Hair Care: തലമുടി കൊഴിച്ചില്‍ തടയാന്‍ ജ്യൂസുകള്‍; ഉപയോഗിക്കേണ്ടത് ഇങ്ങനെ...

തലമുടി കൊഴിച്ചില്‍ തടയാനും മുടി തഴച്ചു വളരാനുമായി വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില നുറുങ്ങുവിദ്യകളുണ്ട്.  അത്തരത്തില്‍ ചില ജ്യൂസുകളെ പരിചയപ്പെടാം...

Hair Care three juices to cure hair fall

തലമുടി കൊഴിച്ചില്‍ ആണ് ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്നം.  തലമുടിയുടെ വളര്‍ച്ചയ്ക്ക് വിറ്റാമിനുകള്‍ ആവശ്യമാണ്. ശരീരത്തിനാവശ്യമായ വിറ്റാമിനുകൾ വേണ്ട രീതിയിൽ എത്തിയാൽ തലമുടി കൊഴിച്ചിലിനെ തടയാന്‍ കഴിയും.  

തലമുടി കൊഴിച്ചില്‍ തടയാനും മുടി തഴച്ചു വളരാനുമായി വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില നുറുങ്ങുവിദ്യകളുണ്ട്. അത്തരത്തില്‍ ചില ജ്യൂസുകളെ പരിചയപ്പെടാം...

ഒന്ന്...

സവാള ജ്യൂസ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തലമുടി കൊഴിച്ചില്‍ തടയാനും മുടി തഴച്ചു വളരാനും സഹായിക്കുന്ന ഒന്നാണ് സവാള ജ്യൂസ്. ഇതിനായി ആദ്യം ഒരു സവാളയെടുത്ത് തൊലി കളഞ്ഞശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ശേഷം ഇത് മിക്‌സിയിലിട്ട് നന്നായി അരച്ചെടുക്കുക. ഇനി അരിപ്പയിലിട്ട് ഇത് നന്നായി അരിച്ചെടുക്കുക. ശേഷം ഇത് പഞ്ഞിയില്‍ മുക്കി തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. 20 മിനിറ്റിനുശേഷം വെള്ളമുപയോഗിച്ച് കഴുകി കളയാം. ഉള്ളിയുടെ മണം ഒഴിവാക്കാന്‍ വീര്യം കുറഞ്ഞ ഷാംപു ഉപയോഗിക്കാം. 

രണ്ട്...

തേങ്ങാവെള്ളം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണിത്. ഇതിനായി നാരങ്ങാവെള്ളവും തേങ്ങാവെള്ളവും മിശ്രിതമാക്കി എടുക്കുക. ശേഷം ഇത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കാം. 10 മിനിറ്റ് മസാജും ചെയ്യാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. 

മൂന്ന്...

കറ്റാര്‍വാഴ ജ്യൂസ് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. കറ്റാര്‍വാഴയുടെ കാമ്പ് മാത്രം വേര്‍പ്പെടുത്തി അത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കം. 20 മിനിറ്റിനുശേഷം തണുത്തവെള്ളത്തില്‍ കഴുകി കളയാം. ആഴ്ചയില്‍ രണ്ടുതവണ ഇങ്ങനെ ചെയ്താല്‍ തലമുടി കൊഴിച്ചില്‍ മാറുകയും മുടി തഴച്ചു വളരുകയും ചെയ്യും. 

Also Read: കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും ഈ ആറ് പച്ചക്കറികള്‍...

Latest Videos
Follow Us:
Download App:
  • android
  • ios