Blood Group : 'കരുണയുടെ ദിനം'; അപൂര്‍വ്വ ഗ്രൂപ്പിലുള്ള രക്തം ദാനം ചെയ്ത് ഹൃത്വിക്
ചില കേസുകളില്‍ രോഗികള്‍ക്കുള്ള രക്തം ആശുപത്രികളിലെ രക്തബാങ്കില്‍ സമയത്തിന് ലഭിക്കാതെ പോകാം. അത്തരം സന്ദര്‍ഭങ്ങളില്‍ സമാനമായ രക്തഗ്രൂപ്പുള്ളവരെ കണ്ടെത്തി, പെട്ടെന്ന് തന്നെ രക്തമെടുക്കുക എന്നതേ പോംവഴിയുള്ളൂ. ഇത്തരത്തില്‍ രോഗിക്കായി ഒരു രക്തദാതാവിനെ തിരയുമ്പോള്‍ ചില രക്തഗ്രൂപ്പുള്ളവരെ കണ്ടെത്തുക ഏറെ ബുദ്ധിമുട്ടുള്ള ജോലിയാണ്
രക്തദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് നമുക്കെല്ലാം ( Blood Donation ) അറിയാം. ആരോഗ്യം അനുവദിക്കുന്ന മുതിര്‍ന്ന സ്ത്രീക്കും പുരുഷനും ( Male and Female ) ഒരുപോലെ ചെയ്യാവുന്ന ഒരു സാമൂഹികനന്മയാണ് രക്തദാനമെന്ന് പറയാം. മിക്ക സാഹചര്യങ്ങളിലും നമ്മള്‍ രക്തം, രക്തബാങ്കുകളിലേക്ക് നല്‍കുകയാണ് ചെയ്യുന്നത്. ശേഷം അതത് രോഗികള്‍ക്ക് ആവശ്യാനുസരണം രക്തബാങ്കില്‍ നിന്ന് ( Blood Bank ) എടുക്കുകയാണ് പതിവ്.
എന്നാല്‍ ചില കേസുകളില്‍ രോഗികള്‍ക്കുള്ള രക്തം ആശുപത്രികളിലെ രക്തബാങ്കില്‍ സമയത്തിന് ലഭിക്കാതെ പോകാം. അത്തരം സന്ദര്‍ഭങ്ങളില്‍ സമാനമായ രക്തഗ്രൂപ്പുള്ളവരെ കണ്ടെത്തി, പെട്ടെന്ന് തന്നെ രക്തമെടുക്കുക എന്നതേ പോംവഴിയുള്ളൂ.
ഇത്തരത്തില്‍ രോഗിക്കായി ഒരു രക്തദാതാവിനെ തിരയുമ്പോള്‍ ചില രക്തഗ്രൂപ്പുള്ളവരെ കണ്ടെത്തുക ഏറെ ബുദ്ധിമുട്ടുള്ള ജോലിയാണ്. അപൂര്‍വ്വ രക്തഗ്രൂപ്പില്‍ വരുന്നവരെയാണ് ഇങ്ങനെ കണ്ടെത്താന്‍ ബുദ്ധിമുട്ട് നേരിടുന്നത്. അത്തരമൊരു ഗ്രൂപ്പായതിനാല്‍ തന്നെ, അതിന്റെ പ്രാധാന്യം മനസിലാക്കി, രക്തദാനം നടത്തിയിരിക്കുകയാണ് ബോളിവുഡ് താരം ഹൃത്വിക് റോഷന്‍.
ബി-നെഗറ്റീവ് ആണ് ഹൃത്വിക്കിന്റെ ഗ്രൂപ്പ്. അപൂര്‍വ്വമായാണ് ബി- നെഗറ്റീവ് ഗ്രൂപ്പ് കാണുന്നത്. ആകെ 2 ശതമാനം മാത്രമേ ബി- നെഗറ്റീവ് രക്തഗ്രൂപ്പ് ദാതാക്കളെ കിട്ടാനുള്ളൂ എന്നാണ് കണക്കുകള്‍ പറയുന്നത്.
'റാന്റം ആക്ട്‌സ് ഓഫ് കൈന്‍ഡ്‌നെസ് ഡേ' ( ഫെബ്രുവരി 17 )യുടെ ഭാഗമായാണ് ഹൃത്വിക് രക്തദാനം നടത്തിയതെന്ന് ചില റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഏതെങ്കിലും തരത്തിലൊരു നന്മ ചെയ്യാന്‍ വിനിയോഗിക്കുകയെന്ന ലക്ഷ്യത്തോടൊണ് ഈ ദിവസം കരുണയുടെ ദിനമായി ആചരിക്കുന്നത്.
രക്തദാനം നടത്തിയതിനെ കുറിച്ച് താരം തന്നെയാണ് അറിയിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ ചിത്രം അടക്കം രക്തദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഹൃത്വിക് കുറിച്ചിട്ടുണ്ട്. അപൂര്‍വ്വ രക്തഗ്രൂപ്പാണെന്ന് അറിഞ്ഞതിന് ശേഷം താന്‍ ഇങ്ങനെയൊരു തീരുമാനത്തിലെത്തുകയായിരുന്നുവെന്നും രക്തദാനം അത്രയും മഹത്തരമാണെന്നും, രക്തം ദാനം ചെയ്യുന്നത് ദാതാവിന്റെ ആരോഗ്യത്തിന് പോലും ഗുണുള്ള കാര്യമാണെന്നും ഹൃത്വിക് കുറിച്ചിരിക്കുന്നു.
മുംബൈയിലെ കോകിലബെന്‍ ആശുപത്രിയിലെത്തിയാണ് ഹൃത്വിക് രക്തം ദാനം ചെയ്തത്. ഇവിടെ താനുമായി സഹകരിച്ച ഡോക്ടര്‍മാര്‍ക്കും ഹൃത്വിക് നന്ദി അറിയിച്ചിട്ടുണ്ട്. ഹൃത്വിക്കിന്റെ പിതാവ് രാകേഷ് റോഷനടക്കം നിരവധി പേര്‍ ഹൃത്വിക്കിനെ അഭിനന്ദിച്ചു. ആരാധകരും ഹൃത്വിക്കിന്റെ ഈ പ്രവര്‍ത്തി കയ്യടിച്ച് സ്വീകരിച്ചിരിക്കുകയാണ്. മികച്ചൊരു മാതൃകയാണ് ഹൃത്വിക് മുന്നോട്ടുവയ്ക്കുന്നതെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു.
Also Read:- പ്രമേഹമുള്ളവര്‍ക്ക് രക്തദാനം നടത്താമോ? ഡോക്ടര്‍മാര്‍ തന്നെ പറയുന്നു...
ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി സംസ്ഥാന വ്യാപകമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വൃക്ക രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഡയാലിസിസ് പദ്ധതി സംസ്ഥാനത്തുടനീളം നടപ്പിലാക്കിയിട്ടുണ്ട്...Read More:- എന്താണ് വീടുകളില്‍ ചെയ്യാവുന്ന പെരിറ്റോണിയല്‍ ഡയാലിസിസ്?