പല്ലുകളിലെ മഞ്ഞ നിറം മാറ്റാം; ചെയ്യേണ്ട കാര്യങ്ങള്‍

പ്രകൃതിദത്തമായ ചില മാര്‍ഗങ്ങള്‍ വഴിയും പല്ലിലെ മഞ്ഞ നിറത്തെ കളയാന്‍ സാധിക്കും. അത്തരത്തില്‍ പല്ലുകളുടെ മഞ്ഞ നിറം അകറ്റാന്‍ വീട്ടില്‍‌ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.  
 

home remedies to get rid of yellow teeth

പല്ലുകളെ ആരോഗ്യമുള്ളതും വൃത്തിയുള്ളതും മനോഹരവും വെളുത്തതുമായി സൂക്ഷിക്കുന്നത് ആത്മവിശ്വാസം കൂട്ടാന്‍ സഹായിക്കും. എന്നാല്‍ പലരും പല്ലുകളിലെ കറ കളയാന്‍ ദന്ത ഡോക്ടറെയോ മറ്റു മരുന്നുകളെയോ ആശ്രയിക്കാറുണ്ട്. പ്രകൃതിദത്തമായ ചില മാര്‍ഗങ്ങള്‍ വഴിയും പല്ലിലെ മഞ്ഞ നിറത്തെ കളയാന്‍ സാധിക്കും. അത്തരത്തില്‍ പല്ലുകളുടെ മഞ്ഞ നിറം അകറ്റാന്‍ വീട്ടില്‍‌ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.  

1. ബേക്കിംഗ് സോഡ- നാരങ്ങ

ബേക്കിംഗ് സോഡ പല്ലിലെ കറയെ ആഴത്തില്‍ ചെന്ന് ഇല്ലാതാക്കാന്‍ സഹായിക്കും. അതുപോലെ നാരങ്ങയ്ക്കും കറയെ നശിപ്പിക്കാന്‍ കഴിയും. ഇതിനായി ബേക്കിംഗ് സോഡയും നാരങ്ങാ നീരും കൂട്ടി ചേര്‍ത്ത് പല്ലുകള്‍ തേയ്ക്കാം. 

2. ബേക്കിംഗ് സോഡ- സ്ട്രോബെറി

ബേക്കിംഗ് സോഡയും സ്ട്രോബെറിയും മിശ്രിതമാക്കി, അത് ഉപയോഗിച്ച് പല്ലുകള്‍ തേയ്ക്കുന്നത് പല്ലു വെളുക്കാന്‍ സഹായിക്കും. 

3. ഓറഞ്ചിന്‍റെ തൊലി

ഓറഞ്ചിന്‍റെ തൊലി പൊടിച്ചത് ഉപയോഗിക്കുന്നതും പല്ലുകളിലെ മഞ്ഞ നിറം അകറ്റാന്‍ സഹായിക്കും. 

4. ആപ്പിള്‍ സൈഡര്‍ വിനഗര്‍ 

പല്ലുകളുടെ മഞ്ഞ നിറം അകറ്റാന്‍ ആപ്പിള്‍ സൈഡര്‍ വിനഗര്‍ വെള്ളത്തില്‍ കലര്‍ത്തി വായ് കഴുകുക. 

5. മ‍ഞ്ഞള്‍

മഞ്ഞള്‍ കൊണ്ട് ദിവസവും പല്ല് തേക്കുന്നത് പല്ലിലെ മഞ്ഞ നിറം മാറാന്‍ സഹായിക്കും. 

6. ഉപ്പ്

ഒരൽപ്പം ഉപ്പ് എടുത്ത് പല്ല് തേക്കുന്നതും മഞ്ഞ നിറത്തെ കളയാന്‍ സഹായിക്കും. 

7. ഉപ്പും മഞ്ഞളും 

ഒരൽപ്പം മ‍ഞ്ഞള്‍ കൂടി ഉപ്പിനൊപ്പം ചേര്‍ത്ത് പല്ല് തേക്കുന്നതും പല്ലു വെളുക്കാന്‍ സഹായിക്കും. 

8. ഗ്രാമ്പൂ

ഗ്രാമ്പൂ പൊടിച്ച്  വെളിച്ചെണ്ണയുമായി കലർത്തി ഒരു പേസ്റ്റ് രൂപത്തിലാക്കുക. ശേഷം ഈ പേസ്റ്റ് ഉപയോഗിച്ച് പല്ല് തേക്കുന്നതും പല്ലിലെ മഞ്ഞ നിറത്തെ അകറ്റാന്‍ സഹായിക്കും. 

Also read: നാരുകൾ ഏറ്റവും കൂടുതൽ അടങ്ങിയ ആറ് പച്ചക്കറികള്‍

Latest Videos
Follow Us:
Download App:
  • android
  • ios