തൈര് മുതല്‍ വെളിച്ചെണ്ണ വരെ; ചർമ്മസംരക്ഷണത്തിനായി ഉപയോഗിക്കാം ഈ അഞ്ച് ചേരുവകള്‍...
വേനല്‍ക്കാലത്ത് ശരീരത്തിന്‍റെ ആരോഗ്യത്തില്‍ മാത്രമല്ല ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിലും വേണം ശ്രദ്ധ. ചൂടു കൂടുന്നതു വിയര്‍ക്കാനും ചര്‍മ്മത്തില്‍ കരുവാളിപ്പ് ഉണ്ടാകാനും മുഖക്കുരു വരാനുമുള്ള സാധ്യത കൂട്ടും.
സീസണുകൾ മാറുമ്പോൾ അത് നമ്മുടെ ചർമ്മത്തിലും മാറ്റങ്ങൾ സൃഷ്ടിക്കും. അതിനാൽ ഓരോ സീസണുകൾ മാറി വരുമ്പോഴും സ്കിൻ കെയർ റുട്ടീനിലും ആ മാറ്റം വരുത്തേണ്ടതാണ്. വേനല്‍ക്കാലത്ത് ശരീരത്തിന്‍റെ ആരോഗ്യത്തില്‍ മാത്രമല്ല ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിലും വേണം ശ്രദ്ധ. ചൂടു കൂടുന്നതു വിയര്‍ക്കാനും ചര്‍മ്മത്തില്‍ കരുവാളിപ്പ് ഉണ്ടാകാനും മുഖക്കുരു വരാനുമുള്ള സാധ്യത കൂട്ടും.
അടുക്കളയിലുള്ള ചില ചേരുവകള്‍ ഉപയോഗിച്ച് തന്നെ ചര്‍മ്മം സംരക്ഷിക്കാം. അവ ഏതൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
ചര്‍മ്മ സംരക്ഷണത്തിന് സഹായിക്കുന്ന ഏറ്റവും മികച്ച ഒന്നാണ് രക്തചന്ദനം. ആന്‍റി ബാക്ടീരിയൽ, ആന്‍റി ഇൻഫ്ലമേറ്ററി, ആന്റിസെപ്റ്റിക്, ആന്‍റി വൈറൽ സ്വഭാവസവിശേഷതകൾ ഉള്ളതിനാൽ രക്തചന്ദനം ചര്‍മ്മത്തെ പല വിധത്തില്‍ സംരക്ഷിക്കാന്‍ സഹായിക്കും. മുഖക്കുരു, മുഖക്കുരുവിന്‍റെ പാടുകള്‍, ചുളിവുകൾ, എന്നിവയുൾപ്പെടെ വിവിധ ചർമ്മപ്രശ്നങ്ങള്‍ക്കും രക്തചന്ദനം ഉപയോഗിക്കാം. രക്തചന്ദനവും പനിനീരും നന്നായി മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുന്നത് മുഖത്തിന്‍റെ കരുവാളിപ്പ് അകറ്റാന്‍ സഹായിക്കും. മാത്രമല്ല ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ അകറ്റാനും ഇത് സഹായകമാണ്.
രണ്ട്...
വെള്ളരിക്ക ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചുളിവുകൾ കുറയ്ക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റ് ഘടകങ്ങൾ വെള്ളരിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ ഫോളിക് ആസിഡും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. വെള്ളരിക്കാ നീര് മുഖത്തും കഴുത്തിലും പുരട്ടി അര മണിക്കൂറിനു ശേഷം കഴുകി കളയുന്നത് മുഖകാന്തി വര്‍ധിപ്പിക്കും. നാരങ്ങാ നീരും വെളളരിക്കയും ചേർത്ത് ഉപയോഗിക്കുന്നതും നല്ലതാണ്.
മൂന്ന്...
ചര്‍മ്മ സംരക്ഷണത്തിന് ഏറ്റവും മികച്ച ഒന്നാണ് തൈര്. തൈരിൽ ധാരാളം ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ ചുളിവുകളും നേർത്ത വരകളും കുറയ്ക്കുന്നു. ഈ പ്രകൃതിദത്ത പദാർത്ഥം ടാനിംഗ് അല്ലെങ്കിൽ കരുവാളിപ്പ് മാറ്റാനും കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റാനും സഹായിക്കും. തൈരിലെ ലാക്ടിക് ആസിഡ് ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുകയും, മുഖക്കുരുവിനെ തടയുകയും, കറുത്ത പാടുകളെ അകറ്റുകയും, ചര്‍മ്മത്തിന്‍റെ നിറം മാറ്റത്തെ നോക്കുകയും ചെയ്യും. ഇതിനായി ആദ്യം രണ്ട് ടീസ്പൂൺ തൈരിൽ ഒരു ടീസ്പൂൺ തേനും നാരങ്ങാനീരും ചേര്‍ത്ത് മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം. ആഴ്ചയില്‍ രണ്ട് തവണ വരെയൊക്കെ ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കറുത്ത പാടുകളെ അകറ്റാന്‍ സഹായിക്കും.
നാല്...
സിട്രസ് പഴങ്ങളിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. കൊളാജൻ നിർമ്മാണത്തെ പ്രോത്സാഹിപ്പിക്കാന്‍ ഇവ സഹായിക്കും. സിട്രസ് വിഭാഗത്തിലുള്ള ഓറഞ്ച് ചർമ്മത്തിന്‍റെ അഴകും ആരോഗ്യവും മെച്ചപ്പെടുത്താൻ സഹായിക്കും. ഓറഞ്ചിന്റെ തൊലിയും നിരവധി ഗുണങ്ങളാൽ സമ്പന്നമാണ്. മുഖക്കുരു അകറ്റാനും കറുത്തപാടുകളെ നീക്കം ചെയ്യാനും എണ്ണമയമുള്ള ചർമ്മത്തിനുമെല്ലാം ഫലപ്രദമാണ് ഓറഞ്ചിന്‍റെ തൊലി. ഇതിനായി ഓറഞ്ച് പൊടിച്ചത് ഒരു സ്പൂൺ, ഒരു നുള്ള് മഞ്ഞൾപ്പൊടി, ഒരു സ്പൂൺ തേൻ എന്നിവ കുഴമ്പ് രൂപത്തിലാക്കുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കുക. 10 മിനിറ്റിന്ശേഷം റോസ് വാട്ടർ ഉപയോഗിച്ചു കഴുകി കളയാം. വെയിലേറ്റ് മങ്ങിയ മുഖത്തിനു ഉത്തമമാണ് ഈ ഫേസ് പാക്ക്.
അഞ്ച്...
വെളിച്ചെണ്ണ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചര്‍മ്മത്തിലെ ചുളിവുകളെ അകറ്റാനും മുഖക്കുരുവിനെ തടയാനും വെളിച്ചെണ്ണ സഹായിക്കും. വെളിച്ചെണ്ണയും ആവണക്കെണ്ണയിലും മിക്സ് ചെയ്ത് മുഖത്തിടുന്നത് ചുളിവുകൾ മാറാൻ സഹായിക്കും.
Also Read: വെറും വയറ്റിൽ കഴിക്കാം പപ്പായ; അറിയാം ഈ ഗുണങ്ങള്‍...