ഉരുളക്കിഴങ്ങ് ഇങ്ങനെ മുഖത്ത് പുരട്ടൂ; പാടുകള്‍ മുതല്‍ ചുളിവുകള്‍ വരെ മാറും
ആന്‍റി ഓക്സിഡന്‍റുകളുടെ സഹായത്തോടെ ചർമ്മത്തെ സൂര്യരശ്മികളിൽനിന്നു സംരക്ഷിക്കാനും ചുളിവുകളെ അകറ്റാനും ഇവ സഹായിക്കും. ഉരുളക്കിഴങ്ങ് കൊണ്ടുള്ള ഫേസ് പാക്കുകളെ പരിചയപ്പെടാം.
കഴിക്കാന്‍ മാത്രമല്ല, ചർമ്മ സംരക്ഷണത്തിനും മികച്ച ഒന്നാണ് ഉരുളക്കിഴങ്ങ്. ചർമ്മത്തിലെ കറുത്ത പാടുകളെ അകറ്റാനും ചര്‍മ്മത്തിന് സ്വാഭാവിക നിറം നല്‍കാനും സഹായിക്കുന്ന പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജന്റാണ് ഉരുളക്കിഴങ്ങ്. ആന്‍റി ഓക്സിഡന്‍റുകളുടെ സഹായത്തോടെ ചർമ്മത്തെ സൂര്യരശ്മികളിൽനിന്നു സംരക്ഷിക്കാനും ചുളിവുകളെ അകറ്റാനും ഇവ സഹായിക്കും. ഉരുളക്കിഴങ്ങ് കൊണ്ടുള്ള ഫേസ് പാക്കുകളെ പരിചയപ്പെടാം.
ഒന്ന്
ഉരുളക്കിഴങ്ങിന്റെ നീര് മുഖത്ത് പുരട്ടി 15 മുതല്‍ 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കറുത്ത പാടുകളെ മാറ്റാന്‍ ഈ പാക്ക് സഹായിക്കും.
രണ്ട്
മുട്ടയുടെ വെള്ളയില്‍ ഉരുളക്കിഴങ്ങിന്റെ ജ്യൂസ് ചേര്‍ക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി അരമണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. മുഖത്തെ ചുളിവുകള്‍ മാറാനും ചര്‍മ്മം ടൈറ്റ് ആകാനും ഈ പാക്ക് സഹായിക്കും.
മൂന്ന്
കണ്ണിന് ചുറ്റമുള്ള കറുപ്പ് മാറാൻ ഉരുളക്കിഴങ്ങ് സഹായിക്കും. ഇതിനായി ഉരുളക്കിഴങ്ങ് വട്ടത്തിന് അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ പത്ത് മിനിറ്റ് കണ്‍തടങ്ങളില്‍ വയ്ക്കാം. അതുപോലെ തന്നെ, ഉരുളക്കിഴങ്ങ് നന്നായി പേസ്റ്റാക്കിയതിന് ശേഷം അവ കണ്ണിന് താഴെ പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയുന്നതും ഗുണം ചെയ്യും.
നാല്
ആന്‍റി ബാക്ടീരിയല്‍, ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഉരുളക്കിഴങ്ങ് മുഖക്കുരു മാറാനും സഹായിക്കും.
ഇതിനായി ഒരു ടേബിള്‍സ്പൂണ്‍ ഉരുളക്കിഴങ്ങിന്റെ നീരിലേയ്ക്ക് ഒരു തക്കാളി പിഴിഞ്ഞതും കുറച്ച് തേനും ചേർക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. മുഖക്കുരു, കറുത്ത പാടുകൾ എന്നിവ മാറാൻ ഇത് സഹായിക്കും.
അഞ്ച്
കരുവാളിപ്പ് അഥവാ സണ്‍ ടാന്‍ മാറാനും ഉരുളക്കിഴങ്ങ് സഹായിക്കും. ഇതിനായി ഒരു ടേബിള്‍സ്പൂണ്‍ ഉരുളക്കിഴങ്ങിന്റെ നീര് എടുത്തശേഷം അതിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേൻ ചേർക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം.
ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.
Also read: ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഒമ്പത് ശീലങ്ങൾ