ലോകത്ത് ഏറ്റവുമധികം വെജിറ്റേറിയൻസ് ഉള്ളത് എവിടെയെന്നറിയാമോ?

വെജിറ്റേറിയൻസ് എന്നാല്‍ സാധാരണനിലയില്‍ മത്സ്യവും മാംസവും കഴിക്കില്ല എന്നാണ്. ഇതില്‍ ചിലര്‍ മുട്ട കഴിക്കാറുണ്ട്. ചിലര്‍ പാലും മുട്ടയും കഴിക്കും. അങ്ങനെയങ്ങനെ.

india is on top position for having more vegetarians when compares to other countries

വെജിറ്റേറിയൻസ് എന്നാല്‍ സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ എന്നര്‍ത്ഥം. പക്ഷേ ഇന്ന് വെജിറ്റേറിയനിസവും വീഗനിസവുമെല്ലാം ഏറെ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ചിലര്‍ മത്സ്യ- മാംസാദികള്‍ മാത്രം കഴിക്കില്ല- മുട്ടയും പാലുമെല്ലാം കഴിക്കും. ചിലര്‍ പാല്‍ കഴിക്കും എന്നാല്‍ മുട്ടയോ മറ്റ് മത്സ്യ-മാംസാദികളോ കഴിക്കില്ല. മറ്റ് ചിലരാണെങ്കില്‍ പാലും എന്തിന് തേൻ പോലും കഴിക്കാത്ത സസ്യാഹാരികള്‍.

ഇതില്‍ വെജിറ്റേറിയൻസ് എന്നാല്‍ സാധാരണനിലയില്‍ മത്സ്യവും മാംസവും കഴിക്കില്ല എന്നാണ്. ഇതില്‍ ചിലര്‍ മുട്ട കഴിക്കാറുണ്ട്. ചിലര്‍ പാലും മുട്ടയും കഴിക്കും. അങ്ങനെയങ്ങനെ. എന്തായാലും വെജിറ്റേറിയനിസത്തെ പറ്റി പറയുമ്പോള്‍ അധികപേര്‍ക്കും ഇന്ത്യയെ കുറിച്ച് തന്നെയാണ് ഓര്‍മ്മ വരിക. കാരണം ഇന്ത്യയിലെ ഒരു 'പോപ്പുലര്‍' ജവിതരീതിയാണ് വെജിറ്റേറിയനിസം. 

ഇനി ഇത് സംബന്ധിച്ച് വരുന്ന ചില റിപ്പോര്‍ട്ടുകളെ കുറിച്ചാണ് പങ്കുവയ്ക്കാനുള്ളത്. ലോകത്തില്‍ വച്ചേറ്റവും വെജിറ്റേറിയൻസുള്ള രാജ്യം ഏതാണെന്നതാണ് ചോദ്യം. ഇന്ത്യയാണോ? അതേ മറ്റ് ഏതെങ്കിലും രാജ്യം ഇന്ത്യക്കും മുകളിലുണ്ടാകുമോ? 

'വേള്‍ഡ് അറ്റ്‍ലസ്' തയ്യാറാക്കിയ ലിസ്റ്റ് പ്രകാരമാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ഇതില്‍ ലോകത്തിലേറ്റവും കൂടുതല്‍ വെജിറ്റേറിയൻസുള്ളത് ഇന്ത്യയില്‍ തന്നെയാണ്. ആകെ ജനസംഖ്യയുടെ 38 ശതമാനം പേരും രാജ്യത്ത് വെജിറ്റേറിയൻസാണത്രേ. 

ബുദ്ധിസം, ജൈനിസം എല്ലാം ഇന്ത്യയെ ഇക്കാര്യത്തില്‍ സ്വാധീനിച്ചിട്ടുള്ളതാണ്. പല കാരണങ്ങള്‍ കൊണ്ടും ആളുകള്‍ വെജിറ്റേറിയൻസ് ആകാം. ആരോഗ്യം, പരിസ്ഥിതിവാദം, മറ്റുള്ളവരുടെ ഏതെങ്കിലും തരത്തിലുള്ള സ്വാധീനം എന്നിവയെക്കാളെല്ലാം ഏറെ മതം, സംസ്കാരം, സാമ്പത്തികാവസ്ഥ, മാംസാഹാരത്തോടുള്ള എതിര്‍പ്പ് എന്നിങ്ങനെയുള്ള ഘടകങ്ങളാണത്രേ ഇന്ത്യയില്‍ ഇതിന് കാരണമായി പ്രവര്‍ത്തിക്കുന്നത്. 

ഇന്ത്യ കഴിഞ്ഞാല്‍ ഈ പട്ടികയില്‍ രണ്ടാം സ്ഥാനം നേടിയിരിക്കുന്ന ഇസ്രായേലിലും വിശ്വാസപരവും സാംസ്കാരികപരവും ആയ കാരണങ്ങള്‍ തന്നെ നിലനില്‍ക്കുന്നത്. ഇവിടെ 13 ശതമാനം പേരാണ് വെജിറ്റേറിയൻസ്. ഇതിന് പിന്നിലുള്ള തായ്‍വാനിലും (12 ശതമാനം) വിശ്വാസപരമായ കാരണങ്ങളാണത്രേ വെജിറ്റേറിയനിസം വ്യാപകമാക്കുന്നത്. എന്നാല്‍ തായ്‍വാന് തൊട്ടുതാഴെ സ്ഥാനം പിടിച്ച ഇറ്റലിയില്‍ (10 ശതമാനം) കാരണം പരിസ്ഥിതി വാദവും, മൃഗങ്ങളോടുള്ള ക്രൂരത കുറയ്ക്കാനുള്ള ബോധവത്കരണവും, ആരോഗ്യസംരക്ഷണവും. 

ഇതിന് പിന്നാലെ പട്ടികയില്‍ യഥാക്രമം സ്ഥാനം പിടിച്ച ഓസ്ട്രിയ (9 ശതമാനം), ജര്‍മ്മനി (9 ശതമാനം), യുകെ(9 ശതമാനം), ബ്രസീല്‍ (8 ശതമാനം), അയര്‍ലണ്ട് (6 ശതമാനം), ഓസ്ട്രേലിയ (5 ശതമാനം) എന്നിവിടങ്ങളിലെല്ലാം ആരോഗ്യം, പരിസ്ഥിതി എന്നീ വിഷയങ്ങളാണ് വെജിറ്റേറിയനിസത്തിന് പിന്നിലുള്ള കാരണം. 

Also Read:- കറിവേപ്പില കഴിക്കണേ; കറിവേപ്പില കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios