'ജയിലിൽനിന്ന് പുറത്തിറങ്ങുമ്പോഴും സ്റ്റൈലിനൊരു കുറവും വേണ്ട' ; ഗുച്ചിയുടെ ഫുട്‌വെയറിന് വിമർശനം
ഫാഷൻ ലോകത്തിന് സമ്മാനിച്ച പുതിയ ‘ഇലക്ട്രോണിക് ടാഗ്’ ലുക്കുള്ള ആംഗിൾ ബ്രേസ്‌ലൈറ്റ് ഫുട്‌വെയർ ധരിച്ചാൽ കാലിൽ ചങ്ങലയിട്ട തടവുകാരനെപ്പോലെ തോന്നുമെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ഉയരുന്ന വിമർശനം.
പുതുതായി രംഗത്തിറക്കിയ ഫുട്‌വെയറിന്‍റെ പേരില്‍ ഫാഷന്‍ ലോകത്തിന്‍റെയും സോഷ്യല്‍ മീഡിയയുടെയും വിമര്‍ശനം നേരിടുകയാണ് ഇറ്റാലിയൻ ഫാഷൻ ബ്രാൻഡ് ഗുച്ചി (GUCCI). ഫാഷൻ ലോകത്തിന് സമ്മാനിച്ച പുതിയ ‘ഇലക്ട്രോണിക് ടാഗ്’ ലുക്കുള്ള ആംഗിൾ ബ്രേസ്‌ലൈറ്റ് ഫുട്‌വെയർ ധരിച്ചാൽ കാലിൽ ചങ്ങലയിട്ട തടവുകാരനെപ്പോലെ തോന്നുമെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ഉയരുന്ന വിമർശനം.
ഗുച്ചിയുടെ സമൂഹമാധ്യമ അക്കൗണ്ടിൽ കമന്റുകളുടെ പൂരമാണ്. 'ജയിലിൽനിന്ന് പുറത്തിറങ്ങുമ്പോഴും സ്റ്റൈലായി ഇറങ്ങാമല്ലോ' എന്നാണ് ഒരാളുടെ കമന്‍റ്. മോഡൽ ജയിലിലെ തടവുപുള്ളിയോ എന്ന് മറ്റൊരാളും കമന്‍റ് ചെയ്തു,
എന്നാല്‍ ഗുച്ചിയുടെ ഈ മോഡലിന് പല ഗുണങ്ങലുണ്ട്. കാലിൽ ചുറ്റുന്ന ബ്രേസ്‌ലെറ്റ് മാതൃകയിലുള്ള ലെതർ സ്ട്രാപില്‍ ലിപ്‌സ്റ്റിക് തുടങ്ങിയ മേക്കപ്പ് സാധനങ്ങള്‍ സൂക്ഷിക്കാനുള്ള സൗകര്യമുള്ളതാണ്. കൂടാതെ ഇത് റിസ്റ്റ് സ്ട്രാപായി ധരിക്കുകയും ചെയ്യാം. ഇതിനൊപ്പം ലെതര്‍ ഗ്ലൗസ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ടത്രേ.