മുഖക്കുരു അകറ്റാനും ചര്‍മ്മം തിളങ്ങാനും വീട്ടില്‍ പരീക്ഷിക്കാം ഈ ഫേസ് പാക്കുകള്‍...

മുഖക്കുരുവും മുഖത്തെ കറുത്തപാടുമൊക്കെ ആണ് പലരെയും അലട്ടുന്ന പ്രശ്നങ്ങള്‍. ഇത്തരത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ തടയാനും ചര്‍മ്മം തിളങ്ങാനും വീട്ടില്‍ തന്നെ പരീക്ഷിക്കുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം.

home made face packs for acne free glowing skin

ഏതു കാലാവസ്ഥയിലും ആരോഗ്യവും ചർമ്മവും നന്നായി കാത്തുസൂക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്.  മുഖക്കുരുവും മുഖത്തെ കറുത്തപാടുമൊക്കെ ആണ് പലരെയും അലട്ടുന്ന പ്രശ്നങ്ങള്‍.  

ഇത്തരത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ തടയാനും ചര്‍മ്മം തിളങ്ങാനും വീട്ടില്‍ തന്നെ പരീക്ഷിക്കുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം...

ഒന്ന്...

മുഖക്കുരു, മുഖത്തെ കറുത്ത പാടുകള്‍, കരുവാളിപ്പ്, കഴുത്തിന് ചുറ്റുമുള്ള കറുത്ത പാട് എന്നിവ മാറ്റാനും മുഖകാന്തി കൂട്ടാനും വളരെ നല്ലതാണ് പപ്പായ. പപ്പായയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എയും പപ്പൈന്‍ എന്‍സൈമും മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നവയാണ്. പപ്പായയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്‍റ് ചര്‍മ്മത്തിലെ ചുളിവുകളെ തടയുന്നു. ഇതിനായി ആദ്യം ഒരു പഴുത്ത പപ്പായ മുറിച്ചത് ഒരു ഭാഗം എടുക്കുക. ശേഷം ഒരു ടീസ്പൂണ്‍ തേനും അര ടീസ്പൂണ്‍ നാരങ്ങാ നീരും പപ്പായയും ചേര്‍ത്ത് മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടി 30 മിനിറ്റിന് ശേഷം കഴുകി കളയാം. 

രണ്ട്...

രണ്ട് ടേബിള്‍സ്പൂണ്‍ രക്തചന്ദന പൊടിയും റോസ് വാട്ടറും മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖക്കുരു മാറാനും കറുത്ത പാടുകളെ അകറ്റാനും ചര്‍മ്മം തിളങ്ങാനും ഈ പാക്ക് സഹായിക്കും. 

മൂന്ന്... 

ഉരുളക്കിഴങ്ങ് പകുതി ഉടച്ചതിലേയ്ക്ക് ഒരു ടേബിള്‍സ്പൂണ്‍ കടലമാവും ഒരു ടീസ്പൂണ്‍‌ നാരങ്ങാ നീരും ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

നാല്...

രണ്ട് ടീസ്പൂൺ കടലമാവ്‌, ഒരു ടീസ്പൂൺ തൈര്, ഒരു ടീസ്പൂൺ തേൻ, ഒരു നുള്ള് മഞ്ഞൾപൊടി എന്നിവ മിക്സ് ചെയ്യാം. ശേഷം പേസ്റ്റ് രൂപത്തിലുള്ള ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം. 

അഞ്ച്...

മുഖത്തെ ചുളിവുകള്‍ അകറ്റാനും പാടുകള്‍ അകറ്റാനും ചര്‍മ്മം തിളങ്ങാനും കോഫി സഹായിക്കും. കോഫിയിലിടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ചർമ്മത്തിന്റെ തിളക്കം നിലനിർത്താനും സഹായിക്കും. ഇതിനായി കോഫി വെളിച്ചെണ്ണയിലോ ഒലീവ് ഓയിലിലോ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

Also Read: മഞ്ഞുകാലത്ത് ആരോഗ്യം കാക്കാന്‍ കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങള്‍...

Latest Videos
Follow Us:
Download App:
  • android
  • ios