ഇവ ഉപയോഗിച്ചാല്‍ മതി, മുഖത്തെ കറുത്ത പാടുകള്‍ മാറ്റാം...
ചിലരില്‍ മുഖക്കുരു പൂര്‍ണമായും നീങ്ങിയാലും പാടുകള്‍ നിലനില്‍ക്കും. മുഖക്കുരു നുള്ളുകയോ പൊട്ടിക്കുകയോ ചെയ്താല്‍ കറുത്തപാട് അധികമാവുകയും ചെയ്യും. ചിലരില്‍ ചികിത്സ ഇല്ലാതെതന്നെ ഇത്തരം പാടുകള്‍ ഇല്ലാതാകും.
മുഖത്തെ കറുത്ത പാടുകൾ പലരെയും ബാധിക്കുന്ന ഒരു പ്രധാന സൗന്ദര്യപ്രശ്നമാണ്. പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മത്തില്‍ ഇത്തരത്തില്‍ കറുത്ത പാടുകള്‍ ഉണ്ടാകാം. ചിലരില്‍ മുഖക്കുരു പൂര്‍ണമായും നീങ്ങിയാലും പാടുകള്‍ നിലനില്‍ക്കും. മുഖക്കുരു നുള്ളുകയോ പൊട്ടിക്കുകയോ ചെയ്താല്‍ കറുത്തപാട് അധികമാവുകയും ചെയ്യും. ചിലരില്‍ ചികിത്സ ഇല്ലാതെതന്നെ ഇത്തരം പാടുകള്‍ ഇല്ലാതാകും.
മുഖത്തെ കറുത്തപാടുകള്‍ അകറ്റാനും മുഖം തിളങ്ങാനും സഹായിക്കുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം...
ഒന്ന്...
വീടുകളില്‍ സുലഭമായി കിട്ടുന്ന വെള്ളരിക്കയുടെ നീര് മുഖത്തും കഴുത്തിലും പുരട്ടി അര മണിക്കൂറിനു ശേഷം കഴുകി കളയുന്നത് മുഖകാന്തി വര്‍ധിപ്പിക്കും. വെള്ളരിക്കാ നീരിലേയ്ക്ക് അൽപം തൈരും കൂടി ചേർത്ത് മുഖത്ത് പുരട്ടുന്നത് കറുത്ത പാടുകളെ അകറ്റാന്‍ സഹായിക്കും.
രണ്ട്...
കറ്റാർവാഴ ജെല്ലും രണ്ട് ടീസ്പൂൺ വെള്ളരിക്ക നീരും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. അര മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകാം.
മൂന്ന്...
കടലമാവ്, തൈര്, മഞ്ഞൾപ്പൊടി ഇവ ചേർന്ന മിശ്രിതം മുഖത്ത് പുരട്ടുന്നതും കറുത്ത പാടുകളെ അകറ്റാന്‍ സഹായിക്കും. ഈ ഫേസ് പാക്ക് ആഴ്ചയിൽ മൂന്ന് തവണ വരെ ഇടാവുന്നതാണ്.
നാല്...
ഒരു ടീസ്പൂണ്‍ കാപ്പിപ്പൊടിയിലേയ്ക്ക് ഒരു നുള്ള് മഞ്ഞളും ഒരു ടീസ്പൂണ്‍ തൈരും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.
അഞ്ച്...
ഒരു ടേബിള്‍ സ്‌പൂണ്‍ ഓറഞ്ച് തൊലി പൊടിച്ചതിലേയ്ക്ക് രണ്ട് ടീസ്പൂൺ മഞ്ഞള്‍ പൊടി ചേര്‍ക്കുക. ശേഷം ഇതിലേയ്ക്ക് റോസ് വാട്ടര്‍ ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കുക. അതിന് ശേഷം ഈ മിശിതം മുഖത്ത് പുരട്ടാം. പതിനഞ്ച് മിനിറ്റിന് ശേഷം കഴുകി കളയാം.
Also Read: അടിവയറ്റിലെ കൊഴുപ്പ് എളുപ്പം കുറയ്ക്കാം; വെറും വയറ്റിൽ കുടിക്കാം ഈ നാല് പാനീയങ്ങൾ...