ഇന്ന് ലോക പരിസ്ഥിതി ദിനം; പ്രകൃതിയെയും ഭൂമിയെയും സംരക്ഷിക്കാം
വൃക്ഷങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങള്‍ വിപുലീകരിക്കുക, ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക തുടങ്ങിയവയാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം.
ഇന്ന് ജൂൺ അഞ്ച്. ലോക പരിസ്ഥിതി ദിനം. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ 1972 മുതൽ ലോക പരിസ്ഥിതി ദിനം ആരംഭിച്ചു. അമേരിക്കയിലാണ് ആദ്യമായി പരിസ്ഥിതി ദിനം ആചരിച്ചത്.
വൃക്ഷങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങള്‍ വിപുലീകരിക്കുക, ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക തുടങ്ങിയവയാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം.
ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു.
'പുനഃസംഘൽപ്പിക്കുക, പുനഃനിർമ്മിക്കുക, പുനഃസ്ഥാപിക്കുക' എന്നതാണ് ഈ വർഷത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ സന്ദേശം. ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നത് പാകിസ്ഥാനാണ്. പരിസ്ഥിതിയെ പരിപാലിക്കുന്നതിനുള്ള ഏറ്റവും എളുപ്പവും മികച്ചതുമായ മാര്‍ഗങ്ങളില്‍ ഒന്നാണ് മരങ്ങള്‍ നട്ടുപിടിപ്പിക്കുക എന്നത്.
ഭൂമിയുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് ജൈവവൈവിധ്യം പ്രധാന പങ്കാണ് വഹിക്കുന്നത്. ആരോഗ്യകരമായ ഒരു ആവാസവ്യവസ്ഥ മനുഷ്യരില്‍ രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. പ്രകൃതി നമുക്ക് മനോഹരമായ പലതും നല്‍കിയിട്ടുണ്ട്. അവയെ നമ്മുക്ക് സംരക്ഷിക്കാം.
കാണാന്‍ മനോഹരം അല്ലേ? ഇത് എന്തുപയോഗിച്ച് നിര്‍മ്മിച്ചതാണെന്ന് അറിയാമോ?