എപ്പോഴും ഒറ്റപ്പെടൽ തോന്നുന്നുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കാം ചില കാര്യങ്ങൾ

അക്സെപ്റ്റൻസ് ആൻഡ് കമ്മിറ്റ്മെന്റ് തെറാപ്പി (ACT) എന്ന മനഃശാസ്ത്ര രീതി സ്വയം വിമർശനം കുറയ്ക്കാനും ആത്മവിശ്വാസം ഉയർത്താനും സഹായകരമാണ്. ഇത് മനസ്സിന്റെ അസ്വസ്ഥതയും ഡിപ്രെഷനും കുറയ്ക്കാനുള്ള ഒരു നല്ല പരിഹാരമാർഗ്ഗമാണ്.
 

how to practice self compassion rse

സ്വയംവെറുപ്പിന്റെ ഒരു കൂടാരം ആണോ നിങ്ങൾ?
നിങ്ങൾ ചെയ്യുന്ന പ്രവർത്തിളെ ഒന്നും സ്വയം അംഗീകരിക്കാൻ കഴിയുന്നില്ലേ?
നിങ്ങൾ ഒഴികെ ഈ ലോകത്ത് മറ്റെല്ലാവരും മികച്ചതാണ് എന്ന് തോന്നുന്നുണ്ടോ?
മറ്റുള്ളവരോട് ഒന്നു സംസാരിക്കാൻ പോലും കഴിയുന്നില്ലേ?
ഒരു കഴിവും ഇല്ലാത്ത ഒരാളാണ് എന്നാണോ നിങ്ങളെക്കുറിച്ചു നിങ്ങൾ തന്നെ കരുതുന്നത്?
മൊത്തത്തിൽ നിങ്ങൾ ഒരു പരാജയമാണ് എന്ന ചിന്തയാണോ?

മേല്പറഞ്ഞ ചിന്തകൾ നിങ്ങളെ വല്ലാതെ വേദനിപ്പിക്കുകയാണോ? സ്വയം കുറ്റപ്പെടുത്തുക, വെറുക്കുക എന്നത് ഒരു ശീലമായി മാറിയോ?

പലപ്പോഴും നമ്മുടെ കുറവുകളോ, ആർക്കും നമ്മെ ഇഷ്ടമില്ലാത്തതോ ആണ് നമ്മുടെ സങ്കടങ്ങൾക്കു കാരണം എന്ന് നമ്മൾ തെറ്റിദ്ധരിക്കും. എന്നാൽ യഥാർത്ഥത്തിൽ നമ്മുടെ സമാധാനം നഷ്ടപ്പെടുത്തിക്കളയുന്നത് സ്വയം ഇഷ്ടപ്പെടാൻ കഴിയാത്തതാണ് എന്ന് നാം തിരിച്ചറിയാതെപോകുന്നു.

അവിടെയാണ് self compassion അഥവാ സ്വയം അല്പം കരുണ കാണിക്കുക എന്നതിന്റെ പ്രസക്തി.  ഇങ്ങനെ മനസ്സിൽ ഒന്നു സങ്കൽപ്പിച്ചു നോക്കൂ… നിങ്ങളെ ഏറ്റവും സ്നേഹിക്കുകയും നിങ്ങളോടു കരുണ കാണിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെ മനസ്സിൽ സങ്കല്പിക്കുക.

ആ വ്യക്തി നിങ്ങളുടെ സങ്കടം ശരിക്കും മനസ്സിലാക്കി വളരെ കരുണയോടും സ്നേഹത്തോടും നിങ്ങളോടു സംസാരിക്കുന്നു എന്ന് ചിന്തിക്കുക. മറ്റൊരാൾ അങ്ങനെ നിങ്ങളോടു സംസാരിക്കുമ്പോൾ എത്രമാത്രം ആശ്വാസം നിങ്ങൾക്ക് അനുഭവപ്പെടും എന്ന് സങ്കല്പിച്ചു നോക്കുക. ഇതുപോലെ സ്വയം കരുണയോടുകൂടി സംസാരിച്ച് സ്വയം ശിക്ഷിക്കാതെ സാന്ത്വനിപ്പിക്കാൻ ശ്രമിച്ചു നോക്കിയാലോ?.

