തലമുടി നല്ലതുപോലെ വളരാന്‍ വീട്ടില്‍ പരീക്ഷിക്കേണ്ട ഹെയര്‍ പാക്കുകള്‍
മുടി കൊഴിയുന്നതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ട്. തലമുടി കൊഴിച്ചിലിനെ തടയാനും മുടി വളരാനും സഹായിക്കുന്ന ചില ഹെയര്‍ പാക്കുകളെ പരിചയപ്പെടാം.
തലമുടി കൊഴിയുന്നതാണോ നിങ്ങളെ അലട്ടുന്ന പ്രശ്‌നം? മുടി കൊഴിയുന്നതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ട്. തലമുടി കൊഴിച്ചിലിനെ തടയാനും മുടി വളരാനും സഹായിക്കുന്ന ചില ഹെയര്‍ പാക്കുകളെ പരിചയപ്പെടാം.
1. വെളിച്ചെണ്ണ- കറ്റാര്‍വാഴ
കുറച്ച് വെളിച്ചെണ്ണയിലേയ്ക്ക് കറ്റാര്‍വാഴ ജെല്‍ ചേര്‍ത്ത് മിശ്രിതമാക്കി തലയോട്ടിയില്‍ പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.
2. സവാള- കറ്റാര്‍വാഴ
സവാള നീരിൽ അല്പം കറ്റാര്‍വാഴ ജെല്‍ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിക്കാം. അര മണിക്കൂർ കഴിഞ്ഞ് കഴുകാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്‌താൽ മുടി കൊഴിച്ചിൽ തടയാനും മുടി വളരാനും സഹായിക്കും.
3. മുട്ട- സവാള
മുട്ടയുടെ വെള്ളയും സവാള നീരും ചേർത്ത് തലയിൽ പുരട്ടുന്നത് താരനും മുടികൊഴിച്ചിലും അകറ്റാൻ ഏറെ നല്ലതാണ്.
4. വാഴപ്പഴം- മുട്ട
ഒരു വാഴപ്പഴം ഉടച്ചതിലേയ്ക്ക് ഒരു മുട്ടയുടെ മഞ്ഞ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം തലയോട്ടിലും മുടിയിലും പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം. പതിവായി ഇങ്ങനെ ചെയ്യുന്നത് മുടി വളരാന്‍ സഹായിക്കും.
Also read: പല്ലുകളുടെ ആരോഗ്യത്തിന് ഒഴിവാക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