തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും വീട്ടില്‍ ചെയ്യാവുന്ന കാര്യങ്ങള്‍...

ഇവ വീട്ടില്‍ തന്നെ എളുപ്പത്തില്‍ ചെയ്യാവുന്നതുമാണ്. തലമുടി സംരക്ഷണത്തിനായി വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ചില ഹെയര്‍ പാക്കുകളെ പരിചയപ്പെടാം.
 

Herbal Remedies for thinning hair

തലമുടി കൊഴിച്ചിൽ തടയാനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും വിവിധ ഹെർബൽ പരിഹാരങ്ങൾ സഹായിക്കും. ഇവ വീട്ടില്‍ തന്നെ എളുപ്പത്തില്‍ ചെയ്യാവുന്നതുമാണ്. തലമുടി സംരക്ഷണത്തിനായി വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ചില ഹെയര്‍ പാക്കുകളെ പരിചയപ്പെടാം.

1. കറ്റാർവാഴ

കറ്റാർവാഴയിൽ തലമുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും തലയോട്ടിയിലെ പിഎച്ച് ബാലൻസ് നിലനിർത്താനും സഹായിക്കുന്ന എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇതിനായി കറ്റാർവാഴ ജെൽ നേരിട്ട് തലയോട്ടിയിൽ പുരട്ടുക. ഏകദേശം 30 മിനിറ്റിന് ശേഷം കഴുകുക. ആഴ്ചയിൽ 2-3 തവണ ഇത് ചെയ്യുന്നത് തലമുടി വളരാന്‍ സഹായിക്കും. 

2. റോസ്മേരി ഓയിൽ

തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും മുടി വളരാനും റോസ്മേരി ഓയിൽ സഹായിക്കും. തലയോട്ടിയെ ആരോഗ്യകരമായി നിലനിർത്താൻ കഴിയുന്ന ആൻ്റിമൈക്രോബയൽ ഗുണങ്ങളും ഇവയ്ക്കുണ്ട്. ഇതിനായി ഏതാനും തുള്ളി റോസ്മേരി ഓയിലിനൊപ്പം വെളിച്ചെണ്ണ അല്ലെങ്കിൽ ഒലീവ് ഓയിൽ കൂടി ചേർത്ത് തലയോട്ടിയിൽ മസാജ് ചെയ്യുക. ഷാംപൂ ചെയ്യുന്നതിന് മുമ്പ് കുറഞ്ഞത് 30 മിനിറ്റെങ്കിലും ഇത് വയ്ക്കുക. ആഴ്ചയിൽ 2-3 തവണ ഇത് ഉപയോഗിക്കുക.

3.  ഗ്രീൻ ടീ

ഗ്രീൻ ടീയിൽ ആൻ്റിഓക്‌സിഡൻ്റുകളും സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് മുടികൊഴിച്ചിൽ തടഞ്ഞ് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാന്‍ സഹായിക്കും. ഇതിനായി ഗ്രീൻ ടീ തയ്യാറാക്കി തണുക്കാൻ അനുവദിക്കുക. ശേഷം തലയോട്ടിയിൽ സ്പ്രേ ചെയ്ത് 30 മിനിറ്റിന് ശേഷം കഴുകുക.

4. ഉലുവ

തലമുടിയുടെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ് ഉലുവ. ഉലുവയിലെ അമിനോ ആസിഡുകളും പ്രോട്ടീനുകളും  മുടിവളര്‍ച്ചയ്ക്കു സഹായിക്കും. ഇതിനായി ആദ്യം ഒരു കപ്പ് ഉലുവ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ മുക്കിവയ്ക്കുക. അടുത്ത ദിവസം രാവിലെ ഇതെടുത്ത് നന്നായി പൊടിച്ച് പേസ്റ്റ് രൂപത്തിലാക്കി തലയിൽ തേച്ച് പിടിപ്പിക്കുക. 30 മിനിറ്റിന് ശേഷം കഴുകാം. ആഴ്ചയിൽ 2-3 തവണ ഉപയോഗിക്കുക.

5. ഉള്ളി

ഉള്ളി നീരും തലമുടി കൊഴിച്ചിലും താരനും അകറ്റാനും മുടി തഴച്ച് വളരാനും സഹായിക്കും. ഇതിനായി ഉള്ളി ചെറിയ കഷണങ്ങളായി മുറിച്ച് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കാം. ഇങ്ങനെ കിട്ടുന്ന നീര്  തലമുടിയിലും തലയോട്ടിയിലും പുരട്ടാം. 

Also read: ഉപ്പിട്ട ഈ ഭക്ഷണങ്ങള്‍‌ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടും...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios