ഇന്ത്യയിലെ ആദ്യ സെക്സ് ടോയ് ഷോപ്പ് അടച്ചു പൂട്ടി, കാരണം...?

ഞങ്ങൾ സ്റ്റോറിൽ നഗ്നത കാണിക്കുന്നില്ല. നിയമപരമായി സാധുതയുള്ള ഉത്പന്നങ്ങളാണ് വിറ്റിരുന്നത്. ഷോപ്പ് പൂട്ടിയശേഷവും ഉത്പന്നങ്ങൾക്കായി ആവശ്യക്കാർ വിളിക്കുന്നുണ്ട്. ഗോവയിൽ ഷോപ്പിന്റെ പ്രവർത്തനം പുനരാരംഭിക്കുമെന്ന് കാമാകാർട്ട് ചീഫ് എക്സിക്യൂട്ടീവ് പ്രവീൺ ഗണേശൻ പറഞ്ഞു. 

India first legal sex toy and wellness products shop Kama Gizmos has been shut down

ഇന്ത്യയിലെ ആദ്യ സെക്സ് ടോയ് ഷോപ്പ് അടച്ചു പൂട്ടി. ഗോവയിലെ ഏറ്റവും വലിയ ബീച്ചായ കല്ലൻഗുട്ടിന് സമീപം വാലന്റൈൻസ് ദിനമായ ഫെബ്രുവരി 14ന് പ്രവർത്തനം ആരംഭിച്ച ഷോപ്പാണ് ബുധനാഴ്ച പൂട്ടിയത്. പ്രാദേശിക പഞ്ചായത്ത് അധികൃതർ രംഗത്തെത്തിയതോടെയാണ് ഷോപ്പ് അടച്ച് പൂട്ടേണ്ടിവന്നത്.

ലൈസൻസ് ഇല്ലാത്തത് കൊണ്ടും ആളുകൾ സ്റ്റോറിനെക്കുറിച്ച് പരാതികളും പ്രശ്നങ്ങളും ഉന്നയിക്കുന്നതിനാലും പ്രവർത്തനം അവസാനിപ്പിക്കാൻ കട ഉടമകളോട് പഞ്ചായത്ത് ആവശ്യപ്പെട്ടതായി ടെെംസ് നൗ റിപ്പോർട്ട് ചെയ്തു. ഷോപ്പിന്റെ ബോർഡുകളും നീക്കം ചെയ്തു.

ഷോപ്പിനെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചുവെന്നും കടയ്ക്ക് വ്യാപാര ലൈസൻസ് നൽകിയിരുന്നില്ലെന്നും കലൻഗുട്ട് പഞ്ചായത്ത് മുഖ്യൻ സർപഞ്ച് ദിനേശ് സിമേപുരുസ്‌കർ മാധ്യമങ്ങളോട് പറഞ്ഞു.

കാമകാർട്ട്, ഗിസ്‌മോസ് വല്ല എന്നിവരുടെ പങ്കാളിത്തത്തിലാണ് കാമ ഗിസ്‌മോസ് എന്ന സെക്സ് ടോയ് ഷോപ്പ് ആരംഭിച്ചത്. ദക്ഷിണേന്ത്യയിൽ കാമകാർട്ട് സെക്സ് വെൽനസ് സ്റ്റോറുകളുടെ ശൃംഖല നടത്തുന്നുണ്ടെങ്കിലും മുംബൈയിൽ നിന്നുള്ള ഒരു ഓൺലൈൻ സെക്സ് ടോയ് സ്റ്റോറാണ് ഗിസ്‌മോസ് വല്ല. ഷോപ്പിന്റെ ലൈസൻസുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പുരോഗമിച്ച് വരികയാണെന്നു കമാകാർട്ട് അധികൃതർ പറഞ്ഞു.

ഞങ്ങൾ സ്റ്റോറിൽ നഗ്നത കാണിക്കുന്നില്ല. നിയമപരമായി സാധുതയുള്ള ഉത്പന്നങ്ങളാണ് തങ്ങൾ വിറ്റിരുന്നത്. ഷോപ്പ് പൂട്ടിയശേഷവും ഉത്പന്നങ്ങൾക്കായി ആവശ്യക്കാർ വിളിക്കുന്നുണ്ട്. ഗോവയിൽ ഷോപ്പിന്റെ പ്രവർത്തനം പുനരാരംഭിക്കുമെന്ന് കാമാകാർട്ട് ചീഫ് എക്സിക്യൂട്ടീവ് പ്രവീൺ ഗണേശൻ പറഞ്ഞു. 

ലഭ്യമായ കൊവിഡ് വാക്സിനുകള്‍ക്ക് ജനിതകമാറ്റം വന്ന വൈറസിനെ ചെറുക്കാന്‍ പ്രയാസമെന്ന് പഠനം

 

Latest Videos
Follow Us:
Download App:
  • android
  • ios