വൈകാരികമായി തകർന്ന അവസ്ഥ ; ഈ ചിന്തകൾ നിങ്ങളെ അലട്ടാറുണ്ടോ?

മനസ്സിൽ രൂപപ്പെട്ട തെറ്റായ ധാരണകളെ (Thinking mistakes) തിരിച്ചറിയുകയും ചിന്താരീതികളെ മാറ്റുകയുമാണ് ഈ പ്രശ്നത്തെ പരിഹരിക്കാൻ സഹായിക്കുന്ന മനഃശാസ്ത്ര ചികിത്സ. ആത്മവിശ്വാസം വളർത്തിയെടുക്കാനും സ്വയം അംഗീകരിക്കാനും സാവധാനം അവരെ പ്രാപ്തരാക്കാൻ ശ്രമിക്കുകയുമാണ് ഇതിലൂടെ കഴിയുക.
 

how to heal from family trauma

പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന പ്രകൃതം, വൈകാരികമായി തകർന്ന അവസ്ഥ. ഇങ്ങനെ സെൻസിറ്റീവ് ആയ വ്യക്തികൾ ചിലർ എന്തുകൊണ്ട് ഇങ്ങനെ പെരുമാറുന്നു എന്നതിന്റെ കാരണങ്ങൾ പലപ്പോഴും കുട്ടിക്കാലത്ത് അവർ നേരിട്ട അവഗണനയോ ഒറ്റപ്പെടലോ ആയിരിക്കാം.

ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോയവരുടെ ചിന്തകൾ ഇങ്ങനെയായിരിക്കും 

●    ചെറുപ്പകാലത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ എനിക്ക് സങ്കടം നിയന്ത്രിക്കാൻ കഴിയാതെ വരാറുണ്ട്. 
●    എന്റെ മാതാപിതാക്കളോ അവരെപോലെയുള്ള ആളുകളുമായി പ്രശ്നങ്ങൾ ഇല്ലാതെ മുന്നോട്ടുപോകാൻ എനിക്ക് സാധിച്ചിട്ടില്ല 
●    എന്നെ എല്ലാവരും ഉപേക്ഷിക്കുമോ എന്ന ഉത്കണ്ഠ എനിക്കെപ്പോഴും ഉണ്ട് 
●    നല്ല ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കാനും നിലനിർത്താനും എനിക്ക് ബുദ്ധിമുട്ടുണ്ടാകുന്നു 
●    എല്ലാവരാലും സ്നേഹിക്കപ്പെടേണ്ട ആളാണ് ഞാൻ  എന്ന് എനിക്ക് തോന്നിയിട്ടില്ല 
●    ആരും എന്നെ മനസ്സിലാക്കുന്നില്ല, എല്ലാവരും എന്നെ അകറ്റിനിർത്തും പോലെയാണ് എനിക്ക് തോന്നുന്നത് 
●    ആരെയും വിശ്വസിക്കാനാവുന്നില്ല 
●    ആരോടെങ്കിലും കൂടുതൽ അടുക്കാൻ ഭയമാണ്, കാരണം അവർ എന്നെ ഉപേക്ഷിക്കും എന്ന ചിന്തയാണ് എനിക്ക് 
●    ഞാൻ പെട്ടെന്നു പൊട്ടിത്തെറിക്കും, ഓവർ റിയാക്ട് ചെയ്യും എന്നൊക്കെയാണ് എന്നെപ്പറ്റി എല്ലാവരും പറയുന്നത് 
●    കരുതലും സ്നേഹവും എനിക്ക് കിട്ടേണ്ടവരിൽ നിന്നും മാനസികവും ശാരീരികവും വൈകാരികവുമായ മോശം          പെരുമാറ്റമാണ് ഞാൻ നേരിട്ടത്. 

മാതാപിതാക്കളിൽ നിന്നും മറ്റുള്ളവരിൽ നിന്നും അവഗണയും കുറ്റപ്പെടുത്തലുകളും പലപ്പോഴും കേൾക്കേണ്ടി വന്നു എന്നത് സ്വന്തം വ്യക്തിത്വത്തെ അംഗീകരിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് അവർ എത്താൻ കാരണമായേക്കാം. സ്വന്തം കഴിവുകളെയെല്ലാം വളരെ നിസ്സാരമായി കണ്ടുകൊണ്ട് എപ്പോഴും സ്വയം പഴിക്കുന്ന ഒരു നിലയിലേക്ക് അവർ മാറിയേക്കാം.

എപ്പോൾ എങ്ങനെ അവർ പ്രതികരിക്കുമെന്ന് അവർക്കുതന്നെ മുൻകൂട്ടി അറിയാൻ കഴിയാത്ത വിധം അവർ  വൈകാരികമായി തളർന്നുപോയ അവസ്ഥയിൽ എത്തിയേക്കാം. ഇതെല്ലാം വൈകാരികമായി അസ്ഥിരത നേരിടുന്ന വ്യക്തിയായി (Emotionally Unstable Personality) അവർ മാറാൻ കാരണമായേക്കാം.

മനസ്സിൽ രൂപപ്പെട്ട തെറ്റായ ധാരണകളെ (Thinking mistakes) തിരിച്ചറിയുകയും ചിന്താരീതികളെ മാറ്റുകയുമാണ് ഈ പ്രശ്നത്തെ പരിഹരിക്കാൻ സഹായിക്കുന്ന മനഃശാസ്ത്ര ചികിത്സ. ആത്മവിശ്വാസം വളർത്തിയെടുക്കാനും,  സ്വയം അംഗീകരിക്കാനും സാവധാനം അവരെ പ്രാപ്തരാക്കാൻ ശ്രമിക്കുകയുമാണ്  ഇതിലൂടെ കഴിയുക.

എഴുതിയത്: 
പ്രിയ വർഗീസ് 
ചീഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് 
Breathe Mind Care  
TMM- Ramanchira Road
തിരുവല്ല 
For Appointments Call: 8281933323  
Online/ In-person consultation available 
www.breathemindcare.com

വളരെ സെൻസിറ്റീവായ വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

 

Latest Videos
Follow Us:
Download App:
  • android
  • ios