മൈനസ് 30 ഡിഗ്രിയില്‍ നിന്ന് വ്യത്യസ്തമായൊരു ക്രിസ്മസ് ആശംസ; വീഡിയോ...
കാനഡയിലെ യൂകോനിലാണ് ഗുര്‍ദീപുള്ളത്. ഇവിടെ മൈനസ് മുപ്പത് ഡിഗ്രി സെല്‍ഷ്യസില്‍, അത്രയും തണുത്തുറയുന്നൊരു അന്തരീക്ഷത്തില്‍ ബാംഗ്ര ഡാൻസ് ചെയ്തുകൊണ്ട് ക്രിസ്മസ് ആശംസ അറിയിക്കുകയാണ് ഗുര്‍ദീപ്.
ആഘോഷവേളകളെല്ലാം തന്നെ സന്തോഷവും പ്രതീക്ഷയും പകര്‍ന്നുനല്‍കുന്നതായിരിക്കണം. യഥാര്‍ത്ഥത്തില്‍ ഏത് ആഘോഷവും ഇതുതന്നെയാണ് മനുഷ്യരെ ഓര്‍മ്മിപ്പിക്കുന്നത്. ഓണമോ, ക്രിസ്മസോ, പെരുന്നാളോ, പുതുവര്‍ഷമോ എന്തുമാകട്ടെ, ആളുകള്‍ പരസ്പരം ചേര്‍ത്തുപിടിക്കുന്നതിന്‍റെയും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിന്‍റെയും ഒരുമിച്ച് സന്തോഷിക്കുന്നതിന്‍റെയും ആഘോഷിക്കുന്നതിന്‍റെയുമെല്ലാം അനുഭവമാണ് ഏറ്റവുമാദ്യം പകര്‍ന്നുകിട്ടുക.
ഈ ക്രിസ്മസിനും അത്തരത്തിലുള്ള ഹൃദയം നിറയ്ക്കുന്ന പല ദൃശ്യങ്ങളും നിങ്ങള്‍ കണ്ടുകാണും. ഇതിനിടെ കാനഡയില്‍ താമസിക്കുന്ന ഇന്ത്യക്കാരനായ സോഷ്യല്‍ മീഡിയ ഇൻ്‍ഫ്ളുവന്‍സര്‍ ഗുര്‍ദീപ് പാന്ഥര്‍ പങ്കുവച്ചൊരു ക്രിസ്മസ് ആശംസാവീഡിയോ ആണിപ്പോള്‍ ശ്രദ്ധേയമാകുന്നത്.
കാനഡയിലെ യൂകോനിലാണ് ഗുര്‍ദീപുള്ളത്. ഇവിടെ മൈനസ് മുപ്പത് ഡിഗ്രി സെല്‍ഷ്യസില്‍, അത്രയും തണുത്തുറയുന്നൊരു അന്തരീക്ഷത്തില്‍ ബാംഗ്ര ഡാൻസ് ചെയ്തുകൊണ്ട് ക്രിസ്മസ് ആശംസ അറിയിക്കുകയാണ് ഗുര്‍ദീപ്.
വ്യത്യസ്തമായ സ്ഥലങ്ങളിലും സാഹചര്യങ്ങളിലും പോയി ബാംഗ്ര നൃത്തം ചെയ്ത് ഇതിന്‍റെ വീഡിയോ പങ്കുവച്ചാണ് സത്യത്തില്‍ ഗുര്‍ദീപ് പ്രശസ്തനായത്. യൂട്യൂബില്‍ ലക്ഷക്കണക്കിന് സബ്സ്ക്രൈബേഴ്സ് ഉള്ളൊരു ഇൻ്‍ഫ്ളുവന്‍സറാണ് ഗുര്‍ദീപ്.
യുകോനിലെ തണുപ്പിലിരുന്ന് നിങ്ങള്‍ക്കെല്ലാം ക്രിസ്മസ് ആശംസ അറിയിക്കുകയാണ് ഞാൻ എന്ന് പറഞ്ഞാണ് ഗുര്‍ദീപ് വീഡിയോ തുടങ്ങുന്നത്. ക്രിസ്മസിന്‍റെ വിശേഷാവസരത്തില്‍ എല്ലാവര്‍ക്കും സന്തോഷവും പ്രത്യാശയും പോസിറ്റിവിറ്റിയുമാണ് താൻ ആശംസിക്കുന്നതെന്നും ഗുര്‍ദീപ് പറയുന്നു.
ഇതിന് ശേഷം നേരെ ബാംഗ്ര നൃത്തത്തിലേക്ക് കടക്കുകയാണിദ്ദേഹം. ബാംഗ്ര നൃത്തത്തെ കുറിച്ച് തന്നെ കുറിച്ചിരിക്കുന്നൊരു സ്വെറ്ററാണ് ഗുര്‍ദീപ് വീഡിയോയില്‍ ധരിച്ചിരിക്കുന്നതും. ക്രിസ്മസ് ആയിട്ട് എനിക്കാകെ വേണ്ടത് ബാംഗ്രയാണെന്നായിരുന്നു സ്വെറ്ററില്‍ കുറിച്ചിരുന്നത്.
ആമുഖമായി ആശംസ അറിയിച്ച ശേഷം പിന്നീട് ഇദ്ദേഹം സന്തോഷത്തോടെ ചിരിച്ച മുഖവുമായി ഐസിന് മുകളില്‍ നിന്നുകൊണ്ട് ബാംഗ്ര നൃത്തം ചെയ്യുകയാണ്. ഒരുപാട് സന്തോഷവും സ്നേഹവും തോന്നി ഇത് കണ്ടപ്പോഴെന്നാണ് വീഡിയോ കണ്ട മിക്കവരും കമന്‍റായി കുറിക്കുന്നത്. എല്ല് പോലും മരവിച്ച് പോകുന്ന തണുപ്പിലും നിന്ന് നൃത്തം ചെയ്യുകയും ഏവര്‍ക്കും പ്രതീക്ഷയാശംസിക്കുകയും ചെയ്യുന്ന ഗുര്‍ദീപിന്‍റെ ദര്‍ശനം തീര്‍ച്ചയായും പോസിറ്റീവ് തന്നെയാണെന്നും ധാരാളം പേര്‍ കുറിച്ചിരിക്കുന്നു.
ഗുര്‍ദീപിന്‍റെ വീഡിയോ കാണാം....
Also Read:- ഷോപ്പിംഗിനെത്തിയ 'വെള്ള താടിക്കാര'നെ കണ്ട് സാന്‍റ ക്ലോസാണെന്ന് കരുതിയ കുഞ്ഞ്; വീഡിയോ...