മനസ്സു മടുത്തു എന്ന് പറഞ്ഞു സൈക്കോളജിസ്റ്റിനെ സമീപിക്കുന്ന പലരിലും പൊതുവേ കണ്ടുവരുന്ന ഒരു കാര്യം അവർ സ്വയം വിമർശിക്കുന്നത് ഒരു ശീലം ആക്കിയിരിക്കുന്നു എന്നതാണ്. അവരെക്കുറിച്ചു തന്നെ വളരെ അധികം പ്രതീക്ഷ. സ്വയം വരുത്തുന്ന ഒരു നിസ്സാര തെറ്റുപോലും അംഗീകരിക്കാനും ക്ഷമിക്കാനും സാധിക്കുന്നില്ല. അവർക്കാസമയം സ്വയം ഉപദ്രവമേല്പിക്കാൻ തോന്നുന്നു. ഇതെല്ലാമാകുമ്പോൾ എങ്ങനെ വൈകാരികമായി നോർമൽ ആയിരിക്കാൻ കഴിയും? 

Read more 'തൊപ്പി'യെ പോലൊരു വ്യക്തിയെ ആരാധിക്കുന്നവര്‍ അറിയേണ്ടത്...

ചില ചോദ്യങ്ങൾ സ്വയം ചോദിച്ചു നോക്കാം:

1.    എപ്പോഴും എല്ലാകാര്യത്തിലും എല്ലാ ആളുകളും പെർഫെക്റ്റ് ആണോ?
2.    തെറ്റു വരുത്താത്തവരായി ആരുമില്ലേ?
3.    എപ്പോഴും സ്വയം കുറ്റപ്പെടുത്തുന്നത് ജീവിതം മെച്ചപ്പെടാൻ ഉപകരിക്കുമോ?
4.    സ്വയം വെറുക്കുന്നത് പതിയെ ഡിപ്രെഷൻ എന്ന മാനസികാവസ്ഥയിലേക്ക് എത്തിക്കുമെന്ന് മനസ്സിലാക്കുന്നുണ്ടോ?
5.    സ്വന്തം കുറവുകളെ മാത്രം എപ്പോഴും ചിന്തിക്കുന്നത് ഗുണകരമാണോ?
6.    സ്വയം ശപിച്ചു മദ്യം, മയക്കുമരുന്ന് എന്നിവയിലേക്ക് തിരിയുന്നവർ ഒട്ടും കുറവല്ല, പക്ഷേ അതാണോ വേണ്ടത്? നിങ്ങളുടെ ജീവിതത്തെ രക്ഷിക്കുകയല്ലേ നിങ്ങൾ ചെയ്യേണ്ടത്?
7.    നിങ്ങളുടെ മനസ്സിന് സമാധാനം കിട്ടാൻ ഈ ദിവസം നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?
8.    നിങ്ങളോട് അല്പം കരുണയോടെ സംസാരിച്ചുകൂടെ? എങ്കിൽ എന്തായിരിക്കും ഇപ്പോൾ നിങ്ങൾക്ക് സ്വയം പറയാം കഴിയുന്ന ഏറ്റവും നല്ല ആശ്വാസ വാക്കുകൾ?
അക്സെപ്റ്റൻസ് ആൻഡ് കമ്മിറ്റ്മെന്റ് തെറാപ്പി (ACT) എന്ന മനഃശാസ്ത്ര രീതി സ്വയം വിമർശനം കുറയ്ക്കാനും ആത്മവിശ്വാസം ഉയർത്താനും സഹായകരമാണ്. ഇത് മനസ്സിന്റെ അസ്വസ്ഥതയും ഡിപ്രെഷനും കുറയ്ക്കാനുള്ള ഒരു നല്ല പരിഹാരമാർഗ്ഗമാണ്.

എഴുതിയത്: 
പ്രിയ വർഗീസ് 
ചീഫ് ക്ലിനിക്കൽ സൈകോളജിസ്റ്റ് 
Breathe Mind Care  
TMM- Ramanchira Road
തിരുവല്ല 
For Appointments Call: 8281933323  
Online/ In-person consultation available 
www.breathemindcare.com

 

Latest Videos
Follow Us:
Download App:
  • android
  • ios