നിങ്ങള്‍ക്ക് ആവശ്യമുള്ള ഇഞ്ചി വീട്ടില്‍ തന്നെ ഉണ്ടാക്കാം? വീഡിയോ കണ്ടുനോക്കൂ...
നമ്മുടെ സ്വന്തം ആവശ്യങ്ങള്‍ക്കായി അല്‍പം ഇഞ്ചി വിളയിച്ചെടുക്കാൻ ഒരുപാട് പറമ്പൊന്നും ആവശ്യമില്ലെന്നാണ് ഒരു വീഡിയോ കാണിച്ചുതരുന്നത്. വളരെ എളുപ്പത്തില്‍ വീട്ടിലെ അടുക്കളയില്‍ തന്നെ എങ്ങനെ ഇഞ്ചിയുണ്ടാക്കാമെന്നാണ് വീഡിയോ കാണിച്ചുതരുന്നത്.
എല്ലാ വീടുകളിലും നിത്യവും ആവശ്യമായി വരുന്നൊരു ചേരുവയാണ് ഇഞ്ചി. പാചകം ചെയ്യുമ്പോള്‍ ഇഞ്ചി വേണ്ടാതെ വരുന്ന സാഹചര്യം കുറവായിരിക്കും. അത്രമാത്രം നാം കഴിക്കുന്ന മിക്ക വിഭവങ്ങളിലെയും ഒഴിച്ചുകൂട്ടാനാകാത്ത ചേരുവയാണ് ഇഞ്ചി.
വിവിധ വിഭവങ്ങളില്‍ ചേര്‍ക്കുന്ന ചേരുവ എന്ന നിലയില്‍ മാത്രമല്ല, പല ആരോഗ്യപ്രശ്നങ്ങളെയും അണുബാധകളെയും ചെറുക്കാൻ കഴിവുള്ള, നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്താൻ നമ്മെ സഹായിക്കുന്നൊരു ഔഷധം കൂടിയായാണ് പരമ്പരാഗതമായിത്തന്നെ ഇഞ്ചിയെ കണക്കാക്കുന്നത്.
ഇഞ്ചിയാണെങ്കില്‍, നമ്മളെല്ലാവരും തന്നെ വിപണിയില്‍ നിന്ന് വാങ്ങി ഉപയോഗിക്കാറാണ് പതിവ്. അപൂര്‍വം ആളുകള്‍ക്കേ സ്വന്തമായി കൃഷി ചെയ്തെടുത്ത ഇഞ്ചി ഉപയോഗിക്കാനുള്ള അവസരമുള്ളൂ. ഇഞ്ചിയൊക്കെ കൃഷി ചെയ്തെടുക്കാൻ സ്ഥലം വേണ്ടേ എന്നതാണ് സ്വാഭാവികമായും ഏവരുടെയും പ്രശ്നം.
എന്നാല്‍ നമ്മുടെ സ്വന്തം ആവശ്യങ്ങള്‍ക്കായി അല്‍പം ഇഞ്ചി വിളയിച്ചെടുക്കാൻ ഒരുപാട് പറമ്പൊന്നും ആവശ്യമില്ലെന്നാണ് ഒരു വീഡിയോ കാണിച്ചുതരുന്നത്. വളരെ എളുപ്പത്തില്‍ വീട്ടിലെ അടുക്കളയില്‍ തന്നെ എങ്ങനെ ഇഞ്ചിയുണ്ടാക്കാമെന്നാണ് വീഡിയോ കാണിച്ചുതരുന്നത്.
നമ്മള്‍ വാങ്ങിച്ചുവച്ചിരിക്കുന്ന ഇഞ്ചിയില്‍ നിന്നൊരു കഷ്ണം എടുത്ത് അത് നനച്ച് പിഴിഞ്ഞുവച്ച ഒരു ടിഷ്യൂ പേപ്പര്‍ കഷ്ണത്തില്‍ പൊതിയണം. ഇനി ഇതിന് മുകളിലായി ഒരു ചില്ല് ഗ്ലാസ് കമഴ്ത്തിവയ്ക്കുക.
ഏതാനും ദിവസങ്ങള്‍ കഴിയുമ്പോള്‍ പേപ്പര്‍ ടവല്‍ മാറ്റിനോക്കുമ്പോള്‍ ഇഞ്ചിയില്‍ മുള വന്നിരിക്കുന്നത് കാണാം. ശേഷം ടൂത്ത് പിക്കുപയോഗിച്ച് ഇഞ്ചിയില്‍ പലയിടങ്ങളിലായി തുളയിടണം. ഇനിയൊരു കപ്പില്‍ വെള്ളം നിറച്ച് അതിലേക്ക് ഈ ഇഞ്ചി വയ്ക്കണം. ഈ കപ്പ് വെളിച്ചം കിട്ടുന്ന വിധത്തില്‍ർ ജനാലയുടെ അരികിലോ മറ്റോ സ്ഥാപിക്കണം.
ഏതാനും ദിസങ്ങള്‍ കൂടി കഴിയുമ്പോള്‍ കൂടുതല്‍ വേരുകളും തണ്ടും ചെടിയില്‍ വളര്‍ന്നുവരുന്നത് കാണാം. ഇനിയിതൊരു പോട്ടില്‍ മണ്ണ് നിറച്ച് അതിലേക്ക് മാറ്റി നടാവുന്നതാണ്.
വീഡിയോ കൂടി കണ്ടുനോക്കൂ...
Also Read:- ഭക്ഷണം ആവിയില്‍ വേവിച്ച് കഴിക്കാറുണ്ടോ? എങ്കിലറിയേണ്ടത്...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-