നൃത്തം ചെയ്തതിനു പെൺകുട്ടിക്കു വേദിയിൽവച്ച് സർട്ടിഫിക്കറ്റ് നിഷേധിച്ച് പ്രിൻസിപ്പൽ; വൈറലായി വീഡിയോ
ഹൈസ്കൂൾ ഗ്രാജുവേഷനിടയിൽ നൃത്തം ചെയ്തതിന് ആണ് പെൺകുട്ടിക്ക് സർട്ടിഫിക്കറ്റ് നിഷേധിച്ചത്. സർട്ടിഫിക്കറ്റ് നൽകുന്ന ചടങ്ങിൽ അവളുടെ പേര് വിളിച്ചയുടൻ കയ്യിൽ പൂച്ചെണ്ടും പിടിച്ച് അവൾ നൃത്തം ചെയ്യുകയായിരുന്നു.
ജീവിതത്തിൽ ചെറിയ കാര്യങ്ങളില്‍ പോലും സന്തോഷം കണ്ടെത്തുന്നവര്‍ നിരവധിയാണ്. ഏറ്റവും സന്തോഷമുള്ള നിമിഷത്തിൽ ചിലര്‍ നൃത്തം ചെയ്താകും അത് പ്രകടിപ്പിക്കുക. അത്തരത്തില്‍ തന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസത്തിൽ ഒന്ന് നൃത്തം ചെയ്ത വിദ്യാർത്ഥിനിക്ക് നേരിടേണ്ടി വന്നത് പരസ്യമായ അപമാനമായിരുന്നു.
ഹൈസ്കൂൾ ഗ്രാജുവേഷനിടയിൽ നൃത്തം ചെയ്തതിന് ആണ് പെൺകുട്ടിക്ക് സർട്ടിഫിക്കറ്റ് നിഷേധിച്ചത്. സർട്ടിഫിക്കറ്റ് നൽകുന്ന ചടങ്ങിൽ അവളുടെ പേര് വിളിച്ചയുടൻ കയ്യിൽ പൂച്ചെണ്ടും പിടിച്ച് അവൾ നൃത്തം ചെയ്യുകയായിരുന്നു. എന്നാല്‍ നൃത്തച്ചുവടുകളോടെ വേദിയില്‍ കയറിയ പെൺകുട്ടിക്ക് പ്രിൻസിപ്പൽ സർട്ടിഫിക്കറ്റ് നിരസിക്കുകയായിരുന്നു. തിരികെ പോകാൻ ആവശ്യപ്പെട്ടപ്പോള്‍ പെൺകുട്ടി ഇത് ചോദ്യം ചെയ്തെങ്കിലും ഫലമുണ്ടായില്ല.
ഫിലാഡെൽഫിയിലെ ഒരു സ്കൂളിൽ നടന്ന ചടങ്ങിലാണ് ഹഫ്സ അബ്ദുറഹ്മാൻ എന്ന പെൺകുട്ടിക്ക് എല്ലാവരുടെയും മുന്നിൽ അപമാനിതയാകേണ്ടി വന്നത്. പിന്നീട് സർട്ടിഫിക്കറ്റ് നൽകിയെങ്കിലും തന്റെ ഏറ്റവും നല്ല നിമിഷങ്ങളായിരുന്നു പ്രിൻസിപ്പൽ തട്ടിയെടുത്തതെന്നും, ഇനി ഒരിക്കലും ആ നിമിഷങ്ങൾ മടക്കികിട്ടില്ലെന്നും പെൺകുട്ടി പറയുന്നു. താൻ അപമാനിതയായെന്നും ചടങ്ങിന്റെ ബാക്കി തനിക്ക് ആസ്വദിക്കാൻ കഴിഞ്ഞില്ലെന്നും പെൺകുട്ടി പറഞ്ഞു.
ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പല തരത്തിലുള്ള അഭിപ്രായങ്ങളാണ് പലരും പങ്കുവച്ചത്. ക്രൂരവും മനസ്സാക്ഷി ഇല്ലാത്തതുമായ പ്രവൃത്തി ആയിരുന്നുവെന്നും, നൃത്തം കളിച്ചതിൽ തെറ്റില്ല എന്നുമാണ് പലരുടെയും അഭിപ്രായം. അതേസമയം, ആഘോഷങ്ങൾ പുറത്താണ് നടത്തേണ്ടതെന്നും വേദിയിൽ ഒഴിവാക്കണമായിരുന്നു എന്നും ഒരു വിഭാഗം അഭിപ്രായപ്പെട്ടു.
Also Read: ശുചിമുറിയിൽ കണ്ടത് കൂറ്റൻ പെരുമ്പാമ്പിനെ; അമ്പരപ്പിക്കുന്ന വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം