'ദിവസവും ഒരു ബോട്ടില്‍ ബേബി പൗഡര്‍ കഴിക്കും'; യുവതിയുടെ വിചിത്രമായ അവകാശവാദം
ദിവസവും ഒരു ബോട്ടില്‍ ബേബി പൗഡര്‍ താൻ കഴിക്കാറുണ്ട്, തനിക്കത് ഇഷ്ടമാണെന്നാണ് ഇവര്‍ അവകാശപ്പെട്ടിരിക്കുന്നത്. ഈ വര്‍ഷം മാത്രം താൻ ഇതിനായി നാല് ലക്ഷത്തിനടുത്ത് രൂപ ചിലവിട്ടുവെന്നും ഡ്രെക മാര്‍ട്ടിൻ പറയുന്നു.
ലോകമെമ്പാട് നിന്നുമായി ഓരോ ദിവസവും നിരവധി വാര്‍ത്തകളാണ് വരാറുള്ളത്. മാധ്യമങ്ങള്‍ക്ക് പുറമെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും ഇന്ന് വാര്‍ത്തകള്‍ കൈമാറാനും പങ്കുവയ്ക്കാനുമുള്ള ഇടമായി മാറിയിട്ടുണ്ട്. ഈ ഡിജിറ്റല്‍ കാലത്ത് വളരെ പെട്ടെന്നാണ് വാര്‍ത്തകളുടെ യാത്രയും നടക്കുന്നത്. അതിനാല്‍ തന്നെ വ്യത്യസ്തവും അതേസമയം വിചിത്രമെന്നോ അവിശ്വസനീയമെന്നോ നമുക്ക് തോന്നാവുന്ന രീതിയിലുള്ള വാര്‍ത്തകളുമെല്ലാം ഏറെ ഇന്ന് വരാറുണ്ട്.
സമാനമായ രീതിയില്‍ അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ വന്ന് ഇപ്പോള്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നൊരു വാര്‍ത്തയാണിനി നിങ്ങളുമായി പങ്കുവയ്ക്കുന്നത്. താൻ ബേബി പൗഡര്‍ ഭക്ഷിക്കാറുണ്ടെന്ന അവകാശവാദവുമായി ഒരു യുവതി രംഗത്തെത്തിയതാണ് വാര്‍ത്ത.
യുഎസില്‍ നിന്നുള്ള ഇരുപത്തിയേഴുകാരിയായ ഡ്രെക മാര്‍ട്ടിൻ ആണ് ഇങ്ങനെയൊരു വിചിത്രവാദവുമായി എത്തിയിരിക്കുന്നത്. ദിവസവും ഒരു ബോട്ടില്‍ ബേബി പൗഡര്‍ താൻ കഴിക്കാറുണ്ട്, തനിക്കത് ഇഷ്ടമാണെന്നാണ് ഇവര്‍ അവകാശപ്പെട്ടിരിക്കുന്നത്. ഈ വര്‍ഷം മാത്രം താൻ ഇതിനായി നാല് ലക്ഷത്തിനടുത്ത് രൂപ ചിലവിട്ടുവെന്നും ഡ്രെക മാര്‍ട്ടിൻ പറയുന്നു.
'ജോൺസണ്‍സ് ആലോ ആന്‍റ് വൈറ്റമിൻ ഇ' ആണത്രേ ഡ്രെക കഴിക്കാറുള്ള പൗഡര്‍. ഇതുവരെയായിട്ടും തനിക്ക് വയറിന് പ്രശ്നമൊന്നും പറ്റിയിട്ടില്ലെന്നും ഗര്‍ഭകാലത്ത് മാത്രം പൗഡര്‍ തിന്നുന്നത് നിര്‍ത്തിയെന്നും അതിന് ശേഷം വീണ്ടും തുടങ്ങുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു.
ജോണ്‍സണ്‍സ് ബേബി പൗഡര്‍ കമ്പനി അടക്കം ഇത്തരം ഉത്പന്നങ്ങള്‍ വില്‍ക്കുന്ന എല്ലാ കമ്പനികളും ഇത് ശരീരത്തിന്‍റെ പുറമെയ്ക്കുള്ള ഉപയോഗത്തിന് മാത്രമുള്ളതാണ്, ശരീരത്തിന് അകത്തേക്ക് എത്തിയാല്‍ അപകടമാണെന്ന അറിയിപ്പ് കൊടുത്തിട്ടുള്ളതാണ്. എന്നാല്‍ ഡ്രെകയെ സംബന്ധിച്ച് അവര്‍ക്ക് എന്താണ് ആരോഗ്യപ്രശ്നങ്ങളില്ലാത്തത് എന്ന അത്ഭുതം ഏവരെയും ഈ വാര്‍ത്ത അവിശ്വസിക്കുന്നതിലേക്കാണ് നയിക്കുന്നത്.
അതേസമയം ചോക്കും പോയിന്‍റുമെല്ലാം കഴിക്കാൻ തോന്നുന്ന- അങ്ങനെയൊരു രോഗമുണ്ട്- ഇതാണ് തന്നെ പൗഡര്‍ കഴിക്കുന്നതിലേക്കും നയിച്ചതെന്നാണ് ഡ്രെകയുടെ വാദം.
'ഇതൊരു അഡിക്ഷൻ ആണെന്ന് എനിക്കറിയാം. പക്ഷേ എനിക്കത് നിര്‍ത്താൻ സാധിക്കുന്നില്ല. ഈ ബേബി പൗഡര്‍ അതിന്‍റെ ഗന്ധം പോലെ തന്നെ ഏറെ രുചികരമാണ് കഴിക്കാനും, അതെന്നെ സന്തോഷവതിയാക്കി നിര്‍ത്തുന്നു. കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം എന്നെ ഉപദേശിക്കാറുണ്ട്. അവര്‍ ആശങ്കയും പ്രകടിപ്പിക്കും. അതെല്ലാം എന്നെ ബാധിക്കുമെങ്കിലും എനിക്കിത് നിര്‍ത്താൻ സാധിക്കുന്നില്ല...'- അപൂര്‍വമായ രോഗാവസ്ഥയെ കുറിച്ച് ഡ്രെക പറയുന്നു.
ഒരു മകനും ഇവര്‍ക്കുണ്ട്. പങ്കാളിയെ കുറിച്ച് സൂചനയില്ല. എന്നാല്‍ അമ്മയെ കുറിച്ച് ഇവര്‍ മാധ്യമങ്ങളോട് സംസാരിച്ചിട്ടുണ്ട്. വളരെ ഗുരുതരമായ രോഗാവസ്ഥയാണിത്. സാധാരണ മനുഷ്യരെ സംബന്ധിച്ച് ഇത്തരം ഉത്പന്നങ്ങള്‍ ശരീരത്തിനകത്തെത്തുന്നത് ഇന്നല്ലെങ്കില്‍ നാളെ ജീവന് ആപത്തായി വരുമെന്നത് തീര്‍ച്ചയാണ്. അതിനാല്‍ ഇത്തരത്തിലുള്ള രോഗങ്ങള്‍ക്ക് നിര്‍ബന്ധമായും സമയബന്ധിതമായ ചികിത്സ തന്നെ നല്‍കുക.
Also Read:- കപ്പല്‍ യാത്രയ്ക്ക് വേണ്ടി സ്വന്തം വീട് വിറ്റ സ്ത്രീ; ഒടുവില്‍ നേരിടേണ്ടി വന്നത്...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-