പാത്രങ്ങളിലെ കറയും കരിയും കളയാൻ ഇതാ മൂന്ന് എളുപ്പവഴികൾ
പാത്രങ്ങള്‍ക്ക് അടിയില്‍ കരി പിടിച്ചു പോയാല്‍ കുറേനേരം വെള്ളത്തില്‍ കുതിര്‍ത്ത ശേഷം വൃത്തിയാക്കി നോക്കിയാലും ചിലപ്പോള്‍ അഴുക്ക് പൂര്‍ണ്ണമായും പോകണം എന്നില്ല. ഇനി മുതൽ പാത്രങ്ങളിലെ കറ വളരെ എളുപ്പം നീക്കം ചെയ്യാം.
പാത്രങ്ങളിൽ കറയും കരിയും പിടിച്ചാൽ പിന്നെ അത് കളയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പല വഴികളും പരീക്ഷിച്ചിട്ടും പരാജയം ആകും ഫലം. കരി പിടിച്ച പാത്രങ്ങൾ വൃത്തിയാക്കി എടുക്കുന്ന പണിയോർത്ത് അവ എന്നെന്നേക്കുമായി ഉപേക്ഷിക്കുന്നവർ വരെയുണ്ട്. പാത്രങ്ങൾക്ക് അടിയിൽ കരി പിടിച്ചു പോയാൽ കുറേനേരം വെള്ളത്തിൽ കുതിർത്ത ശേഷം വൃത്തിയാക്കി നോക്കിയാലും ചിലപ്പോൾ അഴുക്ക് പൂർണ്ണമായും പോകണം എന്നില്ല. ഇനി മുതൽ പാത്രങ്ങളിലെ കറ വളരെ എളുപ്പം നീക്കം ചെയ്യാം.
വിനാഗിരി
ഏത് അഴുക്കും നീക്കാൻ സഹായിക്കുന്ന മികച്ച വസ്തുവാണ് വിനാഗിരി. കരിപ്പിടിച്ച പാത്രത്തിൽ വെള്ളം നിറച്ച് അതിൽ അൽപം വിനാഗിരി ചേർത്ത് കൊടുക്കുക. രാത്രി മുഴുവൻ അതങ്ങനെ ഇരിക്കട്ടെ. രാവിലെ, സാധാരണ പാത്രം കഴുകുന്ന ഡിറ്റർജെന്റ് സോപ്പ് ഉപയോഗിച്ച് പാത്രം വൃത്തിയാക്കുമ്പോൾ കറ മാറുന്നത് കാണാം. ഗ്യാസ് സൗറ്റവിലെ അഴുക്ക് നീക്കം ചെയ്യാനും വിനാഗിരി സഹായകമാണ്.
ഉപ്പ്
സ്‌ക്രബിൽ അൽപം ഉപ്പ് ചേർത്ത് പാത്രം കഴികുന്നത് കരിയും അഴുക്കും നീക്കം ചെയ്യാൻ സഹായിക്കും.
കറ ഇളകുന്നതിനോടൊപ്പം പാത്രം മിനുസ്സമാകുന്നതും കാണാൻ കഴിയും.
സവാള
സ്റ്റീൽ പാത്രത്തിനടിയിൽ കരിഞ്ഞു പിടിച്ച പാടുകൾ മാറുന്നതിനു പാത്രത്തിൽ വെള്ളമൊഴിച്ച് സവാള അതിലിട്ട് തിളപ്പിച്ചാൽ മതി. കറ നീക്കം ചെയ്യുന്നതിന് ഇത് സഹായിക്കും.
വീട്ടിൽ നോൺ-സ്റ്റിക്ക് പാത്രങ്ങൾ നിങ്ങൾ ഉപയോഗിക്കാറില്ലേ? എങ്കിൽ ഇക്കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കൂ