കുറിച്ച് വിട്ടുപോകല്ലേ എന്ന് പ്രീതം ശിഖരേയെ ടാഗ് ചെയ്ത് ചോദിക്കുന്നുമുണ്ട് ഇറ.
എന്തായാലും ആരാധകര്‍ക്കെല്ലാം ഇറയുടെ വ്യത്യസ്തമായ ഈ ലുക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കമന്റുകളില്‍ നിന്ന് മനസിലാകുന്നത്. സാധാരണഗതിയില്‍ മോഡേണ്‍ വസ്ത്രങ്ങളാണ് ഇറ ഏറെയും ധരിക്കാറ്. നേരത്തേ സാരിയണിഞ്ഞ ചിത്രത്തിനൊപ്പം തനിക്ക് സാരി ഇഷ്ടമാണെന്നും അതിനാല്‍ ഇനി തൊട്ട് ഞായറാഴ്ചകളില്‍ സാരിയാണ് ധരിക്കുകയെന്നും ഇറ കുറിച്ചിരുന്നു.
Also Read:- പതിനാലാം വയസില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു; തുറന്നുപറഞ്ഞ് താരപുത്രി