ഇവ ഉപയോ​ഗിച്ചാൽ മതി, മുഖക്കുരുവിന്‍റെ പാടുകൾ അകറ്റാം...

 മുഖക്കുരു നുള്ളുകയോ പൊട്ടിക്കുകയോ ചെയ്യുമ്പോഴാണ് പലപ്പോഴും കറുത്തപാട് അധികമായി കാണപ്പെടുന്നത്. 

home remedies for acne scars

മുഖക്കുരുവും മുഖക്കുരുവിന്‍റെ പാടുകളും ആണ് പലരെയും അലട്ടുന്ന പ്രശ്നങ്ങള്‍. മുഖക്കുരു മാറിയാലും അതിന്‍റെ പാടുകൾ അവശേഷിക്കുന്നതാണ് പ്രധാന പ്രശ്നം. മുഖക്കുരു നുള്ളുകയോ പൊട്ടിക്കുകയോ ചെയ്യുമ്പോഴാണ് പലപ്പോഴും കറുത്തപാട് അധികമായി കാണപ്പെടുന്നത്. 

മുഖക്കുരുവിന്‍റെ പാടുകള്‍ അകറ്റാന്‍ സഹായിക്കുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം... 

ഒന്ന്...

വെള്ളരിക്ക അരച്ചത് അരക്കപ്പ്, കാല്‍ കപ്പ് തൈര് എന്നിവ മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി അര മണിക്കൂറിനു ശേഷം കഴുകിക്കളയുക. 

രണ്ട്...

അര ടീസ്പൂൺ മഞ്ഞൾപ്പൊടിയിലേയ്ക്ക് ഒരു ടീസ്പൂൺ കടലമാവ്, ഒരു ടീസ്പൂൺ പാല്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.  

മൂന്ന്...

ഒരു ടീസ്പൂൺ തേന്‍, അര ടീസ്പൂണ്‍ നാരങ്ങാ നീര്, പൊടിച്ച ജാതിക്ക, പൊടിച്ച കറുവാപ്പട്ട എന്നിവ പേസ്റ്റ് രൂപത്തിലാക്കുക. ശേഷം ഈ മിശ്രിതം കറുത്ത പാടുകള്‍ ഉളള ഭാഗത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകിക്കളയാം.

നാല്...

ഒരു ടീസ്പൂണ്‍ തേന്‍, രണ്ട് ടീസ്പൂണ്‍ ഓട്‌സ് എന്നിവ പാലില്‍ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടാം. മുപ്പത് മിനിറ്റിന് ശേഷം കഴുകിക്കളയാം. 

അഞ്ച്...

നനച്ച ഗ്രീൻ ടീ ഇലകൾ തേനിൽ കലർത്തി മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകാം. 

ആറ്...

കറ്റാർവാഴ ജെല്‍ മുഖക്കുരുവിലും അതിന്റെ പാടുകളിലുമെല്ലാം പുരട്ടാം. 30 മിനിറ്റിന് ശേഷം കഴുകി കളയാം.  ആഴ്ചയില്‍ മൂന്ന് മുതല്‍ നാല് തവണ വരെ ഇത് പരീക്ഷിക്കാം. 

Also Read: മഞ്ഞുകാലത്ത് പ്രതിരോധശേഷി കൂട്ടാന്‍ കിടിലന്‍ പാനീയം; വേണ്ടത് രണ്ട് ചേരുവകള്‍ മാത്രം!

Latest Videos
Follow Us:
Download App:
  • android
  • ios