വീട് ഭംഗിയുള്ളതും പോസിറ്റീവും ആക്കാൻ ചെയ്യാവുന്ന 'സിമ്പിള്‍' കാര്യങ്ങള്‍...
എങ്ങനെയാണ് വീട്ടിനകം പോസിറ്റീവ് ആക്കാൻ സാധിക്കുക? ഇതിന് എന്തെല്ലാം ചെയ്യാം? പണച്ചെലവില്ലാതെ തന്നെ നിങ്ങളുടെ മനോഭാവത്തിലും പെരുമാറ്റങ്ങളിലും പ്രവര്‍ത്തികളിലും വരുത്താവുന്ന മാറ്റങ്ങളാണ് ഏറെയും...
വീട്ടിനുള്ളില്‍ ഏറെ നേരം ഇരുന്ന് കഴിയുമ്പോഴേക്ക് മടുപ്പും വിരസതയും അനുഭവപ്പെട്ട് പുറത്തേക്കിറങ്ങാൻ വെമ്പുന്നവരാണ് അധികപേരും. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? ചൂടോ വിയര്‍പ്പോ പോലുള്ള കാലാവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങളല്ലാതെ തന്നെ വീട്ടിനകത്ത് ഈ വിങ്ങല്‍ തോന്നുന്നുവെങ്കില്‍ അത് വീട്ടിനുള്ളില്‍ പോസിറ്റീവായ ഒരന്തരീക്ഷം ഇല്ലാത്തതിനാല്‍ തന്നെയാണ്.
എങ്ങനെയാണ് വീട്ടിനകം പോസിറ്റീവ് ആക്കാൻ സാധിക്കുക? ഇതിന് എന്തെല്ലാം ചെയ്യാം? പണച്ചെലവില്ലാതെ തന്നെ നിങ്ങളുടെ മനോഭാവത്തിലും പെരുമാറ്റങ്ങളിലും പ്രവര്‍ത്തികളിലും വരുത്താവുന്ന മാറ്റങ്ങളാണ് ഏറെയും...
ഇൻഡോര്‍ പ്ലാന്‍റ്സ്...
വീട്ടിനകത്തും ചെടികള്‍ വയ്ക്കുന്നത് വീടിന്‍റെ ആകെ അന്തരീക്ഷത്തെ തന്നെ മാറ്റാൻ സഹായിക്കും. അതിനാല്‍ ഇക്കാര്യം തീര്‍ച്ചയായും പരീക്ഷിച്ചുനോക്കുക.
നിറങ്ങള്‍...
വീടിനകത്ത് ഉപയോഗിക്കുന്ന ഫര്‍ണിച്ചറുകള്‍ മറ്റ് അലങ്കാരവസ്തുക്കള്‍ എന്നിങ്ങനെ തെരഞ്ഞെടുക്കുന്ന ഇടങ്ങള്‍ വര്‍ണാഭമാക്കാൻ ശ്രമിക്കാം. പെയിന്‍റിംഗില്‍ കൂടുതല്‍ നിറം കൊടുക്കാതെ ഇത്തരത്തില്‍ നിറങ്ങള്‍ ഉള്‍പ്പെടുത്താൻ ശ്രമിക്കുന്നതാണ് ഉചിതം. ഉദാഹരണത്തിന് സെറ്റിയിലെ കുഷിൻ കവറുകള്‍. ടേബിള്‍ ക്ലോത്ത്.
ആര്‍ട് വര്‍ക്കുകള്‍...
വീടിനകത്ത് അനുയോജ്യമായ രീതിയിലുള്ള ആര്‍ട് വര്‍ക്കുകള്‍ (പെയിന്‍റിംഗുകള്‍) ഉള്‍പ്പെടുത്താൻ ശ്രമിക്കാം. ഇതും വീടിന്‍റെ ആകെ ലുക്കിനെയും മാറ്റും വീട്ടിനകത്തുള്ളവരുടെ മാനസികാവസ്ഥയെയും സ്വാധീനിക്കും.
വെളിച്ചം...
