Independence Day 2023 : സ്വാതന്ത്ര്യദിനത്തിന്റെ ചരിത്രവും പ്രധാന്യവും ; ആഘോഷങ്ങൾ എങ്ങനെയൊക്കെ?
മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ് തുടങ്ങി നിരവധി സ്വാതന്ത്ര്യ സമര സേനാനികളും നേതാക്കളും വർഷങ്ങളോളം നിരന്തര പോരാട്ടത്തിനും അഹിംസാത്മകമായ ചെറുത്തുനിൽപ്പുകൾക്കും ത്യാഗങ്ങൾക്കും ശേഷമാണ് ഈ സുപ്രധാന സന്ദർഭം വന്നത്.
ഇന്ത്യ വീണ്ടും ഒരു സ്വാതന്ത്ര്യ ദിന ആഘോഷത്തിലേക്ക് കാലെടുത്തുവയ്ക്കുകയാണ്. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് മോചനം നേടിയതിന്റെ സ്മരണയ്ക്കായി ഇന്ത്യയിൽ എല്ലാ വർഷവും ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. 1947 ഓഗസ്റ്റ് 15 ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് മുകളിൽ ദേശീയ പതാക ഉയർത്തി. ഇന്ത്യയെ ഒരു സ്വതന്ത്ര രാഷ്ട്രമായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ് തുടങ്ങി നിരവധി സ്വാതന്ത്ര്യ സമര സേനാനികളും നേതാക്കളും വർഷങ്ങളോളം നിരന്തര പോരാട്ടത്തിനും അഹിംസാത്മകമായ ചെറുത്തുനിൽപ്പുകൾക്കും ത്യാഗങ്ങൾക്കും ശേഷമാണ് ഈ സുപ്രധാന സന്ദർഭം വന്നത്.
സ്വാതന്ത്ര്യ സമരത്തിലെ മുൻനിര രാഷ്ട്രീയ പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 1930 ജനുവരി 26-ന് സമ്പൂർണ്ണ സ്വാതന്ത്ര്യം ആവശ്യപ്പെട്ടിരുന്നു. ഈ തീയതി പിന്നീട് റിപ്പബ്ലിക് ദിനമായി മാറി. അതേസമയം ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനമായി തുടർന്നു. 1947 ജൂലൈ 18 ന് ബ്രിട്ടീഷ് പാർലമെന്റ് ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് പാസാക്കി. വർഷങ്ങളായി തുടരുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഫലമായിരുന്നു ഈ നിയമം.
ഇന്ത്യൻ സ്വാതന്ത്ര്യ നിയമം ഒരു ചരിത്ര രേഖയായിരുന്നു. ഇത് ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അവസാനവും രാജ്യത്തിന്റെ ഒരു പുതിയ യുഗത്തിന്റെ തുടക്കവും അടയാളപ്പെടുത്തി. ഈ ദിവസം രാജ്യത്തുടനീളം ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. സ്കൂളുകളിലും സർക്കാർ ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും ദേശീയ പതാക ഉയർത്തുന്നു.
രാജ്യത്തിന്റെ പുരോഗതിയും ലക്ഷ്യങ്ങളും പ്രതിഫലിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. സ്വാതന്ത്ര്യ ദിനം എല്ലാ ഇന്ത്യക്കാർക്കും ഒരു പ്രത്യേക ദിനമാണ്. നമ്മുടെ രാജ്യത്തിന്റെ നേട്ടങ്ങളിൽ അഭിമാനിക്കേണ്ട ദിനമാണിത്. നമുക്കെല്ലാവർക്കും ഈ ദിനം സന്തോഷത്തോടെയും പ്രത്യാശയോടെയും ആഘോഷിക്കാം.
Read more ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി പടപൊരുതിയവരില്‍ ഇന്ത്യക്കാർ മാത്രമല്ല, ഈ വിദേശികളുമുണ്ട്