കറി വെക്കാൻ മാത്രമല്ല പുളി; അറിയാം പുളിയുടെ മറ്റ് ചില ഉപയോഗങ്ങള്‍
പുളി കാര്യമായി നമ്മളുപയോഗിക്കാറ് കറികളിലും അതുപോലുള്ള വിഭവങ്ങളിലും ചട്ണി- ചമ്മന്തികളിലുമെല്ലാം ഒരു ചേരുവ എന്ന നിലയ്ക്കാണ്. ഇങ്ങനെ ഭക്ഷണാവശ്യങ്ങള്‍ക്കല്ലാതെയും പുളിക്ക് ഉപയോഗമുണ്ട്. അതെന്താണെന്നല്ലേ?
പുളിയെന്ന് കേക്കുമ്പോള്‍ തന്നെ മിക്കവരുടെയും വായില്‍ വെള്ളം വരുമെന്നത് തീര്‍ച്ച. പുളി ചുമ്മാ കഴിക്കാൻ അധികവും കുട്ടികളേ താല്‍പര്യപ്പെടാറുള്ളൂ. പുളി കൊണ്ടുള്ള കാൻഡികള്‍ക്കാണെങ്കില്‍ ആരാധകരേറെയുണ്ട്.
ഇതൊന്നുമല്ലാതെ പുളി കാര്യമായി നമ്മളുപയോഗിക്കാറ് കറികളിലും അതുപോലുള്ള വിഭവങ്ങളിലും ചട്ണി- ചമ്മന്തികളിലുമെല്ലാം ഒരു ചേരുവ എന്ന നിലയ്ക്കാണ്. ഇങ്ങനെ ഭക്ഷണാവശ്യങ്ങള്‍ക്കല്ലാതെയും പുളിക്ക് ഉപയോഗമുണ്ട്. അതെന്താണെന്നല്ലേ?
പണ്ടെല്ലാം നമ്മുടെ വീടുകളില്‍ പാത്രങ്ങളിലോ ലോഹോപകരണങ്ങളിലോ ലോഹത്തിന്‍റെ പ്രതലങ്ങളിലോ എല്ലാം പറ്റിയ കറയും അഴുക്കും കളയാനും ഇവ തിരിച്ച് തിളക്കമുള്ളതാക്കി മാറ്റാനുമെല്ലാം വ്യാപകമായി ഉപയോഗിച്ചിരുന്നത് പുളിയാണ്. ഇത് പക്ഷേ പുതിയ തലമുറയിലെ കുട്ടികള്‍ക്ക് തീരെ അറിവില്ലാത്തൊരു സംഗതിയാണ്.
ഇതുപോലെ പുളി കൊണ്ട് ചെയ്യാവുന്ന ചില ക്ലീനിംഗ് പരിപാടികളാണ് ഇനി പരിചയപ്പെടുത്തുന്നത്.
ഒന്ന്...
അടുക്കളയിലെ സിങ്ക് കറ പിടിക്കുന്നത് മിക്കവര്‍ക്കും തലവേദനയാണ്. ഇത് വൃത്തിയാക്കിയെടുക്കാനും ഏറെ പാടാണ്. പക്ഷേ അല്‍പം പുളിയും ഉപ്പും ഉണ്ടെങ്കി സിങ്ക് പെട്ടെന്ന് വൃത്തിയാക്കാം. ആദ്യം ഉണങ്ങിക്കിടക്കുന്ന സിങ്കില്‍ അല്‍പം ഉപ്പ് വിതറണം. ശേഷം പുളി കൂടി കൂട്ടി നന്നായി ഉരയ്ക്കണം. ശേഷം വെള്ളമൊഴിച്ച് കഴുകിയാല്‍ തന്നെ സിങ്ക് വൃത്തിയായിക്കിട്ടും.
രണ്ട്...
അടുക്കളയിലെ ചിമ്മിണി ഇതുപോലെ അഴുക്കടിഞ്ഞ് കറ പിടിച്ചിരിക്കുകയാണെങ്കില്‍ അതും പുളി കൂട്ടി വൃത്തിയാക്കാവുന്നതാണ്.
മൂന്ന്...
വെള്ളിയുടെ ആഭരണങ്ങള്‍, വെള്ളിപ്പാത്രങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയെല്ലാം കാലം ചെല്ലുമ്പോള്‍ കറുത്ത നിറത്തിലേക്കെത്താം. ഇത് വൃത്തിയാക്കി പഴയ നിറത്തിലേക്കെത്തിക്കാനും പുളി സഹായിക്കും.
നാല്...
വെള്ളി പോലെ തന്നെ സ്റ്റീലിന്‍റെ പാത്രങ്ങളിലും ഉപകരണങ്ങളിലുമുള്ള കറയും അഴുക്കും നീക്കാനും പുളി സഹായകമാണ്. അതുപോലെ തന്നെ പാത്രങ്ങളിലെ ദുര്‍ഗന്ധം നീക്കാനും പുളി കൂട്ടി കഴുകുന്നത് നല്ലതാണ്.
അഞ്ച്...
ചെമ്പ് പാത്രങ്ങളും ഉപകരണങ്ങളും ആഭരണങ്ങളും ഇതുപോലെ കറുത്ത നിറത്തിലേക്ക് ആകുമ്പോഴോ അഴുക്കടിയുമ്പോഴോ എല്ലാം വൃത്തിയാക്കി തിരിച്ച് പഴയ നിറത്തിലേക്കും തിളക്കത്തിലേക്കുമെത്തിക്കാനും പുളി മതി.
ആറ്...
മെറ്റല്‍ ടാപ്പുകളിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന കറ നീക്കാനും പുളി കൂട്ടി കഴുകിയാല്‍ മതി.
Also Read:- ഹെല്‍ത്ത് 'പൊളി'യാക്കാൻ സലാഡുകള്‍ ഇങ്ങനെ തയ്യാറാക്കി കഴിക്കൂ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-