'വിവാഹദിവസം ഇങ്ങനെയെങ്കില്‍ ബാക്കി എങ്ങനെ ആയിരിക്കും'; വീഡിയോ വൈറലാകുന്നു

വധുവിന് മിന്ന് ചാര്‍ത്തിയ ശേഷം പള്ളിയില്‍ നിന്ന് വധൂവരന്മാര്‍ കൈകോര്‍ത്ത് പിടിച്ച് നടക്കുന്നത് സാധാരണമാണ്. നമ്മള്‍ വിവാഹ വീഡിയോകളിലും ഫോട്ടോകളിലും മറ്റും ഈ നിമിഷങ്ങള്‍ കാണുമ്പോള്‍ ഏറെ 'റൊമാന്‍റിക്' ആയും ഭംഗിയായും സന്തോഷം അനുഭവപ്പെടുത്തുന്നത് പോലെയുമെല്ലാം തോന്നാം. എന്നാലീ വീഡിയോയില്‍ അങ്ങനെയല്ല. 

groom using phone while walking with bride inside church the video going viral hyp

സോഷ്യല്‍ മീഡിയയില്‍ എല്ലാ ദിവസവും എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ ചില വീഡിയോകള്‍ക്ക് എപ്പോഴും കാഴ്ചക്കാര്‍ കൂടുതല്‍ ഉണ്ടാകാറുണ്ട്. ഇതിലുള്‍പ്പെടുന്നതാണ് വിവാഹ വീഡിയോ ക്ലിപ്പുകള്‍. 

വിവാഹദിവസത്തിലെയോ അല്ലെങ്കില്‍ വിവാഹവുമായി ബന്ധപ്പെട്ട ആഘോഷങ്ങളോ, ചടങ്ങുകളോ, രസകരമായ സംഭവങ്ങളോ എല്ലാമാകാം ഇത്തരത്തില്‍ വൈറലാകുന്ന വിവാഹ വീഡിയോ ക്ലിപ്പുകളുടെ ഉള്ളടക്കം. 

ഇപ്പോഴിതാ ഒരു വിദേശരാജ്യത്ത് നിന്നുള്ള വിവാഹ വീഡിയോ ക്ലിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമായിരിക്കുന്നത്. വിവാഹദിനത്തില്‍ പരസ്പരം കൈ കോര്‍ത്തുപിടിച്ച് പള്ളിയില്‍ നിന്നിറങ്ങി വരുന്ന വധൂവരന്മാരാണ് വീഡിയോയിലുള്ളത്. ഇതിലെന്താണിത്ര കാണാനോ ചര്‍ച്ച ചെയ്യപ്പെടാനോ ഉള്ളതെന്ന സംശയം കേള്‍ക്കുമ്പോള്‍ ആര്‍ക്കും തോന്നും. എന്നാല്‍ വീഡിയോ കാണുമ്പോള്‍ ആര്‍ക്കും ഇക്കാര്യത്തില്‍ സംശയങ്ങളൊന്നും വരില്ല. കാരണം അത്രയും വ്യക്തമാണ് ഈ വീഡിയോ ഉന്നയിക്കുന്ന വിഷയം. 

വധുവിന് മിന്ന് ചാര്‍ത്തിയ ശേഷം പള്ളിയില്‍ നിന്ന് വധൂവരന്മാര്‍ കൈകോര്‍ത്ത് പിടിച്ച് നടക്കുന്നത് സാധാരണമാണ്. നമ്മള്‍ വിവാഹ വീഡിയോകളിലും ഫോട്ടോകളിലും മറ്റും ഈ നിമിഷങ്ങള്‍ കാണുമ്പോള്‍ ഏറെ 'റൊമാന്‍റിക്' ആയും ഭംഗിയായും സന്തോഷം അനുഭവപ്പെടുത്തുന്നത് പോലെയുമെല്ലാം തോന്നാം. എന്നാലീ വീഡിയോയില്‍ അങ്ങനെയല്ല. 

വധുവിന്‍റെ കൈ പിടിച്ച് നടക്കുമ്പോഴും മറുകയ്യില്‍ മൊബൈല്‍ ഫോണും പിടിച്ച് ഇതിലേക്ക് തന്നെ ഉറ്റുനോക്കിയാണ് വരന്‍റെ നടപ്പ്. ചെറുചിരിയോടെ ഫോണില്‍ എന്തെല്ലാമോ സ്ക്രോള്‍ ചെയ്ത് നോക്കുകയാണ് വരൻ. വധുവാണെങ്കില്‍ മറ്റുള്ളവരെ അഭിവാദ്യം ചെയ്യുകയും സംസാരിക്കുകയുമെല്ലാം ചെയ്യുന്നുണ്ട്. 

വിവാഹദിവസം മിന്ന് കെട്ടിയതിന് പിന്നാലെ തന്നെ ഇങ്ങനെയാണ് വരനെങ്കില്‍ ബാക്കിയുള്ള ദിവസങ്ങളെ കുറിച്ച് പറയാനുണ്ടോ എന്നാണ് വീഡിയോ കണ്ടവരെല്ലാം ചോദിക്കുന്നത്. ഇങ്ങനെ ഫോണ്‍ 'അഡിക്ഷൻ' പാടില്ലെന്നും വധുവിനെ അപമാനിക്കുന്ന രീതിയിലുള്ള പെരുമാറ്റമാണിതെന്നും ഇങ്ങനെയുള്ള ആളുകള്‍ ബന്ധങ്ങളിലും പരാജയമായിരിക്കുമെന്നുമെല്ലാം വീഡിയോ കണ്ടവര്‍ കമന്‍റില്‍ കുറിക്കുന്നു. 

'മൊബൈല്‍ ഫോണ്‍ അഡിക്ഷൻ' ഇന്ന് പലരിലും കാണുന്നൊരു പ്രശ്നം തന്നെയാണ്. കുടുംബത്തിനൊപ്പം സമയം ചെലവിടുമ്പോഴോ സുഹൃത്തുക്കള്‍ക്കൊപ്പമിരിക്കുമ്പോഴോ ഭക്ഷണം കഴിക്കുമ്പോഴോ പോലും ഫോണിലേക്ക് നോക്കിയിരിക്കുന്നവരെ ഇന്ന് നമു്കക് ഒരുപാട് കാണാൻ സാധിക്കും. എന്തായാലും ഏറെ പ്രാധാന്യമുള്ള ഈ വിഷയത്തിലേക്കാണ് വീഡിയോ വെളിച്ചം പകരുന്നത്.

വീഡിയോ കാണാം...

 

Also Read:- സ്റ്റിയറിംഗില്‍ മുത്തമിട്ടു, കണ്ണീരോടെ പടിയിറങ്ങി; വിരമിച്ച ബസ് ഡ്രൈവറുടെ വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

Latest Videos
Follow Us:
Download App:
  • android
  • ios