എല്ലിന്‍റെ ബലം കൂട്ടാം, ഈ ചെറിയ മാറ്റങ്ങള്‍ ജീവിതത്തില്‍ വരുത്തിനോക്കൂ...

എല്ലിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതിനും എല്ലിനെ ബലപ്പെടുത്തുന്നതിനുമെല്ലാം സഹായിക്കുന്ന, ചില ലൈഫ്സ്റ്റൈല്‍ ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്. നിങ്ങളുടെ ജീവിതരീതികളില്‍ നിസാരമായ ഈ മാറ്റങ്ങള്‍ വരുത്തിനോക്കി, ഫലം നിരീക്ഷിച്ചുനോക്കൂ

increase bone health by following these lifestyle tips hyp

എല്ലിന്‍റെ ആരോഗ്യം സുരക്ഷിതമായിരിക്കാൻ ആഗ്രഹിക്കാത്തവരായി ആരും കാണില്ലല്ലോ. എന്നാല്‍ എല്ലിനെ ബലപ്പെടുത്താൻ 'കാത്സ്യം' കഴിക്കണം എന്നതിലുപരി ജീവിതരീതികളില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തണം, എന്തെല്ലാം ശ്രദ്ധിക്കണം എന്നൊന്നും മിക്കവര്‍ക്കും അറിയില്ല എന്നതാണ് സത്യം. 

ഇത്തരത്തില്‍ എല്ലിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതിനും എല്ലിനെ ബലപ്പെടുത്തുന്നതിനുമെല്ലാം സഹായിക്കുന്ന, ചില ലൈഫ്സ്റ്റൈല്‍ ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്. നിങ്ങളുടെ ജീവിതരീതികളില്‍ നിസാരമായ ഈ മാറ്റങ്ങള്‍ വരുത്തിനോക്കി, ഫലം നിരീക്ഷിച്ചുനോക്കൂ.

പോഷകങ്ങള്‍...

എല്ലിന്‍റെ ആരോഗ്യത്തിന് അവശ്യം വേണ്ട പോഷകങ്ങള്‍ ഭക്ഷണത്തില്‍ ഉറപ്പുവരുത്തലാണ് ആദ്യം ചെയ്യേണ്ടത്. കാത്സ്യം മാത്രമല്ല- കാത്സ്യത്തിനൊപ്പം വൈറ്റമിൻ-ഡിയും എല്ലിനാവശ്യമാണ്. പാലുത്പന്നങ്ങള്‍, സീഫുഡ്, ഇലക്കറികള്‍ എന്നിവയെല്ലാം ഇതിനായി കഴിക്കാവുന്നതാണ്. വൈറ്റമിൻ ഡി സൂര്യപ്രകാശത്തിലൂടെയും നമുക്ക് നേടാവുന്നതാണ്. 

വ്യായാമം...

കായികാധ്വാനമോ വ്യായാമമോ പതിവാക്കിയാലും എല്ലിന്‍റെ ആരോഗ്യം വര്‍ധിപ്പിക്കാം. പ്രത്യേകിച്ച് വെയിറ്റ്- എടുക്കുന്ന വിധത്തിലുള്ള വ്യായാമങ്ങള്‍. ഇത് എല്ലിന്‍റെ കനവും പേശികളുടെ ബലവും കൂട്ടുന്നു. 

മോശം ശീലങ്ങള്‍...

പുകവലി, മദ്യപാനം പോലുള്ള ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കേണ്ടതും എല്ലിന്‍റെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ആവശ്യമാണ്. എല്ലാവിധ ലഹരി പദാര്‍ത്ഥങ്ങളും എല്ലിന്‍റെ ആരോഗ്യത്തെ ദോഷകരമായി തന്നെ ബാധിക്കുന്നതാണ്. 

വണ്ണം...

നമ്മുടെ ശരീരഭാരം, അല്ലെങ്കില്‍ വണ്ണവും എല്ലിന്‍റെ ആരോഗ്യത്തെ സ്വാധീനിക്കുന്നൊരു ഘടകമാണ്. പ്രായത്തിനും ഉയരത്തിനും അനുസരിച്ച് വണ്ണമില്ലെങ്കിലും വണ്ണം കൂടുതലാണെങ്കിലും- രണ്ട് സാഹചര്യങ്ങളും എല്ലിന്‍റെ ആരോഗ്യത്തെ ബാധിക്കുന്നതാണ്. അതിനാല്‍ പ്രായത്തിനും ഉയരത്തിനുമെല്ലാം അനുസരിച്ച ശരീരഭാരം തന്നെ സൂക്ഷിക്കാൻ എപ്പോഴും ശ്രമിക്കണം. 

ചെക്കപ്പ്...

എല്ലിന്‍റെ ആരോഗ്യം സംബന്ധിച്ച് എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ ഇല്ലയോ എന്ന് മനസിലാക്കുന്നതിന് കൃത്യമായ ഇടവേളകളില്‍ മെഡിക്കല്‍ ചെക്കപ്പുകള്‍ നടത്തുന്നത് ഏറെ നല്ലതാണ്. എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് സമയബന്ധിതമായി കണ്ടെത്താനായാല്‍ നല്ലതാണല്ലോ.

Also Read:- കുടിക്കാൻ തിളപ്പിക്കുന്ന വെള്ളത്തില്‍ പതിവായി അല്‍പം കറുവപ്പട്ട ചേര്‍ക്കൂ; ഗുണം ഇതാണ്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:- 

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios