തലമുടി കൊഴിച്ചില്‍ തടയാന്‍ പരീക്ഷിക്കേണ്ട ഹെയര്‍ പാക്കുകള്‍
തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും പരീക്ഷിക്കേണ്ട മുട്ട കൊണ്ടുള്ള ചില ഹെയര്‍ പാക്കുകളെ പരിചയപ്പെടാം.
പ്രോട്ടീൻ, ബയോട്ടിൻ, ഫാറ്റി ആസിഡ്, വിറ്റാമിനുകള്‍ തുടങ്ങി തലമുടിയുടെ ആരോഗ്യത്തിന് വേണ്ട നിരവധി പോഷകങ്ങള്‍ അടങ്ങിയതാണ് മുട്ട. തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും പരീക്ഷിക്കേണ്ട മുട്ട കൊണ്ടുള്ള ചില ഹെയര്‍ പാക്കുകളെ പരിചയപ്പെടാം.
മുട്ട + ഒലീവ് ഓയില്‍
ഒരു മുട്ടയും മൂന്ന് ടീസ്പൂണ്‍ ഒലീവ് ഓയിലും മിശ്രിതമാക്കി തലയോട്ടിയിലും മുടിയിഴകളിലും നന്നായി തേച്ചുപിടിപ്പിക്കുക. 30 മിനിറ്റിന് ശേഷം തല കഴുകണം. തലമുടി കൊഴിച്ചില്‍ തടയാനും മുടിക്ക് തിളക്കവും കരുത്തും ലഭിക്കാനും ഇത് സഹായിക്കും.
മുട്ട + പഴം
ഒരു മുട്ടയുടെ വെള്ള, രണ്ട് ടേബിൾസ്പൂൺ പഴുത്ത പഴം എന്നിവ മിശ്രിതമാക്കി തലയോട്ടിയിലും തലമുടിയിലും പുരട്ടാം. 30 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തില്‍ തല കഴുകണം.
മുട്ട + കറ്റാർവാഴ ജെൽ
രണ്ടോ മൂന്നോ ടേബിൾ സ്പൂൺ മുട്ട വെള്ള, അഞ്ച് ടേബിൾ സ്പൂൺ കറ്റാർവാഴ ജെൽ, ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ എന്നിവ യോജിപ്പിച്ച് മിശ്രിതം തയ്യാറാക്കുക. ശേഷം ഈ മിശ്രിതം മുടിയിൽ പുരട്ടി അര മണിക്കൂറിനുശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.
മുട്ട + തൈര്
മുട്ടയുടെ മഞ്ഞക്കരുവും തൈരും ചേര്‍ത്ത് മിശ്രിതമാക്കി തലയോട്ടിയിലും മുടിയിലും പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം.
Also read: ശരീരത്തില്‍ ആവശ്യത്തിന് പ്രോട്ടീൻ ഇല്ലെങ്കില്‍ കാണുന്ന ലക്ഷണങ്ങള്‍