വീടിനകത്ത് നല്ല ലൈറ്റിംഗ് ചെയ്യുന്നതെല്ലാം ഉചിതം തന്നെ. എന്നാല്‍ പുറത്തുനിന്നുള്ള വെളിച്ചം വേണ്ടത്ര വീട്ടിനകത്തേക്ക് കിട്ടണം. ഇതിനുള്ള മാര്‍ഗങ്ങള്‍ നിര്‍ബന്ധമായും കണ്ടെത്തണം. ഇത് വീട്ടിലാകെ പോസിറ്റിവിറ്റി നിറയ്ക്കുന്നതിന് സഹായിക്കും.
സുഗന്ധദ്രവ്യങ്ങള്‍...
വീടിനകം നല്ല അന്തരീക്ഷമാക്കി മാറ്റുന്നതില്‍ ഗന്ധങ്ങള്‍ക്കും വലിയ പങ്കുണ്ട്. അതിനാല്‍ കഴിയുന്നതും ഇഷ്ടപ്പെടുന്ന സുഗന്ധദ്രവ്യങ്ങള്‍ വീട്ടില്‍ എപ്പോഴും ഉപയോഗിക്കാം. ചന്ദനത്തിരിയോ ഊദോ അങ്ങനെ എന്തും.
സംഗീതം...
വീടിനകത്ത് പോസിറ്റീവ് അന്തരീക്ഷമുണ്ടാക്കുന്നതിന് സംഗീതവും ഏറെ സഹായിക്കും. ഓരോരുത്തര്‍ക്കും അവരവരുടെ അഭിരുചിക്ക് അനുസരിച്ചുള്ള സംഗീതം ഇതിനായി തെരഞ്ഞെടുക്കാവുന്നതാണ്.
വൃത്തിയായി വയ്ക്കുന്നത്...
വീടിനകത്ത് എപ്പോഴും തുണികളോ മറ്റ് സാധനങ്ങളോ അടുക്കും ചിട്ടയുമില്ലാതെ പരന്നും കൂടിയും കിടക്കുന്നത് വീട്ടിനകത്ത് ഇരിക്കാൻ തോന്നാത്ത മാനസികാവസ്ഥയിലേക്ക് നയിക്കും. അതിനാല്‍ വീടിനകം എപ്പോഴും ഒരുക്കി നല്ലതായി കൊണ്ടുനടക്കാൻ ശ്രദ്ധിക്കുക.
ഭംഗിയുള്ള കുഷിനുകളും മറ്റും...
വീടനകം ഭംഗിയാക്കുന്നതില്‍ കര്‍ട്ടണുകള്‍ക്കും സെറ്റിയിലെ കുഷിനുകള്‍ക്കും ബ്ലാങ്കറ്റുകള്‍ക്കും ടേബിള്‍ ക്ലോത്തുകള്‍ക്കും റഗ്ഗുകള്‍ക്കുമെല്ലാം വലിയ പങ്കുണ്ട്. കഴിയുന്നതും വീടിന് അനുയോജ്യമായ രീതിയില്‍ ഭംഗിയായി ഇവ ഉള്‍പ്പെടുത്തുക.
സ്നേഹത്തിന്‍റെ അടയാളങ്ങള്‍...
വീടെന്നാല്‍ നമ്മുടെ സ്വകാര്യമായ ഇടമാണ്. അതിന്‍റെ സ്വകാര്യതയും അതിലുള്ള സന്തോഷവും എപ്പോഴും നിലനിര്‍ത്തുന്നതിന് അത്തരത്തിലുള്ള അടയാളങ്ങളും വീട്ടില്‍ ആകാം. കുടുംബത്തിനൊപ്പമുള്ള മനോഹരമായ ഫോട്ടോകള്‍ വാളില്‍ തൂക്കുന്നത് ഇതിനുദാഹരണമാണ്. കുട്ടികളുടെ പെയിന്‍റിംഗുകള്‍ പ്രിയപ്പെട്ടവര്‍ തന്ന സമ്മാനങ്ങള്‍ എല്ലാം ഇത്തരത്തില്‍ ഭംഗിയായി വീട്ടിനകത്ത് ഒരുക്കാം.