ചിത്രത്തിലെ ഒളിച്ചിരിക്കുന്ന പുളളിപ്പുലിയെ കണ്ടെത്തൂ; തല പുകഞ്ഞ് സോഷ്യല്‍ മീഡിയ
ട്വിറ്ററിലൂടെ ആണ് ചിത്രം പ്രചരിക്കുന്നത്. താഴെ കാണിച്ചിരിക്കുന്ന ചിത്രത്തിലെ ഒളിഞ്ഞിരിക്കുന്ന പുലിയെ കണ്ടെത്താന്‍ കഴിയുമോ എന്നാണ് ട്വീറ്റില്‍ ചോദിക്കുന്നത്.
നമ്മുടെ കണ്ണിന്‍റെയും ബുദ്ധിയുടെയും കഴിവ് അളക്കാനുള്ള ഗെയിം ആണ് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍. കണ്ണുകളെയും ബുദ്ധിയെയും ഒരു പോലെ ആശയ കുഴപ്പത്തിലാക്കുക എന്നതാണ് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍റെ പ്രധാന ലക്ഷ്യം. അത്തരത്തില്‍ ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എല്ലാവരെയും വട്ടം കറക്കുന്നത്.
ട്വിറ്ററിലൂടെ ആണ് ചിത്രം പ്രചരിക്കുന്നത്. താഴെ കാണിച്ചിരിക്കുന്ന ചിത്രത്തിലെ ഒളിഞ്ഞിരിക്കുന്ന പുലിയെ കണ്ടെത്താന്‍ കഴിയുമോ എന്നാണ് ട്വീറ്റില്‍ ചോദിക്കുന്നത്. ട്വീറ്റ് വൈറലായതോടെ നിരവധി പേരാണ് ചിത്രത്തിന്‍റെ പുറകെ പോയത്. 1.6 ലക്ഷം പേരാണ് ട്വീറ്റ് ഇതുവരെ ലൈക്ക് ചെയ്തത്.
മണ്ണും മരവും ചെടിയുമൊക്കെയാണ് ഒറ്റ നോട്ടത്തില്‍ കാണാന്‍ കഴിയുക. എന്നാല്‍ ചിത്രം സൂം ചെയ്താന്‍ മണ്ണിന്‍റെ ഇടയില്‍ കിടക്കുന്ന പുളളിപ്പുലിയെ കാണാം. പലരും പരാജയപ്പെട്ടപ്പോള്‍ ചിലര്‍ ഇത് കണ്ടെത്തി റീട്വീറ്റ് ചെയ്തു.
അതേസമയം, മറഞ്ഞിരുന്ന് ഇരയെ പിടിക്കുന്ന പുളളിപ്പുലിയുടെ വീഡിയോ ആണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഒരു മാനിനെ ആണ് പുളളിപ്പുലി ആക്രമിക്കുന്നത്. മാനിന്‍റെ സമീപത്ത് ഒളിച്ചിരിക്കുകയാണ് പുളളിപ്പുലി. മരത്തിന്‍റെ മറവില്‍ മറഞ്ഞിരുന്ന പുള്ളിപ്പുലി തക്കം കിട്ടിയപ്പോള്‍ മാനിന്‍റെ മുമ്പിലേയ്ക്ക് എടുത്തു ചാടുകയായിരുന്നു. മാന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും പുളളിപ്പുലി പുറകെ ഓടുന്നതും വീഡിയോയില്‍ കാണാം. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ രമേഷ് പാഢെ ആണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്.
Also Read: പ്രമേഹം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍...