തലമുടി കൊഴിച്ചില്‍ തടയാന്‍ ചെയ്യേണ്ട ആറ് കാര്യങ്ങള്‍...

പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം.

hair care Follow These Tips To Control Hair Fall

തലമുടി കൊഴിച്ചിലാണ് ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന പ്രധാന പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം.

തലമുടിയുടെ സംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ട ചില എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

തലമുടിയില്‍ എണ്ണ ഉപയോഗിക്കാത്തവരാണ് പലരും. എന്നാല്‍  തലമുടിയിൽ എണ്ണ പുരട്ടുന്നത് മുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതിനാല്‍ ആഴ്ചയില്‍ രണ്ട തവണ എങ്കിലും ഹോട്ട് ഓയില്‍ മസാജ് ചെയ്യാം. ഇതിനായി ഒലീവ് ഓയിലോ ബദാം ഓയിലോ തെരഞ്ഞെടുക്കാം.

രണ്ട്...

കൃത്യമായ ഇടവേളയില്‍ തലമുടി വെട്ടാന്‍ പലരും മറക്കാറുണ്ട്. മൂന്നുമാസം കൂടുമ്പോൾ തലമുടി വെട്ടുന്നത് ശീലമാക്കണം. ഇത് മുടിയുടെ അറ്റം വിണ്ടുകീറുന്നതു തടയുകയും ഇതുവഴി തലമുടി വളരാനും സഹായകമാകും. 

മൂന്ന്...

തലമുടിയില്‍ പുതിയ ഉത്പന്നങ്ങൾ പരീക്ഷിക്കുന്നതിന് മുമ്പ് അലർജി ടെസ്റ്റ് നടത്താന്‍ മറക്കരുത്. അലർജിയുണ്ടാക്കുന്ന ഉത്പന്നങ്ങൾ ഉപയോഗിക്കാതിരിക്കുക എന്നതാണ് ചർമ്മത്തെയും  തലമുടിയെയും സംരക്ഷിക്കാന്‍ ചെയ്യേണ്ട പ്രധാന കാര്യം.

നാല്...

ദിവസവും ഷാംപൂ ഉപയോഗിച്ച് തലമുടി കഴുകുന്ന ശീലം പലര്‍ക്കുമുണ്ട്. ഷാംപൂവിന്‍റെ അമിത ഉപയോഗം തലമുടിക്ക് ദോഷം ചെയ്യും. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം മാത്രം ഷാംപൂ ഉപയോഗിക്കാം. തലമുടിയുടെ സ്വഭാവം അനുസരിച്ചുള്ള ഷാംപൂ തെരഞ്ഞെടുക്കുകയും വേണം. ഷാംപൂ ചെയ്തു കഴിഞ്ഞാൽ കണ്ടീഷണർ ഉപയോഗിക്കാനും മറക്കരുത്.

അഞ്ച്...

ഹെയര്‍ ട്രയറിന്‍റെ അമിത ഉപയോഗവും തലമുടിയുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ ഇക്കാര്യവും ശ്രദ്ധിക്കാം. 

ആറ്...

തലമുടിയുടെ വളര്‍ച്ചയ്ക്ക് വിറ്റാമിനുകള്‍ ആവശ്യമാണ്. അതിനാല്‍ വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇതിനായി വിറ്റാമിന്‍ എ, ബി, ഇ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കാം.

Also Read: ഉന്മേഷത്തിനും ഊര്‍ജ്ജത്തിനും; രാവിലെ എഴുന്നേറ്റയുടൻ കുടിക്കാം ഈ പാനീയങ്ങള്‍...

Latest Videos
Follow Us:
Download App:
  • android
  • ios