സ്വയം കുറ്റപ്പെടുത്തുന്ന ചിന്തകൾ എങ്ങനെയാണ് ഒരാളെ ബാധിക്കുക?

ആത്മവിശ്വാസം ഉണ്ടാക്കുന്ന രീതിയിൽ ചിന്തിക്കാൻ ശീലിക്കുക എന്നതാണ് പരിഹാരം. ഈ ലോകത്ത് ഒരു വിലയും കഴിവുകളും ഇല്ലാത്ത ഒരു മനുഷ്യരും ഉണ്ടാവില്ല. അതിനാൽ നമ്മൾ ഓരോരുത്തരും വിലയുള്ള വ്യക്തികളാണ് എന്നത് അംഗീകരിക്കുക. 

How can self blaming thoughts affect a person

കൂട്ടുകാർക്കൊപ്പം സിനിമ കാണാൻ പോകാമെന്നു പ്ലാൻ ചെയ്തു തീയേറ്ററിൽ എത്തിയതാണ്. നല്ല സീറ്റ് നോക്കി തിരഞ്ഞെടുത്തു എങ്കിലും വിചാരിച്ചപോലെ വ്യൂ ആ സീറ്റിൽ ഉണ്ടായിരുന്നില്ല. അത് ആ ചെറുപ്പക്കാരന് ടെൻഷൻ ഉണ്ടാക്കി. “ശ്ശെ, ശരിയായില്ല. കൂട്ടുകാർക്ക് ബുദ്ധിമുട്ടായി, ഞാൻ അവരുടെ ഒപ്പം വന്നത് അവർക്കിപ്പോൾ ഒരു പ്രശ്നമായി”- ഈ ചിന്ത കാരണം സിനിമ ശ്രദ്ധിക്കാൻ ആ ചെറുപ്പക്കാരന് കഴിഞ്ഞില്ല. സ്വയം കുറ്റപ്പെടുക എന്നത് ഒരു ശീലമായി മാറിയ വ്യക്തിയായിരുന്നു അത്. 

“ഞാൻ എന്ത് തീരുമാനിച്ചാലും ശരിയാവില്ല”
“ഒരു കാര്യവും ശരിയായി ചെയ്യാൻ എനിക്കറിയില്ല” 
“ഞാൻ തീരെ സ്മാർട്ട് അല്ല”
“ഞാൻ മറ്റുള്ളവർക്കുകൂടി ഒരു ശല്യമാണ്”- ഇങ്ങനെയുള്ള ചിന്തകൾ ആ വ്യക്തിയുടെ സമാധാനം നഷ്ടപ്പെടുത്തി. കഴിവതും മറ്റുള്ളവരെ ഒഴിവാക്കാൻ ശ്രമിച്ചു.

സ്വയം കുറ്റപ്പെടുത്തൽ നടത്താനുള്ള കാരണങ്ങൾ എന്തൊക്കെ?

●    ജീവിതത്തിലെ നെഗറ്റീവ് അനുഭവങ്ങൾ- മുൻപ് പരാജയപെട്ടത്, വീട്ടിൽ നിന്നും മറ്റുള്ളവരുടെയും കളിയാക്കലുകൾ നിരന്തരം കേൾക്കേണ്ടി വന്നത്. 
●    സ്വയം വിലയില്ലായ്മ-  മറ്റുള്ളവരിൽ നിന്നും കേട്ട കുറ്റപ്പെടുത്തലുകൾ ശരിയാണ് എന്നും ഞാൻ ഒരു വിലയുമില്ലാത്ത ആളാണ് എന്ന് വിശ്വസിച്ചത്.  
●    വിഷാദരോഗം, ഉത്കണ്ഠ എന്നിങ്ങനെയുള്ള മാനസിക പ്രശ്നം ഉള്ളപ്പോൾ സ്വന്തം കുറവുകളെ മാത്രം ശ്രദ്ധിച്ചു സ്വയം കുറ്റപ്പെടുത്തുന്ന പ്രവണത ഉണ്ടാകും. 
●    പെർഫെക്ഷനിസം- ഞാൻ ചെയ്യുന്ന കാര്യങ്ങൾ എല്ലാം ഏറ്റവും മികച്ചതായിരിക്കണം എന്ന അമിത നിർബന്ധം ഉള്ളതിനാൽ ചെറിയ പോരായ്മകളെപോലും അംഗീകരിക്കാതെ സ്വയം കുറ്റപ്പെടുത്തും. 

സ്വയം കുറ്റപ്പെടുത്തുന്ന ചിന്തകൾ എങ്ങനെയാണ് ഒരാളെ ബാധിക്കുക?

●    ആത്മവിശ്വാസം വളരെ കുറഞ്ഞുപോകും. 
●    ഞാൻ കുറവുകൾ മാത്രമുള്ള വ്യക്തിയാണ് എന്ന് ചിന്തിക്കുമ്പോൾ മറ്റുള്ളവരിൽ നിന്നെല്ലാം ഒഴിഞ്ഞു മാറും. 
●    ആരോടും പ്രശ്നങ്ങൾ തുറന്നു പറഞ്ഞു പരിഹരിക്കാനോ, ജീവിതം മെച്ചപ്പെടുത്താനോ ശ്രമിക്കാതെയാവും. 
●    എപ്പോഴും മനസ്സു സമ്മർദ്ദം നിറഞ്ഞതായിരിക്കും. 
●    തീരുമാനങ്ങൾ എടുക്കുന്നതിൽ ബുദ്ധിമുട്ടനുഭവപ്പെടും. 
●    വിഷാദരോഗം, ഉത്കണ്ഠ എന്നിവ ബാധിക്കാൻ സാധ്യത കൂടുതൽ. 

എങ്ങനെ പരിഹരിക്കാം? 

ആത്മവിശ്വാസം ഉണ്ടാക്കുന്ന രീതിയിൽ ചിന്തിക്കാൻ ശീലിക്കുക എന്നതാണ് പരിഹാരം. ഈ ലോകത്ത് ഒരു വിലയും കഴിവുകളും ഇല്ലാത്ത ഒരു മനുഷ്യരും ഉണ്ടാവില്ല. അതിനാൽ നമ്മൾ ഓരോരുത്തരും വിലയുള്ള വ്യക്തികളാണ് എന്നത് അംഗീകരിക്കുക. നമ്മളെ കളിയാക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന വ്യക്തികൾ പറയുന്നതെല്ലാം ചിലപ്പോൾ ശരിയാണ് എന്ന് പറയാനാവില്ല. ഇതിൽ ഏതൊക്കെ സത്യമാണ് എന്ന് പരിശോധിക്കുക. CBT എന്ന മനഃശാസ്ത്ര പരിശീലനം ആത്മവിശ്വാസം വളർത്താനും നെഗറ്റീവ് ചിന്താഗതിയെ കുറയ്ക്കാനും സഹായിക്കും.

(ലേഖിക പ്രിയ വര്‍ഗീസ് തിരുവല്ലയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണ്. ഫോണ്‍: 8281933323)

പഠനവൈകല്യത്തെ ബുദ്ധിക്കുറവായി തെറ്റിദ്ധരിക്കരുതേ ; ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് പ്രിയ വർ​ഗീസ് എഴുതുന്നത്

 

 

Latest Videos
Follow Us:
Download App:
  • android
  • ios