'ന്യൂ ഇയര്‍' രണ്ടുവട്ടം ആഘോഷിക്കാൻ ഫ്ളൈറ്റില്‍ പോയ യാത്രക്കാര്‍ക്ക് സംഭവിച്ചത്...
പുതുവര്‍ഷം രണ്ട് തവണ ആഘോഷിക്കാമെന്ന ആഗ്രഹത്തോടെ ഫ്ളൈറ്റ് പിടിച്ച് പുറപ്പെട്ടുപോയതാണീ സംഘം. പുതുവര്‍ഷം രണ്ട് തവണ ആഘോശിക്കുന്നത് എങ്ങനെയെന്ന് അതിശയപ്പെടുകയാണോ?
പുതുവര്‍ഷം പിറന്നതിന്‍റെ സന്തോഷത്തിലും പ്രതീക്ഷയിലുമാണ് ലോകം ഇപ്പോള്‍. പുതുവര്‍ഷത്തെ വരവേല്‍ക്കാൻ വര്‍ണാഭമായ നിരവധി പരിപാടികള്‍ ഓരോ നാട്ടിലും സംഘടിപ്പിക്കപ്പെട്ടു. വ്യക്തികള്‍ തന്നെ അവരവരുടെ അഭിരുചിക്കും സൗകര്യത്തിനും അനുസരിച്ച് പുതുവര്‍ഷം ആഘോഷിക്കുകയും ചെയ്തു. ഇതിനിടെ പുതുവര്‍ഷം വ്യത്യസ്തമായി ആഘോഷിക്കാൻ പോയ ഒരു സംഘത്തിനുണ്ടായ നിരാശയാണ് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്.
പുതുവര്‍ഷം രണ്ട് തവണ ആഘോഷിക്കാമെന്ന ആഗ്രഹത്തോടെ ഫ്ളൈറ്റ് പിടിച്ച് പുറപ്പെട്ടുപോയതാണീ സംഘം. പുതുവര്‍ഷം രണ്ട് തവണ ആഘോഷിക്കുന്നത് എങ്ങനെയെന്ന് അതിശയപ്പെടുകയാണോ? നടക്കുന്ന കാര്യം തന്നെയാണിത് കെട്ടോ. അതായത് പുതുവര്‍ഷം പിറന്ന് ആഘോഷങ്ങള്‍ മുഴുവൻ തീര്‍ത്ത് അവിടെ നിന്ന് യാത്ര തിരിക്കുക. ശേഷം പുതുവര്‍ഷം എത്താൻ പോകുന്ന മറ്റേതെങ്കിലുമിടത്തേക്ക് ഫ്ളൈറ്റ് പിടിച്ച് പറക്കുക. അവിടെ എത്തുമ്പോഴേക്ക് അവിടെ പുതുവര്‍ഷം പിറക്കുന്നേ ഉണ്ടാകൂ. അങ്ങനെ അവിടെയും പുതുവര്‍ഷം ആഘോഷിക്കാം. അങ്ങനെ ആകെ രണ്ട് പുതുവര്‍ഷാഘോഷം.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇങ്ങനെ പുതുവര്‍ഷം രണ്ടുതവണ ആഘോഷിക്കുന്ന ട്രെൻഡ് പ്രചാരം നേടിവരുന്നുണ്ട്. സമാനമായി ഇക്കുറി ഫ്ളൈറ്റ് പിടിച്ച് രണ്ട് തവണ പുതുവര്‍ഷമാഘോഷിക്കാൻ പുറപ്പെട്ടൊരു സംഘത്തിന് പക്ഷേ കടുത്ത നിരാശയാണുണ്ടായത്. യുഎസ് ഐലൻഡായ ഗുവാമില്‍ നിന്ന് പുതുവര്‍ഷാഘോഷത്തിന് ശേഷം പുലര്‍ച്ചെ പുറപ്പെടുന്ന ഫ്ളൈറ്റില്‍ കയറി ഹവായിയിലെ ഹൊണോലുലുവിലെത്തി അടുത്ത പുതുവര്‍ഷാഘോഷത്തിന് പുറപ്പെട്ടതായിരുന്നു സംഘം.
എന്നാല്‍ ചില സാങ്കേതികപ്രശ്നങ്ങള്‍ മൂലം ഫ്ളൈറ്റ് പുറപ്പെടാൻ ഉച്ചയായി. ഇതോടെ ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോള്‍ അവിടത്തെ പുതുവര്‍ഷം പുലര്‍ന്ന് പാതിരാത്രിയും കടന്നു. സംഗതി ചീറ്റിപ്പോയി എന്ന് സാരം. യുണൈറ്റഡ് എയര്‍ലൈൻസിന്‍റെ ഫ്ളൈറ്റാണ് ഇത്തരത്തില്‍ വൈകി, സഞ്ചാരികള്‍ക്ക് 'പണി' കൊടുത്തത്.
ഇതോടെ പണം ചിലവിട്ട് പുതുവര്‍ഷം രണ്ടുതവണ ആഘോഷിക്കാൻ പോയവരെല്ലാം തന്നെ യുണൈറ്റഡ് എയര്‍ലൈൻസിനെതിരെ സോഷ്യല്‍ മീഡിയയില്‍ വൻ പ്രതിഷേധമാണ്. ട്രോളുകളും ഏറെ വരുന്നുണ്ട്.
Also Read:- വിവാഹത്തിന് ഷോര്‍ട്സ് അണിഞ്ഞു; ആമിര്‍ ഖാന്‍റെ മരുമകന് കമന്‍റുകള്‍...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-