പങ്കാളിയില്‍ നിന്ന് ആഗ്രഹിക്കുന്ന പെരുമാറ്റങ്ങള്‍ ഉണ്ടാകുന്നില്ലേ?

ചിലപ്പോഴൊക്കെ വീട്ടിലെ ഏറ്റവും ചെറിയ കാര്യങ്ങളുടെ പേരിലായിരിക്കും പങ്കാളിയുമായി വഴക്കുണ്ടാകുക. അലക്കുന്ന കാര്യം, പാചകം ചെയ്യുന്ന കാര്യം, വീട്ടിലെ ബില്ലുകള്‍ മറക്കാതെ അടയ്ക്കുന്ന കാര്യം, കുട്ടികളെ നോക്കുന്നത് എന്നിങ്ങനെ നിത്യജീവിതത്തില്‍ എല്ലാവരും ചെയ്തുപോകേണ്ടതായ ചെറിയ കാര്യങ്ങളായിരിക്കും വലിയ വഴക്കിലേക്ക് എത്തുന്നത്. 

how can we express what we need from our partner

ദാമ്പത്യത്തിലോ പ്രണയബന്ധത്തിലോ ആകട്ടെ, പങ്കാളിയില്‍ നിന്ന് ആഗ്രഹിക്കുന്ന പെരുമാറ്റമുണ്ടായില്ലെങ്കില്‍ ( Married Life ) തീര്‍ച്ചയായും അത് നിരാശയ്ക്ക് ഇടയാക്കും. നിരവധി പേര്‍ ഇതൊരു പരാതിയായി പറയാറുണ്ട്. മിക്കവരും ഇക്കാര്യം പറഞ്ഞ് പങ്കാളിയുമായിത്തന്നെ വഴക്കുണ്ടാകുന്നതും ( Relationship Problems )  പതിവായിരിക്കാം.

ചിലപ്പോഴൊക്കെ വീട്ടിലെ ഏറ്റവും ചെറിയ കാര്യങ്ങളുടെ പേരിലായിരിക്കും പങ്കാളിയുമായി ( Married Life ) വഴക്കുണ്ടാകുക. അലക്കുന്ന കാര്യം, പാചകം ചെയ്യുന്ന കാര്യം, വീട്ടിലെ ബില്ലുകള്‍ മറക്കാതെ അടയ്ക്കുന്ന കാര്യം, കുട്ടികളെ നോക്കുന്നത് എന്നിങ്ങനെ നിത്യജീവിതത്തില്‍ എല്ലാവരും ചെയ്തുപോകേണ്ടതായ ചെറിയ കാര്യങ്ങളായിരിക്കും വലിയ വഴക്കിലേക്ക് ( Relationship Problems )  എത്തുന്നത്. 

ഈ വഴക്കുകളില്‍ നിന്ന് പിന്നീട് പങ്കാളിയോട് ദേഷ്യവും അകല്‍ച്ചയും ഉണ്ടാകുന്നു. അടുത്ത വഴക്കില്‍ ഇന്ധനമാകുന്നത് പിന്നെ ഈ ദേഷ്യവും അകല്‍ച്ചയും നിരാശയും ആകാം. ഇത്തരം പ്രശ്നങ്ങളെല്ലാം ഒഴിവാക്കാനുള്ളൊരു 'സിമ്പിള്‍' മാര്‍ഗം നിര്‍ദേശിക്കുകയാണ് പ്രമുഖ റിലേഷന്‍ഷിപ്പ് എക്സ്പര്‍ട്ടും തെറാപ്പിസ്റ്റും എഴുത്തുകാരിയുമായ നെദ്ര ഗ്ലോവര്‍ തവാബ്. 

പങ്കാളിയില്‍ നിന്ന് ഏതെല്ലാം അവസരങ്ങളില്‍ എന്തെല്ലാം കാര്യങ്ങളാണ് പ്രതീക്ഷിക്കുന്നത് എങ്കില്‍ അവയെല്ലാം വ്യക്തമായി പറയുക അല്ലെങ്കില്‍ ആശയവിനിമയം നടത്തുക എന്നതാണ് മാര്‍ഗം. ഇതിന് ചില ഉദാഹരണങ്ങളും നെദ്ര നല്‍കുന്നു. 

