നടപ്പാതയിലൂടെ ഇഴഞ്ഞു നീങ്ങുന്ന കൂറ്റൻ പെരുമ്പാമ്പ്; വീഡിയോ വൈറല്‍
പെരുമ്പാമ്പ് നടപ്പാതയിലൂടെ ഇഴഞ്ഞ് തിരികെ നേച്ചർ പാർക്കിലേക്ക് കടക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.
മുംബൈയിലെ നടപ്പാതയിലൂടെ ഇഴഞ്ഞു നീങ്ങുന്ന പെരുമ്പാമ്പിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മഹാരാഷ്ട്ര നേച്ചർ പാർക്കിനു സമീപമുള്ള നടപ്പാതയിലാണ് 8 അടിയിലേറെ നീളമുള്ള കൂറ്റൻ പാമ്പിനെ കണ്ടെത്തിയത്.
പെരുമ്പാമ്പ് നടപ്പാതയിലൂടെ ഇഴഞ്ഞ് തിരികെ നേച്ചർ പാർക്കിലേക്ക് കടക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. നടപ്പാതയോട് ചേർന്നുള്ള മതിലിലൂടെ കയറിയ പാമ്പ് കമ്പിവലയ്ക്കിടയിലൂടെയാണ് പാർക്കിനുള്ളിലേക്ക് കടക്കുന്നത്. നിരവധി ഓട്ടോറിക്ഷകൾ പാർക്കു ചെയ്തിരിക്കുന്നതിനു പിന്നിലുള്ള നടപ്പാതയിലൂടെയാണ് പാമ്പെത്തിയത്.
പാമ്പ് തിരികെ നേച്ചർ പാർക്കിലേക്ക് കയറുന്ന ദൃശ്യം പ്രദേശവാസികളാണ് ക്യാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. വീഡിയോ എന്‍ഡിടിവിയും പങ്കുവച്ചിട്ടുണ്ട്.
നിരവധി വിഷമുള്ളതും ഇല്ലാത്തതുമായ പാമ്പുകളുടെ താവളമാണ് നേച്ചർ പാർക്ക്. പതിനാലായിരത്തിലധികം സസ്യജാലങ്ങളും 120തിലധികം പക്ഷിവർഗങ്ങളും മഹാരാഷ്ട്ര നേച്ചർ പാര്‍ക്കിലുണ്ട്.
Also Read: ഭക്ഷണം കഴിച്ചു, ഇനി കുറച്ച് വെള്ളം കുടിച്ചാലോ? വൈറലായി പെരുമ്പാമ്പിന്‍റെ വീഡിയോ...