വരണ്ട ചര്‍മ്മമുള്ളവർ മുള്‍ട്ടാണി മിട്ടി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...
മുൾട്ടാണി മിട്ടി വെള്ളത്തില്‍ കുഴച്ച് കുഴമ്പ് രൂപത്തിലാക്കി മുഖത്ത് പുരട്ടി 20 മിനിറ്റിനു ശേഷം കഴുകി കളയണം. എന്നാൽ മുള്‍ട്ടാണി മിട്ടി ഉപയോഗിച്ചാൽ മുഖം വരളാന്‍ സാധ്യത ഏറേയാണ്.
നിരവധി ഗുണങ്ങളുള്ള ഒന്നാണ് മുൾട്ടാണി മിട്ടി. മുഖത്തെ ദ്വാരങ്ങള്‍ അടയ്ക്കാനും ചർമ്മത്തിലുള്ള അഴുക്ക് വലിച്ചെടുക്കാനുമുള്ള കഴിവ് ഇവയ്ക്കുണ്ട്. മുഖത്തിന് തിളക്കം വരാനും നിറം വര്‍ധിപ്പിക്കാനും മുഖക്കുരു മാറാനും മുൾട്ടാണി മിട്ടി ഉപയോഗിക്കുന്നത് ഏറെ ഗുണം ചെയ്യും.
ഇതിനായി മുൾട്ടാണി മിട്ടി വെള്ളത്തില്‍ കുഴച്ച് കുഴമ്പ് രൂപത്തിലാക്കി മുഖത്ത് പുരട്ടി 20 മിനിറ്റിനു ശേഷം കഴുകി കളയണം. എന്നാൽ മുള്‍ട്ടാണി മിട്ടി ഉപയോഗിച്ചാൽ മുഖം വരളാന്‍ സാധ്യത ഏറേയാണ്. അതിനാല്‍ വരണ്ട ചര്‍മ്മമുള്ളവർ മുള്‍ട്ടാണി മിട്ടി ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണം.
മുഖത്തിന് ജലാംശം നല്‍കാന്‍ കഴിയുന്ന വസ്തുക്കളും മുൾട്ടാണി മിട്ടിയ്ക്കൊപ്പം ഉപയോഗിക്കുക എന്നതാണ് വരണ്ട ചര്‍മ്മം ഉള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യം. ഇത്തരത്തില്‍ വരണ്ട ചര്‍മ്മം ഉള്ളവര്‍ക്ക് മുള്‍ട്ടാണി മിട്ടി കൊണ്ട് തയ്യാറാക്കാവുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം.
ഒന്ന്...
ഒരു ടീസ്പൂണ്‍ മുള്‍ട്ടാണി മിട്ടിയും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. തേനിലുള്ള ഈര്‍പ്പവും ആന്‍റി ബാക്ടീരിയല്‍ ഘടകങ്ങളും ചർമ്മം വരളാതിരിക്കാന്‍ സഹായിക്കും.
രണ്ട്...
ഒരു ടീസ്പൂണ്‍ മുള്‍ട്ടാണി മിട്ടിയും ഒരു ടീസ്പൂണ്‍ തൈരും ചേര്‍ത്ത മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. തേനില്‍ എന്ന പോലെ തൈരിലും ആന്റീ ബാക്ടീരിയല്‍ ഘടകങ്ങളും ഈര്‍പ്പവും ഉണ്ട്. ഇത് ചര്‍മ്മത്തിലെ ഈര്‍പ്പം മുള്‍ട്ടാണി മിട്ടി വലിച്ചെടുക്കുന്നത് ഒരു പരിധി വരെ തടയുന്നു.
മൂന്ന്...
ഒരു ടീസ്പൂണ്‍ മുള്‍ട്ടാണി മിട്ടിയിലേയ്ക്ക് അര ടീസ്പൂണ്‍ നാരങ്ങാ നീര്, അര ടീസ്പൂണ്‍ തക്കാളി നീര് എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയുക. ചര്‍മ്മം വരണ്ടുപോകാതിരിക്കാന്‍ ഈ പാക്ക് സഹായിക്കും.
Also Read: സുന്ദരമായ ചർമ്മം സ്വന്തമാക്കാൻ കടലമാവ് ഇങ്ങനെ ഉപയോഗിക്കാം...
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona