വിവാഹദിവസം കാര്‍ അമിതവേഗതയില്‍ ഓടിച്ച് 'പണി' വാങ്ങി വരൻ...
സ്വന്തം വിവാഹദിവസം ചടങ്ങ് നടക്കുന്നിടത്തേക്ക് പോകാൻ വൈകിയതിനെ തുടര്‍ന്ന് അമിത വേഗതയില്‍ കാറോടിച്ചതോടെ പൊലീസ് പിടിയിലായ വരനെ കുറിച്ചാണ് പോസ്റ്റ്. പൊലീസുകാര്‍ തന്നെയാണ് ഈ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്
സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും രസകരവും പുതുമയാര്‍ന്നതുമായ എത്രയോ സംഭവങ്ങളാണ് നാം അറിയാറ്. പലപ്പോഴും വൈറല്‍ വീഡിയോകള്‍, വൈറല്‍ ഫോട്ടോകള്‍- പോസ്റ്റുകള്‍ എന്നിവയിലൂടെ നമുക്ക് അറിയാത്ത കാര്യങ്ങളായിരിക്കും നമ്മുടെ അറിവിലേക്കെത്തുക.
സോഷ്യല്‍ മീഡിയ പോസ്റ്റുകളാകുമ്പോള്‍ അതിന്‍റെ ആധികാരികത സംബന്ധിച്ച് സംശയം തോന്നാമെങ്കിലും കൃത്യമായ വിവരങ്ങളടങ്ങിയ വീഡിയോകളും ഫോട്ടോകളും കുറിപ്പുകളുമെല്ലാമാണെങ്കില്‍ അവ നമുക്ക് പ്രയോജനപ്രദമാകുന്നതോ, നമ്മെ ചിന്തിപ്പിക്കുന്നതോ, നമുക്ക് പുതിയ എന്തെങ്കിലും അറിവ് പകര്‍ന്നുനല്‍കുന്നതോ ആയി മാറാം.
ഇത്തരത്തിലൊരു വൈറല്‍ സോഷ്യല്‍ മീഡിയ പോസ്റ്റിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. വാഹനങ്ങള്‍ അമിത വേഗതയിലോടിക്കുന്നവര്‍ക്കും, പ്രധാനപ്പെട്ട പരിപാടികള്‍ക്കും ചടങ്ങുകള്‍ക്കും വരെ വൈകിയെത്തുന്നവര്‍ക്കും ഒരു താക്കീത് നല്‍കുന്നതാണ് ഈ പോസ്റ്റ്.
സ്വന്തം വിവാഹദിവസം ചടങ്ങ് നടക്കുന്നിടത്തേക്ക് പോകാൻ വൈകിയതിനെ തുടര്‍ന്ന് അമിത വേഗതയില്‍ കാറോടിച്ചതോടെ പൊലീസ് പിടിയിലായ വരനെ കുറിച്ചാണ് പോസ്റ്റ്. പൊലീസുകാര്‍ തന്നെയാണ് ഈ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. യുകെയിലെ വില്‍ത്ഷെയറില്‍ ആണ് സംഭവം നടന്നിരിക്കുന്നത്.
വിവാഹച്ചടങ്ങിന് വൈകുമോയെന്ന് ആശങ്കയായതോടെ തന്‍റെ ബിഎംഡബ്ല്യൂ കാര്‍ അനുവദിച്ചതിലുമധികം വേഗതയില്‍ ഓടിക്കുകയായിരുന്നു വരൻ. എന്നാല്‍ വഴിയില്‍ വച്ച് പൊലീസുകാര്‍ വാഹനം തടയുകയും യുവാവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്യുകയായിരുന്നു.
വിവാഹമാണെന്ന് അറിഞ്ഞതോടെ യുവാവിനെ വിടാമെന്ന് പിന്നീട് പൊലീസ് അറിയിക്കുകയായിരുന്നു. എന്നാല്‍ കാര്‍ അവര്‍ തിരികെ നല്‍കിയില്ല. ശേഷം ബന്ധുക്കളും മറ്റും എത്തിയാണ് വരനെ കൂട്ടിക്കൊണ്ടുപോയതത്രേ. ഏത് സാഹചര്യത്തിലായാലും അമിതവേഗതയില്‍ വാഹനമോടിക്കുന്നത് അംഗീകരിക്കാവുന്നതല്ല. അത് വാഹനമോടിക്കുന്നവരെയോ അതിനകത്ത് യാത്ര ചെയ്യുന്നവരെയോ മാത്രമല്ല, മറിച്ച് നിരത്തിലൂടെ സഞ്ചരിക്കുന്ന മറ്റ് വാഹനങ്ങളെയും അതിലെ യാത്രക്കാരെയും കാല്‍നടയാത്രക്കാരെയും കൂടി ബാധിക്കുന്ന പ്രശ്നമാണ്.
ഈ സന്ദേശമാണ് സംഭവത്തെ കുറിച്ച് പരസ്യമായി പങ്കുവയ്ക്കുന്നതിലൂടെ പൊലീസ് കൈമാറുന്നത്. പതിനായിരക്കണക്കിന് പേര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചതോടെ സംഭവം വൈറലായി മാറുകയും വാര്‍ത്തകളില്‍ ഇടം നേടുകയുമായിരുന്നു.
Also Read:- 3 കി.മീ നടന്നെത്തി ഫുഡ് ഡെലിവെറി; ചോദിച്ചപ്പോള്‍ കസ്റ്റമറോട് സത്യം തുറന്നുപറഞ്ഞ് യുവാവ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-