1. ഇന്ന് രാത്രി നിങ്ങള്‍ അത്താഴം വയ്ക്കണം.
2. ഞാന്‍ തുണി കഴുകുന്നു, ഉണങ്ങിയ തുണികള്‍ ഒന്ന് മടക്കിവയ്ക്കണേ
3. നമ്മള്‍ കാശിന്‍റെ കാര്യം പറഞ്ഞ് ഒരുപാട് വഴക്ക് കൂടുന്നുണ്ട്. നമുക്ക് കുറച്ചുകൂടെ അറിവുള്ള ആരോടെങ്കിലും ഇത് ചോദിക്കാം.
4. ഞാന്‍ അടുക്കള ജോലിയിലാകുമ്പോള്‍ കുട്ടികളെ ഒന്ന് നോക്കൂ.
5. ഈ ആഴ്ച മുഴുവന്‍ എനിക്ക് തിരക്കായിരുന്നു. ആകെ മടുത്തതിനാല്‍ വെള്ളിയാഴ്ച വൈകുന്നേരം എനിക്ക് തനിച്ച് വേണം.
6. നമ്മള് മാത്രമാകുമ്പോഴാണ് എനിക്ക് കൂടുതല്‍ കംഫര്‍ട്ട്. അതുകൊണ്ട് കുടുംബവീട്ടില്‍ പോകുമ്പോള്‍ നമുക്ക് വേറെ മുറിയെടുക്കാം. 
7. നമുക്ക് രണ്ട് പേര്‍ക്കും വീട് വൃത്തിയാക്കാന്‍ സമയമില്ലെങ്കില്‍ ഒരു ജോലിക്കാരനെ/ജോലിക്കാരിയെ വയ്ക്കാം. 
8. എനിക്ക് ഈ രാത്രി സ്വസ്ഥമായി ഒറ്റയ്ക്ക് ഉറങ്ങണം.

സാധാരണഗതിയില്‍ വഴക്കുണ്ടാകാന്‍ സാധ്യതയുള്ല വിഷയങ്ങള്‍ക്ക് മുകളില്‍ തന്നെയാണ് നെദ്ര ഉദാഹരണങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നതും. ഇത്തരത്തില്‍ പങ്കാളിയോട് ഏത് കാര്യവും വ്യക്തമായി തന്നെ പറയണമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും എന്നാല്‍ അതിനുള്ള പരിഹാരങ്ങള്‍ തേടുന്ന സമീപനം ഇല്ലെങ്കില്‍ ബന്ധം പ്രതിസന്ധിയിലാകുമെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. പങ്കാളികള്‍ തമ്മില്‍ ആരോഗ്യകരമായ അതിര്‍വരമ്പുകള്‍ വേണമെന്നും, അങ്ങനെയുള്ള പരിഗണനയിലൂടെയെല്ലാമാണ് നല്ല ബന്ധം നിലനിന്ന് പോകുന്നതെന്നും നെദ്ര ഓര്‍മ്മിപ്പിക്കുന്നു. 

ഒരിക്കലും പങ്കാളിയില്‍ നിന്ന് ഒരു ആഗ്രഹിച്ച് മിണ്ടാതിരിക്കുകയോ, പങ്കാളി ഇന്ന രീതിയില്‍ പെരുമാറുമെന്ന് പ്രതീക്ഷിക്കുകയോ ചെയ്യരുത്- മറിച്ച് ആഗ്രഹങ്ങളെയും പ്രതീക്ഷകളെയും കുറിച്ച് അവരോട് വ്യക്തമായി പറയുക- നെദ്ര പറയുന്നു. 

Also Read:- 'ഡേറ്റിംഗി'ൽ താൽപര്യമുണ്ടോ ? എങ്കില്‍ നിങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍...

Latest Videos
Follow Us:
Download App:
  • android
  • ios